സംവാദം:ജുബ്ബ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജുബ്ബയും കുർത്തയും തമ്മിലുള്ള വ്യത്യാസം എന്താണ്? --ശ്രീജിത്ത് കെ (സം‌വാദം) 11:18, 16 ഫെബ്രുവരി 2011 (UTC)[മറുപടി]

രണ്ടും ഒന്നാണെന്നാണ് ഞാൻ അനുമാനിക്കുന്നത്. --Vssun (സുനിൽ) 07:23, 17 ഫെബ്രുവരി 2011 (UTC)[മറുപടി]
Tunic-ന്റെ കേരളീയരൂപമാണ് ജുബ്ബ. കുർത്ത ഉത്തരേന്ത്യൻ പതിപ്പാണ്. ജുബ്ബ പെൺകുട്ടികൾ ധരിക്കാറില്ല എന്നുതോന്നുന്നു. കുർത്ത കേരളത്തിലും പെൺകുട്ടികൾ ധരിക്കാറുണ്ട്. കുർത്തയ്ക്ക് ധാരാളം ഫാഷൻ വെറൈറ്റികളും എംബ്രോയിഡറിയും ഉണ്ടാകാറുണ്ട്. രണ്ടും രണ്ടാണെന്നാണ്‌ എനിക്ക് തോന്നുന്നത്. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 08:06, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

ജുബ്ബ, നീളൻ കൈയോടുകൂടി മാത്രമാണ് തയ്ക്കാറുള്ളതെന്ന് കരുതുന്നു. സ്ത്രീകളുടെ കുർത്ത പൊതുവേ ചെറിയ കൈയുള്ളതും കൈയില്ലാത്തതും കണ്ടുവരുന്നു. എന്നാൽ പുരുഷന്മാർ ഉപയോഗിക്കുന്ന കുർത്തക്ക് ജുബ്ബയിൽ നിന്നും വലിയ വ്യത്യാസമൊന്നും കാണാനില്ല (അലങ്കാരപ്പണികൾ മറക്കുന്നില്ല). --Vssun (സുനിൽ) 14:11, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

ജുബ്ബ മലയാളികൾ ധരികുന്നു കുർത്ത നോർത്ത് ഇന്ത്യകാര് ധരികുന്നു . പക്ഷെ കുർത്ത നീളം കുടിയതും കുറഞ്ഞതും ഉണ്ടേ ( ഷോർട്ട് കുർത്ത , ലോങ്ങ്‌ കുർത്ത) അതെ പോലെ പല പല ഡിസൈൻ , നിറം, പക്ഷെ ജുബ്ബ ഒന്നേ ഉള്ളു പിന്നെ നിറം വെള്ള , ചന്ദനം ആണ് പതിവ് . വരെ ഒരു മാറ്റവും രണ്ടും തമ്മിൽ ഇല്ല Irvin calicut 20:47, 18 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇത്രയോക്കെ വ്യത്യാസമേ പള്ളീലച്ചൻമാരുടെ ളോഹയും സ്ത്രീകളുടെ നൈറ്റിയും തമ്മിലുമുള്ളൂ. എന്നുകരുതി രണ്ടും ഒന്നാവില്ലല്ലോ. ജുബ്ബയെയും കുർത്തയെയും ഒന്നായി കണക്കാക്കിയാൽ കുർത്തയെക്കുറിച്ചുള്ള കാര്യങ്ങൾ കൂടി ഈ ലേഖനത്തിൽ ഉൾപ്പെടുത്തേണ്ടി വരും. താഴത്തെ ഗാലറിയിൽ കുർത്തയണിഞ്ഞ ഉത്തരേന്ത്യൻ മോഡലുകളുടെ ചിത്രങ്ങൾ കൂടി നമുക്ക്‌ ഉൾപ്പെടുത്താതിരിക്കാനാവില്ല. എനിക്ക് എന്തോ അതിനോടൊരു അസ്കിത. പായസത്തിൽ പുഡ്ഡിംഗ് ഒഴിച്ചതുപോലെ. ഈ ലേഖനം ജുബ്ബയെപ്പറ്റി മാത്രമാക്കി നിലനിർത്തുന്നതല്ലേ നല്ലത്?
എല്ലാത്തരം Tunic-കളെയുംപറ്റി പ്രതിപാദിച്ചുകൊണ്ട്‌ വിശദമായ മറ്റൊരു ലേഖനം നമുക്കെഴുതാം. അവിടെ ഉപവിഭാഗങ്ങളായി കുർത്തയും ജുബ്ബയും ഒക്കെ കൊടുക്കാം. ജുബ്ബ എന്ന സെക്ഷനിൽ "പ്രധാനലേഖനം: ജുബ്ബ" എന്നു ഇങ്ങോട്ട് ലിങ്കും കൊടുക്കാം. എന്താ അതല്ലേ നല്ലത്? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 03:08, 20 ഫെബ്രുവരി 2011 (UTC)[മറുപടി]

