ജിൽ ജിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിൽ ജിം
അമേരിക്കൻ COVID-19 ഉപദേശക സമിതി അംഗം
ഓഫീസിൽ
നവംബർ 9, 2020–ജനുവരി 20, 2021
നവാജോ ആരോഗ്യ വകുപ്പ് ഡയറക്ടർ
ഓഫീസിൽ
2019–2020
വ്യക്തിഗത വിവരങ്ങൾ
വിദ്യാഭ്യാസംനോർത്തേൺ അരിസോണ യൂണിവേഴ്സിറ്റി (BA)
യൂട്ടാ യൂണിവേഴ്സിറ്റി (പിഎച്ച്ഡി)

ജിൽ ജിം (Jill Jim)ഒരു അമേരിക്കൻ ( നവാജോ ) ഹെൽത്ത് അഡ്മിനിസ്ട്രേറ്ററും എപ്പിഡെമിയോളജിസ്റ്റും നവാജോ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതിയിലെ അംഗവുംകൂടിയാണ് അവർ.

വിദ്യാഭ്യാസം[തിരുത്തുക]

ജിം നോർത്തേൺ അരിസോണ യൂണിവേഴ്സിറ്റിയിൽ ഹെൽത്ത് പ്രൊമോഷനിലും കമ്മ്യൂണിറ്റി ഹെൽത്ത് എഡ്യൂക്കേഷനിലും ബിരുദം പൂർത്തിയാക്കി. യൂട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും പബ്ലിക് ഹെൽത്തിലും ബിരുദാനന്തര ബിരുദം നേടിയ അവർ പിന്നീട് 2017-ൽ പബ്ലിക് ഹെൽത്തിൽ പിഎച്ച്ഡി പൂർത്തിയാക്കി [1] ശ്വാസകോശ അർബുദമുള്ള നോൺ-ഹിസ്പാനിക് വൈറ്റ് രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കൻ ഇന്ത്യൻ, അലാസ്ക സ്വദേശികൾക്കിടയിലുള്ള ഹെൽത്ത് കെയർ കോസ്റ്റ് ആൻഡ് യൂട്ടിലൈസേഷൻ ഡിഫറൻസസ് എന്നായിരുന്നു അവരുടെ പ്രബന്ധം. മിയ ഹാഷിബെ ആയിരുന്നു ജിമ്മിന്റെ ഡോക്ടറൽ ഉപദേശക. [2]

കരിയർ[തിരുത്തുക]

ന്യൂ മെക്‌സിക്കോയിലെ ആൽബുകെർക്കിലെ ഹെൽത്ത് ഇൻസൈറ്റിന്റെ ഹെൽത്ത് കെയർ അനലിസ്റ്റായിരുന്നു ജിം. നവാജോ ഏരിയ ഇന്ത്യൻ ഹെൽത്ത് സർവീസിന്റെ കൺസൾട്ടന്റായും പിന്നീട് യൂട്ടാ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിന്റെ എപ്പിഡെമിയോളജിസ്റ്റായും ജോലി ചെയ്തു. 2019 ജനുവരിയിൽ, നവാജോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അവർ ജോനാഥൻ നെസിന്റെ കാബിനറ്റിൽ അംഗമായി. [3] 2020 നവംബർ 28-ന്, നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതിയിലെ അംഗമായി ജിമ്മിനെ പ്രഖ്യാപിച്ചു. [4]

സ്വകാര്യ ജീവിതം[തിരുത്തുക]

യുട്ടായിലെ നവാജോ പർവതത്തിൽ നിന്നുള്ളയാളാണ് ജിം. [5] ജിം നവാജോ ഭാഷയിൽ പ്രാവീണ്യമുള്ളയാളും നവാജോ നേഷൻ അംഗവുമാണ്. [6]

റഫറൻസുകൾ[തിരുത്തുക]

  1. "Key appointments for Nez-Lizer administration announced; await confirmation by council". Navajo-Hopi Observer News (in ഇംഗ്ലീഷ്). January 22, 2019. Retrieved 2020-11-29.
  2. Jim, Jill (2017). "Healthcare Cost and Utilization Differences among American Indian and Alaska Native Compared with Non-Hispanic White Patients with Lung Cancer".
  3. "Key appointments for Nez-Lizer administration announced; await confirmation by council". Navajo-Hopi Observer News (in ഇംഗ്ലീഷ്). January 22, 2019. Retrieved 2020-11-29.
  4. Landers, Jamie (November 28, 2020). "Navajo Nation's Jill Jim named to President-elect Joe Biden's COVID-19 Advisory Board". The Arizona Republic (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-29.
  5. Seikaly, Simone; Nov. 29, KSL NewsRadio | Posted-; A.m, 2020 at 11:50. "Navajo health executive to serve on Biden COVID-19 advisory board". www.ksl.com (in ഇംഗ്ലീഷ്). Retrieved 2022-10-28.{{cite web}}: CS1 maint: numeric names: authors list (link)
  6. "Key appointments for Nez-Lizer administration announced; await confirmation by council". Navajo-Hopi Observer News (in ഇംഗ്ലീഷ്). January 22, 2019. Retrieved 2020-11-29.
"https://ml.wikipedia.org/w/index.php?title=ജിൽ_ജിം&oldid=3866135" എന്ന താളിൽനിന്ന് ശേഖരിച്ചത്