ജുബ്ബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജുബ്ബ

കേരളത്തിൽ പുരുഷന്മാർ ധരിക്കുന്ന ഒരു വസ്ത്രമാണ് ജുബ്ബ. ഇതിനു തുണിക്ക എന്നും പേരുണ്ട്. അരയ്ക്കു താഴെ മുട്ടോളം ഇറക്കമുള്ള ഇവയുടെ പ്രത്യേകത നീളമുള്ള കൈകളാണ്. മിക്കവാറും വെളുപ്പ്‌, ഇളം നിറങ്ങൾ എന്നിവയാണ് ഇവയ്ക്ക് ഉണ്ടാകാറെങ്കിലും ഇരുണ്ട നിറങ്ങളും അസാധാരണമല്ല. ലംബമായ വെട്ടുകളുള്ള കീശകൾ ചിലപ്പോഴൊക്കെ ഇവയുടെ വശങ്ങളിൽ ഉണ്ടാവാറുണ്ട്.

ഉത്ഭവം[തിരുത്തുക]

ജുബ്ബ എന്ന വാക്ക് അറബിഭാഷയിൽ നിന്നു വന്നതാണെന്നു കരുതപ്പെടുന്നു. പ്രാചീന കാലത്ത് റോമാക്കാർ, ഗ്രീക്കുകാർ, സിഥിയൻമാർ, തുടങ്ങിയ ജനവിഭാഗങ്ങൾ സർവ്വസാധാരണമായി തുണിക്കകൾ ഉപയോഗിച്ചിരുന്നു. ഒരു പക്ഷേ പ്രാചീന റോമൻ കച്ചവടക്കാർ ആയിരിക്കാം ഈ വസ്ത്രത്തിന്റെ പ്രാഗ്‌രൂപം ഇവിടെ കൊണ്ടുവന്നത്. ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള കുർത്തകളുമായി ഇവയ്ക്ക് സാമ്യമുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജുബ്ബ&oldid=1693694" എന്ന താളിൽനിന്നു ശേഖരിച്ചത്