സ്വതന്ത്രമായി നിലനിൽക്കാനാവുന്ന ഉള്ളടക്കം രണ്ടിനുമുണ്ടെങ്കിൽ float (ഇംഗ്ലീഷ് വിക്കിയിലെ ഇത്തരത്തിലുള്ള ലേഖനങ്ങൾ: en:Doner Kebab, en:Shawarma, en:Gyro (food)) --Vssun (സുനിൽ) 06:25, 20 ഫെബ്രുവരി 2011 (UTC)[മറുപടി]

ജുബ്ബ ചിത്രങ്ങൾ[തിരുത്തുക]

ജുബ്ബ ചിത്രങ്ങളുടെ കൂട്ടത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റേതും ചേർക്കാം. വേണമെങ്കിൽ അഴീക്കോട് മാഷിന്റെയും ഇന്നസെന്റ് ചേട്ടന്റെയും ചിത്രങ്ങളും :) -Johnchacks 07:57, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

ചേർത്തിട്ടുണ്ട്. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 08:30, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

മുഖ്യചിത്രം നീക്കം ചെയ്യുക[തിരുത്തുക]

ദയവായി മുഖ്യചിത്രം നീക്കം ചെയ്യുക. ഒന്നാമതായി. ഈ ചിത്രം ക്ലിയർ അല്ല. രണ്ടാമതായി വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്കുവേണ്ടി ആരോ സ്വന്തം ചിത്രം അപ്‌ലോഡ്‌ ചെയ്തതു പോലെയുണ്ട്. ഈ ചിത്രത്തിന്റെ പേരുതന്നെ ജുബ്ബാ ചെത്തു പയ്യൻ എന്നാണ്. ഇത്തരം സെൽഫ്‌ പ്രമോഷൻ വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണ്. ഇതിനുപകരം ഗാലറിയിലെ ഏതെങ്കിലും ചിത്രം കൊടുക്കാം. എന്തുപറയുന്നു? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 08:40, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

സെൽഫ്‌ പ്രമോഷൻനും ,വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്കു ഒന്നും വേണ്ടി അല്ല ചെങ്ങാതി ഇവിടെ ഒരു ഫുൾ സ്കേപ് ജുബ്ബ ചിത്രം ഇല്ല എന്ന് ഉള്ള വികി മെയിൽ കണ്ടിട് എന്റെ അനിയച്ചാരുടെ ഒരു ചിത്രം കമോസിനു സംഭാവന ചെയ്തതു ആണ്, Irvin calicut 06:00, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ചിത്രത്തിന്റെ പേരിലെന്തിരിക്കുന്നു. (അത് മാറ്റാവുന്നതുമാണ്) ജുബ മുഴുവൻ കാണുന്ന രീതിയിൽ ഇതിനേക്കാൾ നല്ല ഒരു ചിത്രം കിട്ടുകയാണെങ്കിൽ ചിത്രം മാറ്റാവുന്നതാണ്. --Vssun (സുനിൽ) 14:15, 17 ഫെബ്രുവരി 2011 (UTC)[മറുപടി]
ചിത്രത്തിന്റെ തെളിച്ചം കൂട്ടിയിട്ടുണ്ട്. അനാവശ്യഭാഗങ്ങൾ വെട്ടിമാറ്റി. --Vssun (സുനിൽ) 14:23, 17 ഫെബ്രുവരി 2011 (UTC)[മറുപടി]


