ജിസാറ്റ്-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിസാറ്റ്-2
ദൗത്യത്തിന്റെ തരംവാർത്താവിനിമയം
ഓപ്പറേറ്റർഐ.എസ്.ആർ.ഓ.
COSPAR ID2003-018A
SATCAT №27807
വെബ്സൈറ്റ്www.isro.org/satellites/gsat-2.aspx
ദൗത്യദൈർഘ്യം3-5 വർഷം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-2K
നിർമ്മാതാവ്ഐ.എസ്.ആർ.ഓ.
വിക്ഷേപണസമയത്തെ പിണ്ഡം1,825 കിലോഗ്രാം (4,023 lb)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി8 May 2003, 11:28 (2003-05-08UTC11:28Z) UTC[1]
റോക്കറ്റ്GSLV Mk.I D2
വിക്ഷേപണത്തറശ്രീഹരിക്കോട്ട FLP
കരാറുകാർഐ.എസ്.ആർ.ഓ.
പരിക്രമണ സവിശേഷതകൾ
Reference systemഭൗമകേന്ദ്രീകൃതം
Regimeഭൂസ്ഥിരഭ്രമണപഥം
രേഖാംശം47.95° കിഴക്ക്
Perigee35,904 കിലോമീറ്റർ (22,310 മൈ)
Apogee35,920 കിലോമീറ്റർ (22,320 മൈ)
Inclination2.43 ഡിഗ്രി
Period24.03 മണിക്കൂർ
Epoch29 ഒക്ടോബർ 2013, 19:06:36 UTC[2]

ഇന്ത്യൻ ബഹിരാകാശഗവേഷണസ്ഥാപനം (ഐ.എസ്.ആർ.ഓ.) നിർമ്മിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള വാർത്താവിനിമയഉപഗ്രഹമാണ് ജിസാറ്റ്-2. ഈ ഉപഗ്രഹം സൗരസ്ഥിരഭ്രമണപഥത്തിൽ 48 ഡിഗ്രി കിഴക്കായാണ് സ്ഥാപിച്ചിരിക്കുന്നത്.

പെയ്‌ലോഡുകൾ[തിരുത്തുക]

ജിസാറ്റ്-2 ൽ നാല് സി-ബാന്റ് ട്രാൻസ്പോണ്ടറുകൾ, രണ്ട് കെയു ബാന്റ് ട്രാൻസ്പോണ്ടറുകൾ എസ്-ബാന്റ് ഫോർവേഡ് ലിങ്കിൽ പ്രവർത്തിക്കുന്ന മൊബൈൽ സാറ്റലൈറ്റ് സർവ്വീസ് (എംഎംഎസ്) പെയ്‌ലോഡ് സി-ബാന്റ് റിട്ടേൺ ലിങ്ക് എന്നിവ ഉൾക്കൊള്ളുന്നു. വാർത്താവിനിമയ പെയ്‌ലോഡുകൾക്കൊപ്പം, ജിസാറ്റ്-2 ൽ നാല് പരീക്ഷണാത്മക പെയ്ലോഡുകളും ഉൾക്കൊണ്ടിരുന്നു.

വിക്ഷേപിക്കുമ്പോൾ 1800 കി. ഗ്രാം ഭാരമുണ്ടായിരുന്ന, ഗിസാറ്റ്-2 വിൽ 440 ന്യൂട്ടൻ ബലമുള്ള ലിക്വിഡ് അപ്പോജി മോട്ടോർ (ലാം), ഭൂസ്ഥിരസംക്രമണഭ്രമണപഥത്തിൽ നിന്ന് അന്തിമമായ ഭൂസ്ഥിരഭ്രമണപഥത്തിലേക്കും ഉയർത്താം അതോടൊപ്പം ഉയരക്രമീകരണത്തിനുമുള്ള പതിനാറ് 22 ന്യുട്ടൺ റിയാക്ഷൻ കൺട്രോൾ ത്രസ്റ്റേഴ്സ് എന്നിവ അതിൽ ഉണ്ടായിരുന്നു. അത് 840 കി. ഗ്രാം ഇന്ധനമാണ് (മോണോമീഥൈൽ ഹൈഡ്രാസൈനും എംഒഎനും) വഹിച്ചത്.

അളവുകൾ[തിരുത്തുക]

ജിസാറ്റ്-2 ന് അതിന്റെ അന്തിമമായ ഭ്രമണപധത്തിലെ ക്രമീകരണത്തിൽ 9.55 മീറ്റർ നീളമുണ്ടായിരുന്നു. ഇതിന്റെ 3 അക്ഷങ്ങളിലുള്ള ഭാഗങ്ങളെ സന്തുലനമായി നിർത്തിയത് സൺ, എർത്ത് സെൻസറുകൾ, റിയാക്ഷൻ വീലുകൾ, മാഗ്നറ്റിക്ക് ടോർക്കുകൾ, ബൈ-പ്രൊപ്പലന്റ് ത്രസ്റ്റേഴ്സ് എന്നിവ ഉപയോഗിച്ചാണ്. ഇതിന്റെ സോളാർപാനലുകൾ 1380W ഉൽപ്പാദിപ്പിച്ച് രണ്ട് 24 എച്ച് നിക്കൽ-കാഡ്മിയം ബാറ്ററികളിൽ സൂക്ഷിച്ചു.

സ്ഥാനം[തിരുത്തുക]

ജിഎസ്എൽവി-ഡി2 ഉപയോഗിച്ച് ജിസാറ്റ്2 നെ ഭൂസ്ഥിരസംക്രമണഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിനു ശേഷം ലിക്വിഡ് അപ്പോജി മോട്ടോർ ഉപയോഗിച്ച് അന്തിമമായ ഭൂസ്ഥിരഭ്രമണപഥത്തിലേക്ക് മാറി. ഭൂസ്ഥിരഭ്രമണപഥത്തിലെത്തിയതിനു ശേഷം അതിന്റെ ആന്റീനകളും സോളാർപാനലുകളും വിന്യസിച്ച് ഉപഗ്രഹം അന്തിമമായി അതിനനുവദിച്ച 48° കിഴക്ക് ഭാഗത്ത് നിലകൊണ്ടു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. McDowell, Jonathan. "Launch Log". Jonathan's Space Page. ശേഖരിച്ചത് 30 October 2013.
  2. "GSAT 2 Satellite details 2003-018A NORAD 27807". N2YO. 29 October 2013. ശേഖരിച്ചത് 30 October 2013.
"https://ml.wikipedia.org/w/index.php?title=ജിസാറ്റ്-2&oldid=3622941" എന്ന താളിൽനിന്ന് ശേഖരിച്ചത്