ജുസെപ്പെ ടൊർനാട്ടോറെ
ജുസെപ്പെ ടൊർനാട്ടോറെ | |
---|---|
![]() | |
ജനനം | സിസിലി, ഇറ്റലി | 27 മേയ് 1956
ദേശീയത | ![]() |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത് നിർമ്മാതാവ് |
ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ജുസെപ്പെ ടൊർനാട്ടോറെ.[1]
ജീവിതരേഖ[തിരുത്തുക]
1956-ൽ ഇറ്റലിയിലെ സിസ്നിലിയിൽ ജനനം. സിനിമ പാരഡൈസോ എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധനേടി. ചെറൂപ്രായത്തിലേ അഭിനയത്തിലും, നാടകങ്ങളിലും തൽപരനായിരുന്നു. ആദ്യകാലത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലിനോക്കിയ ഇദേഹം പിന്നീട് സിനിമയിൽ സജീവമായി. "എത്തിക്ക് മൈനൊരിറ്റീസ് ഇൻ സിസിലി" എന്ന പേരിൽ നിർമ്മിച്ച ഡോക്യുമെന്ററി Salerno Festival പുരസ്ക്കാരം നേടി. പ്രഥമ കഥാചിത്രം "ദ പ്രൊഫസ്സർ" 1986-ൽ പുറത്തിറങ്ങി. 1988-ൽ പുറത്തിറങ്ങിയ സിനിമ പാരഡൈസോ ആഗോള പ്രശസ്തി നേടിക്കൊടുത്തു. ആ വർഷത്തെ ഏറ്റവും മകച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം ലോകസിനിമയിലെ ഒരു ക്ലാസ്സിക്ക് ആയി കണക്കാക്കപ്പെടുന്നു.[2][3] 2000-ത്തിൽ പുറത്തിറങ്ങിയ മെലേനയും ഏറെ നിരൂപക പ്രശംസനേടി.
ചലച്ചിത്രങ്ങൾ[തിരുത്തുക]
- 1986: ദ പ്രൊഫസ്സർ (Il camorrista)
- 1988: സിനിമ പാരഡൈസോ
- 1990: ഐവരിബഡിസ് ഫൈൻ (Stanno tutti bene)
- 1991: ഐസ്പെഷലി ഓൺ സൺഡേ (segment "Il cane blu")
- 1994: അ പ്യൂർ ഫോർമാലിറ്റി (Una pura formalità)
- 1995: ദ സ്റ്റാർ മേക്കർ (L'uomo delle stelle)
- 1998: ദ ലെജന്റ് ഓഫ് 1900 (La leggenda del pianista sull'oceano)
- 2000: മെലേന (Malèna)
- 2006: ദ അൺനോൺ വുമൺ (La sconosciuta)
- 2009: ബാറിയ (La porta del vento)
പുരസ്കാരങ്ങൾ[തിരുത്തുക]
- Cannes Film Festival
- 1989 Grand Prize of the Jury - സിനിമ പാരഡൈസോ
- 1990 Prize of the Ecumenical Jury - ഐവരിബഡിസ് ഫൈൻ
- 1994 Nominated Palme d'Or - അ പ്യൂർ ഫോർമാലിറ്റി
- Academy Awards, USA
- 1988 Oscar Best Foreign Language Film - സിനിമ പാരഡൈസോ
- 1996 ominated Oscar Best Foreign Language Film - ദ സ്റ്റാർ മേക്കർ (L'uomo delle stelle)
- BAFTA Awards
- 1991 Best Film not in the English Language - സിനിമ പാരഡൈസോ
- 1991 Best Screenplay - Original - സിനിമ പാരഡൈസോ
- 1991 Nominated - Best Direction - ജുസെപ്പെ ടൊർനാട്ടോറെ
- 2001 Nominated - Best Film not in the English Language - മെലേന
- Berlin International Film Festival
- 2001 Nominated - Golden Berlin Bear - മെലേന
- César Awards, France
- 1990 Nominated - Best Foreign Film - സിനിമ പാരഡൈസോ
- Venice Film Festival
- 2009 Pasinetti Award - Best Film - ബാറിയ
- 1995 Grand Special Jury Prize - ദ സ്റ്റാർ മേക്കർ
- European Film Awards
- 1989 Special Prize of the Jury - സിനിമ പാരഡൈസോ
- 2007 Audience Award - Best Film - ദ അൺനോൺ വുമൺ
അവലംബം[തിരുത്തുക]
- ↑ http://www.rottentomatoes.com/celebrity/guiseppe_tornatore/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-21.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-21.
ബാഹ്യകണ്ണികൾ[തിരുത്തുക]

Wikimedia Commons has media related to Giuseppe Tornatore.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജുസെപ്പെ ടൊർനാട്ടോറെ
- An interview with Giuseppe Tornatore
- with the director of Cinema Paradiso
- Interview. Giuseppe Tornatore Archived 2011-11-15 at the Wayback Machine.
Persondata | |
---|---|
NAME | Tornatore, Giuseppe |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 27 March 1956 |
PLACE OF BIRTH | Bagheria, Sicily, Italy |
DATE OF DEATH | |
PLACE OF DEATH |