ഇവിടെ വേണ്ടത്‌ "ജുബ്ബ ധരിച്ച ഒരു വ്യക്തിയുടെ ചിത്രം" അല്ല. താഴെയുള്ള ഗാലറി മുഴുവൻ ഇതുപോലെയുള്ള "വ്യക്തികൾ" തന്നെയല്ലേ? പിന്നെയെന്തിനാണ് "ഇതാ ജുബ്ബ ധരിച്ച ഒരു (അപൂർവ്വ) വ്യക്തി!!!" എന്ന മട്ടിൽ മുകളിൽ ഒരു ചിത്രം? യഥാർത്ഥത്തിൽ ഇവിടെ വേണ്ടത്‌ ജുബ്ബ എന്ന വസ്ത്രത്തിന്റെ ചിത്രമാണ്. ആരും ധരിക്കാത്ത അവസ്ഥയിലുള്ള ഒരു ജുബ്ബ അല്ലെങ്കിൽ വ്യത്യസ്തമായ കുറെ ജുബ്ബകൾ ഒരു പ്ലെയിൻ ബാക്ക്ഗ്രൌണ്ടിൽ വേണം. "ജുബ്ബ" അല്ലെങ്കിൽ "വിവിധയിനം ജുബ്ബകൾ" എന്നാവണം അടിക്കുറിപ്പ്. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 04:14, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

ചിത്രത്തിൽ നോക്കി ഒരു വ്യക്തി അപൂർവ്വ൦ ആണോ അല്ലെയോ എന്ന് അറിയാൻ കഴിയും എന്നത് ഗംഭിര കഴിവ് തനെ.... ജുബ്ബ എന്ന വസ്ത്രത്തിന്റെ ചിത്രo ഒരു പ്ലെയിൻ ബാക്ക്ഗ്രൌണ്ടിൽ വേണം എന്ന് ആണെകിൽ അത് പറഞ്ഞു കൊണ്ടിരികാതെ ഉണ്ടെങ്കിൽ ജുബ മുഴുവൻ കാണുന്ന രീതിയിൽ ഒരെണം അപ്‌ലോഡ്‌ ചെയ് Irvin calicut 11:12, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇർവിൻ, :).
പ്രിൻസ്, പുതിയ നല്ല ചിത്രം കിട്ടിയ ഉടനേ ഈ ചിത്രം നീക്കം ചെയ്യാം. തത്കാലത്തേയ്ക്ക് ഇത് ഇവിടെ കിടന്നോട്ടെ. ഉപ്പോഴുള്ള ചിത്രങ്ങളിൽ ജുബ്ബയെക്കുറിച്ച് മനസ്സിലാക്കാൻ പര്യാപ്തമായ ഏറ്റവും നല്ല ചിത്രം ഇത് തന്നെ അല്ലേ? --ശ്രീജിത്ത് കെ (സം‌വാദം) 11:25, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

പ്രത്യേകത[തിരുത്തുക]

വസ്ത്രത്തിന്റെ പ്രത്യേകത മൂലം തലക്കുമുകളിലൂടെ ധരിക്കുന്ന രീതി, കഴുത്തിനു മുൻപിലെ ചെറിയ വെട്ട്, കുടുക്കുകൾ എന്നിവയെപ്പറ്റി വിശദീകരിക്കുന്നത് നന്നായിരുന്നു. --Vssun (സുനിൽ) 14:37, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

ഒരു ജൂബാ ചിത്രം[തിരുത്തുക]

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്തന്റെ ഒരു പൂർണ്ണകായ ചിത്രം (ജൂബയുള്ളത്) സാജന്റെ കൈവശം ഉണ്ട്. അത് പുള്ളി എടുത്തതാണ്.. പകർപ്പവകാശപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അത് അപ്ലോഡാൻ പറയാം...--സുഗീഷ് 15:54, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

തഥാസ്തു. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 15:57, 17 ഫെബ്രുവരി 2011 (UTC)[മറുപടി]
ഇതൊക്കെ ചോദിച്ചിട്ട് വേണോ? എത്രയും പെട്ടെന്ന് അപ്ലോഡ് ചെയ്യാൻ പറയുക. --ശ്രീജിത്ത് കെ (സം‌വാദം) 06:23, 18 ഫെബ്രുവരി 2011 (UTC)[മറുപടി]
ലിങ്ക് ഒന്ന് തരാമോ? --ശ്രീജിത്ത് കെ (സം‌വാദം) 13:59, 20 ഫെബ്രുവരി 2011 (UTC)[മറുപടി]

