ജൂലിയാന ഫാൽക്കോനിറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ ജൂലിയാന ഫാൽക്കോനിറി
Saint Juliana Falconieri
Santa Maria dei Servi (Padua) - Altare dell'Addolorata - Santa Giuliana Falconieri.jpg
കന്യക; സഭാസ്ഥാപക
Born1270
ഫ്ലോറൻസ്, ഇറ്റലി
Diedജൂൺ 19, 1341
ഫ്ലോറൻസ്, ഇറ്റലി
Venerated inറോമൻ കത്തോലിക്കാ സഭ
Beatifiedജൂലൈ 26, 1678, റോം by ഇന്നസെന്റ് പതിനൊന്നാമൻ മാർപ്പപ്പ
Canonizedജൂൺ 16, 1737, റോം by ക്ലമന്റ് പന്ത്രണ്ടാൻ മാർപ്പാപ്പ
Major shrineചർച്ച് ഓഫ് സാന്റിസിമ്മ അന്നൻസീറ്റ, ഫ്ലോറൻസ്
Feastജൂൺ 19
Attributesഹൃദയത്തെ ആവരണം ചെയ്‌ത തിരുവോസ്‌തി
Patronageരോഗപീഡ, രോഗാലംബർ, രോഗം

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് ജൂലിയാന ഫാൽക്കോനിറി.

ജീവിതരേഖ[തിരുത്തുക]

ഇറ്റലിയിലെ ഫ്ലോറൻസിൽ പ്രമുഖനായ ഒരു ശില്പിയുടെ മകളായി 1270 - ൽ ജനിച്ചു. സെർവൈന്റ്‌ ഓർഡറിന്റെ സ്ഥാപകരിലൊരാളും വിശുദ്ധനുമായ അലക്‌സിസ്‌ ഫാൽക്കോനിറി ജൂലിയാനയുടെ അമ്മാവനായിരുന്നു. തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ണാടിയിൽ മുഖം നോക്കിയിട്ടില്ല എന്നത്‌ ജൂലിയാനയുടെ വിനയത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമായി പറയപ്പെടുന്നു. വിവാഹജീവിതം സ്വീകരിക്കാതെ പതിനാലാം വയസിൽ സെർവന്റ്‌സ്‌ ഓഫ്‌ മേരി അഥവാ സെർവൈന്റ്‌ ഓർഡറിൽ അംഗമായി ചേർന്നു. വിശുദ്ധ ഫിലിപ്പ്‌ ബെനിസിയിൽ നിന്നുമാണ് തിരുവസ്‌ത്രം സ്വീകരിച്ചത്.

മാന്റെലന്റ്‌ എന്ന പുതിയൊരു സഭ ജൂലിയാന സ്ഥാപിക്കുകയും ഈ സഭയുടെ മേധാവിയാകാതെ ഒരു പ്രവർത്തകയായി വർത്തിച്ചു. മാനസാന്തരം, ഉപവിപ്രവർത്തനങ്ങൾ, സൗഖ്യശുശ്രൂഷ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ജൂലിയാനയുടെ പ്രവർത്തനങ്ങൾ. അവസാനകാലത്ത് രോഗപീഡകളാൽ കഷ്ടപ്പെട്ടിരുന്നു. ഉദരസംബന്ധമായ രോഗത്താൽ ഭക്ഷണം കഴിക്കുവാൻ ജൂലിയാന വളരെ ബുദ്ധിമുട്ടിയിരുന്നു. ജൂലിയാനയുടെ ആവശ്യപ്രകാരം അവസാനമായി തിരുവോസ്‌തി നല്‌കി, എന്നാൽ അത്‌ ജൂലിയാനയുടെ ഹൃദയത്തെ ആവരണം ചെയ്‌ത്‌ പുറമേയ്‌ക്ക്‌ പ്രത്യക്ഷപ്പെടുകയും അതേ സമയം തന്നെ ജൂലിയാന മരണപ്പെടുകയും തിരുവോസ്‌തി അപ്രത്യക്ഷമാവുകയും ചെയ്‌തു[1][2]. 1341 ജൂൺ 19 - ന് ജൂലിയാന ഫാൽക്കോനിറി അന്തരിച്ചു. 1678 ജൂലൈ 26 - ന് ഇന്നസെന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ ജൂലിയാനയെ റോമിൽ വച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1737 ജൂൺ 16 - ന് ക്ലമന്റ് പന്ത്രണ്ടാമൻ മർപ്പാപ്പ റോമിൽ വച്ച് വിശുദ്ധയായി പ്രഖ്യാപനം നടത്തി. സഭയിൽ ജൂൺ 19 ന്‌ തിരുനാൾ ആഘോഷിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. The Catholic Encyclopedia article (alone) gives June 12 as the date of her death, perhaps as a misprint. "St. Juliana Falconieri". Catholic Encyclopedia. New York: Robert Appleton Company. 1913.
  2. http://www.jesus-passion.com/St.Juliana.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലിയാന_ഫാൽക്കോനിറി&oldid=3088570" എന്ന താളിൽനിന്ന് ശേഖരിച്ചത്