ഡാൻജൻ സ്കെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2003 ൽ നടന്ന 2 ചന്ദ്രഗ്രഹണങ്ങൾ. ; ഡാൻജൻ സ്കെയിൽ രേഖപ്പെടുത്തൽ - ഇടത് 2L, വലത്ത് 4 L
ചന്ദ്രഗ്രഹണം ചിത്രീകരണം

ഗ്രഹണ സമയത്തെ ചന്ദ്രന്റെ നിറഭേദങ്ങൾ കണക്കാക്കുന്ന അളവ് കോലാണ് ഡാൻജൻ സ്കെയിൽ. ചന്ദ്രഗ്രഹണം നടക്കുമ്പോൾ ഭൂമി ചന്ദ്രനെ മറയ്ക്കുന്നു. സൂര്യരശ്മിയെ ചന്ദ്രനിലെത്താതെ ഭൂമി തടയുകയാണ് ചെയ്യുന്നത്. എങ്കിലും ദൗമാന്തരീക്ഷത്തിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികൾ നിറഭേദങ്ങളോടുകൂടിയ ചന്ദ്രന്റെ കാഴ്ച നൽകുന്നു.

കണ്ടുപിടിത്തം[തിരുത്തുക]

ഗ്രഹണത്തിന്റെ തീവ്രതയനുസരിച്ച് കടുത്ത ഇരുണ്ട നിറം, ഇരുണ്ടതോ തവിട്ടോ നിറം, രക്തച്ചുവപ്പ്, മഞ്ഞകലർന്ന ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ വിവിധ നിറങ്ങളിൽ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നു. ഈ നിറഭേദങ്ങൾ കണക്കാക്കുന്നതിനുള്ള തോതാണ് ഡാൻജൻ സ്കെയിൽ. 1921 ൽ, ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ആൻഡ്രെ ലൂയിസ് ഡാൻജനാണ് ഇത് നിർദ്ദേശിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഡാൻജൻ സ്കെയിൽ എന്ന പേര് നൽകിയത്. പൂജ്യം മുതൽ 4 വരെയുള്ള അങ്കനങ്ങളാണ് ഇതിൽ കണക്കാക്കുന്നത്. വളരെയേറെ ഇരുണ്ട ചന്ദ്രഗ്രഹണത്തിന് പൂജ്യം നൽകുമ്പോൾ കൂടിയ തിളക്കത്തോടുള്ള ഗ്രഹണത്തിന് നാല് രേഖപ്പെടുത്തുന്നു. മറ്റുള്ളവയ്ക്ക് 1,2,3 എന്നും നൽകുന്നു. L എന്ന അക്ഷരം കൊണ്ടാണ് ഇതിന്റെ തോത് രേഖപ്പെടുത്തുന്നത്.

സ്കെയിൽ[തിരുത്തുക]

സ്കെയിൽ നിർണ്ണയിക്കുന്നത് താഴെക്കാണിച്ച പ്രകാരമാണ്:

L value Description
0 Very dark eclipse. Moon almost invisible, especially at greatest eclipse.
1 Dark Eclipse, gray or brownish in coloration. Details distinguishable only with difficulty.
2 Deep red or rust-colored eclipse. Very dark central shadow, while outer edge of umbra is relatively bright.
3 Brick-red eclipse. Umbral shadow usually has a bright or yellow rim.
4 Very bright copper-red or orange eclipse. Umbral shadow has a bluish, very bright rim.

L ന്റെ മൂല്യം സ്വാധീനിക്കുന്ന ഘടകങ്ങൾ[തിരുത്തുക]

ഗ്രഹണസമയത്തെ ചന്ദ്രന്റെ കാഴ്ചയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

  • ഭൂമിയുടെ നിഴൽ വഴിയുള്ള ചന്ദ്രന്റെ പാത.
  • ഭൂമിയുടെ അന്തരീക്ഷത്തിന്റെ സവിശേഷതകൾ
  • വിസരണ ഫലമായി അന്തരീക്ഷത്തിലെത്തുന്ന പ്രകാശം ചന്ദ്രന് ചുവപ്പ് നിറം നൽകാം.
  • വിസരണ പ്രകാശത്തിന്റെ തീവ്രത ഗ്രഹണ സമയത്തെ ചന്ദ്രന്റെ തിളക്കത്തെ സ്വാധീനിക്കുന്നു.

അവലംബം[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാൻജൻ_സ്കെയിൽ&oldid=3088743" എന്ന താളിൽനിന്ന് ശേഖരിച്ചത്