പകർപ്പവകാശ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത വി. എസിന്റെ ഒരു പൂർണ്ണകായ ചിത്രം ചേർത്തിട്ടുണ്ട്. എങ്ങനെയുണ്ടെന്നു നോക്കുമോ? ഈ ചിത്രം തന്നെയാണോ സുഗീഷ് ഉദ്ദേശിച്ചത്? --KondottySultan 15:24, 3 മാർച്ച് 2011 (UTC)[മറുപടി]

പക്ഷെ ഈ ചിത്രത്തിന്റെ ഉറവിടം? ഇതിനു മെറ്റാഡാറ്റ ഒന്നും ഇല്ലല്ലോ. --ഷിജു അലക്സ് 17:14, 3 മാർച്ച് 2011 (UTC)[മറുപടി]
ഈ ചിത്രം എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഗവൺമെന്റിന്റെ 5 വർഷത്തെ നേട്ടങ്ങൾ വിവരിക്കുന്ന പി.ആർ.ഡി. പരസ്യത്തിൽ ഇതു പോലൊരു ചിത്രമല്ലേ ഉപയോഗിച്ചിരിക്കുന്നത്? --Anoopan| അനൂപൻ 17:30, 3 മാർച്ച് 2011 (UTC)[മറുപടി]
  • സാധൻ ഇതുപോലെ തന്നെ.. ഇതല്ല എന്ന് ഉറപ്പാണ്.. ഇതിന്റെ ഒരു വിവരങ്ങളും ഇല്ലല്ലോ?? കൂടാതെ ഉറവിടവും ചേർത്തിട്ടില്ല. പി.ആർ.ഡിക്ക് വേണ്ടി എടുത്ത ഒരു ചിത്രം ( ഇതിന്റെ കൂടേ രണ്ടെണ്ണം കൂടിയുണ്ട്.) ഇതുപോലെയുള്ളതാ...... പോസ്റ്ററുകളിൽ ഈ ചിത്രം കണ്ടിട്ടുണ്ട്. മുഴുവൻ ഡേറ്റായും ഉള്ള ചിത്രമായിരുന്നു ഞാൻ ഉദ്ദേശിച്ചത്..ക്യാമറ നിക്കോൺ ആണെന്നു തോന്നുന്നു. പക്ഷേ ഇപ്പോൾ ചിത്രം പുള്ളീടെ കയ്യിൽ ഇല്ല. തപ്പിക്കൊണ്ടിരിക്കുന്നു... കിട്ടുന്നെങ്കിൽ അപ്‌ലോഡിക്കാം. --സുഗീഷ് 19:08, 3 മാർച്ച് 2011 (UTC)[മറുപടി]
ACDSee Pro ഉപയോഗിച്ച് ക്രോപ്പ് ചെയ്തപ്പോൾ മെറ്റാഡേറ്റ മുഴുവൻ പോയതാണ്. ഈ സംഭവം പോകാതെ എങ്ങനെ ക്രോപ്പ് ചെയ്യാം എന്ന് ആരെങ്കിലും പറഞ്ഞുതന്നിരുന്നെങ്കിൽ നന്നായിരുന്നു. (എനിക്ക് ഇതിനെക്കുറിച്ച് വലിയ പിടിയില്ല.) സോഴ്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ക്യാമറയുടെ പേരാണോ? --KondottySultan 17:17, 4 മാർച്ച് 2011 (UTC)[മറുപടി]
  • സോഴ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എവിടെ നിന്നും കിട്ടി. എങ്ങനെ, എപ്പോൾ തുടങ്ങിയ വിവരങ്ങൾ ആണ്. സമയവും തീയതിയും മെറ്റാഡേറ്റയിൽ ഉണ്ടാകാറുണ്ട്. അതിനാൽ അത് പ്രത്യേകമായി ചേർക്കേണ്ടതില്ല. പക്ഷേ, എവിടെ നിന്ന് എന്നുള്ളതിന് കൃത്യമായ വിവരണം ഉണ്ടായിരിക്കണം. ക്യാമറയുടെ പേരല്ല.. അത് മെറ്റാഡേറ്റയിൽ കാണും. ഒരു ചിത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് അതിൽ; മാറ്റങ്ങൾ വരുത്തിയാൽ മെറ്റാഡേറ്റ മുഴുവനും കാണിക്കില്ല. അതിനാൽ ചെറിയ / വലിയ തിരുത്തലുകൾ നടത്തുമ്പോൾ ഒറിജിനൽ തന്നെ ഉപയോഗിക്കുക.( ചിത്രത്തിന്റെ കാര്യം മാത്രം) --സുഗീഷ് 17:56, 4 മാർച്ച് 2011 (UTC)[മറുപടി]

