Jump to content

ജീൻ ആക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീൻ ആക്കർ
Acker photographed by James Abbe, 1920s
ജനനം
Harriet Ackers

(1893-10-23)ഒക്ടോബർ 23, 1893
മരണംഓഗസ്റ്റ് 16, 1978(1978-08-16) (പ്രായം 84)
മറ്റ് പേരുകൾMrs. Rudolph Valentino
തൊഴിൽActress
സജീവ കാലം1913–1955
ജീവിതപങ്കാളി(കൾ)
(m. 1919; div. 1923)
പങ്കാളി(കൾ)Chloe Carter (19??–1978)

ജീൻ ആക്കർ (ആദ്യകാലനാമം ഹാരിയറ്റ് ആക്കേർസ്. ജീവിതകാലം: ഒക്ടോബർ 23, 1893, ആഗസ്റ്റ് 16, 1978) നിശ്ശബ്ദ ചലച്ചിത്ര കാലഘട്ടം മുതൽ 1950 കൾ വരെ ചലച്ചിത്രരംഗത്തു നിറഞ്ഞു നിന്നിരുന്ന ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. നിശ്ശബ്ദ ചിത്രങ്ങളിലെ നടനായിരുന്ന റുഡോൾഫ് വാലന്റിനോയുടെ അകന്നുകഴിഞ്ഞിരുന്ന പത്നി എന്ന നിലയിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.


ജീവിതരേഖ

[തിരുത്തുക]

1893 ഒക്ടോബർ 23 ന് ന്യൂജേഴ്സിയിലെ ട്രെന്റോണിലാണ് ജീൻ ആക്കർ ജനിച്ചത്. അവരുടെ പിതാവായിരുന്ന ജോസഫ് ആക്കേർസ് ഒരു ചെറോക്കി വംശത്തിൽപ്പെട്ടയാളായിരുന്നു. അവരുടെ മാതാവ് മാർഗരറ്റ് (സ്ഥിരീകരിക്കപ്പട്ടിട്ടില്ല) ഐറിഷ് വംശജയായിരുന്നു. 1900 ലെ സെൻസസിൽ, അവർ ജോസഫിനോടും അവരുടെ മുത്തച്ഛന്മാരോടൊപ്പമുണ്ട്, എന്നാൽ ജോസഫിന്റെ പത്നിയെക്കുറിച്ച് സെൻസസിൽ പരാമർശനമില്ല. വാസ്തവത്തിൽ, ജോസഫ് വിവാഹിതനല്ല എന്നാണ് പ്രസ്താവിക്കപ്പെട്ടിരുന്നത്. ഒരു കൃഷിയിടത്തിൽ വളർന്നതിനാൽ, അവർ കുതിരസവാരിയിൽ അഗ്രഗണ്യയായി മാറിയിരുന്നു. ന്യൂ ജേഴ്സിയിലെ സ്പ്രിങ്ഫീൽഡിലുള്ള സെന്റ് മേരീസ് സെമിനാരിയിൽ അവർ കുറേക്കാലം വിദ്യാഭ്യാസം ചെയ്തിരുന്നു. 1907-നു മുമ്പുള്ള കാലത്ത് കുടുംബം പെനിസിൽവാനിയയിലെ ലേവിസ്ടൌണിലേക്ക് താമസം മാറിയിരുന്നു. 1907 ലെ ലെവിസ്‍ടൌൺ ഡയറക്ടറിയിൽ ജോസഫ്, എലീനർ എന്ന പേരുള്ള പത്നിയുമായി പട്ടികയിലുൾപ്പെടുത്തിയിരുന്നു. അദ്ദേഹം എലീനറിനെ വിവാഹം ചെയ്തത് എപ്പോഴാണ് ഇനിയും അറിയപ്പെട്ടിട്ടില്ല. എന്നാൽ ഇത് 1900 ന് ശേഷവും കുടുംബം ലെവിസ്‍ടൌണിലേയക്കു മാറിത്താമസിക്കുന്നതിനു മുമ്പുമായിരുന്നു. 1912 ൽ അവർ വിവാഹമോചിതരായി. ആറ് വർഷം കഴിഞ്ഞ്, ജോസഫ്, വെർജീനിയ എർബിനെ ലെവിസ്‍ടൌണിൽവച്ച് വിവാഹം കഴിച്ചു.

തെരഞ്ഞെടുത്ത സിനിമകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1913 The Man Outside Helen Lattimore Short
1913 In a Woman's Power Marcelle - the Wife
1913 Bob's Baby Bob's Cousin Short
1913 The Daredevil Mountaineer Short
1914 The $5,000,000 Counterfeiting Plot Helen Long
1915 Are You a Mason? Alternative title: The Joiner
1919 Never Say Quit Vamp
1919 Checkers Pert Barlow
1919 Lombardi, Ltd. Daisy
1919 The Blue Bandanna Ruth Yancy
1920 The Ladder of Lies Dora Leroy
1920 An Arabian Knight Zorah
1920 Help Wanted - Male Ethel
1920 The Round-Up Polly Hope
1921 Brewster's Millions Barbara Drew
1921 Wealth Estelle Rolland
1922 Her Own Money Ruth Alden
1923 The Woman in Chains Felicia Coudret Credited as Mrs. Rudolph Valentino
1925 Braveheart Sky-Arrow
1927 The Nest Belle Madison
1933 No Marriage Ties Adrienne's Maid Uncredited
1934 Miss Fane's Baby Is Stolen Friend of Miss Fane Uncredited
1935 No More Ladies Nightclub Extra Uncredited
1936 San Francisco
1937 Vogues of 1938 Extra Uncredited
1939 Good Girls Go to Paris Bit Part Uncredited
1940 My Favorite Wife Postponed case witness Uncredited
1942 Obliging Young Lady Cousin Uncredited
1944 The Thin Man Goes Home Tart Uncredited
1945 Spellbound Matron Uncredited
1946 It's a Wonderful Life Townswoman Uncredited
1947 The Peril of Pauline Switchboard operator Uncredited
1948 Isn't It Romantic? Townswoman Uncredited
1951 The Mating Season Party guest Uncredited
1952 Something to Live For Wife Uncredited
1955 How to Be Very, Very Popular Undetermined Supporting Role Uncredited

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീൻ_ആക്കർ&oldid=3086357" എന്ന താളിൽനിന്ന് ശേഖരിച്ചത്