ജൂലി ബോവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലി ബോവൻ
ബോവൻ 2015 ൽ
ജനനം
ജൂലി ബോവൻ ല്യൂറ്റ്‌കെമെയർ

(1970-03-03) മാർച്ച് 3, 1970  (53 വയസ്സ്)
വിദ്യാഭ്യാസംബ്രൗൺ സർവ്വകലാശാല
തൊഴിൽനടി
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
സ്കോട്ട് ഫിലിപ്സ്
(m. 2004; div. 2018)
കുട്ടികൾ3
ബന്ധുക്കൾആനി ല്യൂറ്റ്‌കെമെയർ (സഹോദരി)

ജൂലി ബോവൻ ല്യൂറ്റ്‌കെമെയർ (ജനനം: മാർച്ച് 3, 1970)[1] ഒരു അമേരിക്കൻ നടിയാണ്. എബിസിയുടെ ഹാസ്യപരമ്പര മോഡേൺ ഫാമിലി (2009-2020) എന്ന പരമ്പരയിൽ ക്ലെയർ ഡൺഫി എന്ന കഥാപാത്രമായി അഭിനയിച്ചതിന് കൂടുതൽ അറിയപ്പെടുന്ന അവർക്ക് ഈ പരമ്പരയിലെ വേഷം നിരൂപക പ്രശംസയും ഒരു ഹാസ്യ പരമ്പരയിലെ മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡിനായി ആറ് നാമനിർദ്ദേശങ്ങളും നേടിക്കൊടുക്കുകയും 2011 ലും 2012 ലും അവാർഡ് നേടുകയും ചെയ്തു.

ഇആർ (1998–1999) എന്ന എൻബിസി മെഡിക്കൽ നാടക പരമ്പരയിലെ റോക്സൻ, എഡ് (2000–2004) എന്ന എൻബിസി ഹാസ്യ പരമ്പരയിലെ കരോൾ വെസ്സെയ്, ബോസ്റ്റൺ ലീഗൽ (2005–2007) എന്ന എബിസി ലീഗൽ നാടക പരമ്പരയിലെ ഡെനിസ് ബോവർ, ലോസ്റ്റ് (2005–2007) എന്ന എബിസി നാടക പരമ്പരയിലെ സാറാ ഷെപ്പേർഡ് എന്നിവ ജൂലി ബോവൻ അവതരിച്ച പ്രധാന കഥാപാത്രങ്ങളാണ്. ഹാപ്പി ഗിൽമോർ (1996), മൾട്ടിപ്ലിസിറ്റി (1996), ജോ സംബഡി (2001), ഹൊറിബിൾ ബോസസ് (2011), ഹുബി ഹാലോവീൻ (2020), ദി ഫാൾഔട്ട് (2021) എന്നീ ചലച്ചിത്രങ്ങളിലും ബോവൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Julie Bowen: Film Actor/Film Actress, Television Actor (1970–)". Biography.com. A&E Networks. മൂലതാളിൽ നിന്നും October 26, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 25, 2018.
"https://ml.wikipedia.org/w/index.php?title=ജൂലി_ബോവൻ&oldid=3974737" എന്ന താളിൽനിന്ന് ശേഖരിച്ചത്