പ്രതീകങ്ങൾ[തിരുത്തുക]

"ഗൃഹാതുരത്വത്തിന്റെയും കുലീനതയുടെയും ചിഹ്നമായിട്ടാണ് ജുബ്ബകളെ മലയാളികൾ പൊതുവേ കണക്കാക്കാറുള്ളത്". ഇതെങ്ങനെ ശരിയാവും. ഗൃഹാതുരത്വത്തിന് ഒരു ചിഹ്നമുണ്ടെന്നും ഉണ്ടെങ്കിൽ തന്നെ അതു ജൂബയാണെന്നും എനിക്കു തോന്നുന്നില്ല. പിന്നെ കുലീനതയൊക്കെ വെറുതേ. ജൂബായിട്ടു നടക്കുന്നവർക്കിടയിൽ മര്യാദക്കാരെപ്പോലെ, പോക്കിരികളും തട്ടിപ്പുകാരും എത്രയോ ഉണ്ട്. ഞങ്ങളുടെ നാട്ടിൽ ഒരു ബ്രോക്കർ ഉണ്ട്; വലിയ തട്ടിപ്പുകാരൻ. കക്ഷിയുടെ ട്രേഡ് മാർക്ക് ജൂബ്ബാ ആണ്. അപ്പോൾ സംഗതി തട്ടിപ്പിന്റെ ചിഹ്നമാണെന്നു പറയാമോ?Georgekutty 01:27, 4 മാർച്ച് 2011 (UTC)[മറുപടി]

നീക്കം ചെയ്തു. പരമ്പരാഗതവസ്ത്രം എന്ന പ്രയോഗവും ലേഖനത്തിൽ പലയിടത്തായി കടന്നുകൂടിയിരുന്നത് നീക്കം ചെയ്തിരുന്നു. ഇതിനെക്കുറീച്ച് എന്താനഭിപ്രായം?--Vssun (സുനിൽ) 14:23, 4 മാർച്ച് 2011 (UTC)[മറുപടി]
എന്താണ് പരമ്പരാഗത വസ്ത്രം എന്നതൊകൊണ്ട് ഉദ്ദേശിക്കുന്നത്. --കിരൺ ഗോപി 14:53, 4 മാർച്ച് 2011 (UTC)[മറുപടി]
ഒരു വിഭാഗം ജനങ്ങൾ പണ്ടുമുതലേ ഇട്ടുവരുന്ന വസ്ത്രം. കേരളത്തിലെ പരമ്പരാഗത വസ്ത്രം മുണ്ടല്ലേ, --ജുനൈദ് | Junaid (സം‌വാദം) 17:41, 4 മാർച്ച് 2011 (UTC)[മറുപടി]

പരമ്പരാഗതം എന്നു പറഞ്ഞാൽ Traditional, തലമുറകളായി കൈമാറി കിട്ടിയത്‌ എന്നൊക്കെയാണ് അർത്ഥം. ജുബ്ബ പരമ്പരാഗത വസ്ത്രമാണ് എന്നു തന്നെയാണ് എന്റെ വിശ്വാസം. ദാ ഈ വെബ്സൈറ്റും അങ്ങനെതന്നെയാണ് പറയുന്നത്. --KondottySultan 17:45, 4 മാർച്ച് 2011 (UTC)[മറുപടി]

ഒരു നൂറ്റാണ്ടു മുൻപുള്ള കേരളീയവസ്ത്രത്തിൽ ജുബ ഉണ്ടായിരുന്നോ എന്ന് സംശയമായിരിക്കും. മുണ്ടിനു മാത്രമേ ഈ പദവിയുള്ളതായി കണക്കാക്കാനാവൂ. ഈ സൈറ്റിനെ ആധികാരികമായി കണക്കാക്കാനാവില്ല. --Vssun (സുനിൽ) 00:40, 5 മാർച്ച് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജുബ്ബ&oldid=4026476" എന്ന താളിൽനിന്ന് ശേഖരിച്ചത്