ജിഗ്നേഷ് മേവാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിഗ്നേഷ് മേവാനി

ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഉന ഗ്രാമത്തിൽ ഗോവധം ആരോപിച്ച് ദലിത് യുവാക്കൾ മർദനത്തിനിരയായ സംഭവത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നൽകി. അഹ്മദാബാദിൽ നിന്ന് തുടങ്ങിയ പദയാത്രയിൽ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എണ്ണൂറോളം പേർ പങ്കെടുത്തിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം. ചത്ത കാലികളെ സംസ്കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കണമെന്ന് ദലിത് സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.[1] 2021 സെപ്തംബർ 28 -ൻ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.[2]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/national/2016/aug/06/213575
  2. https://timesofindia.indiatimes.com/india/breaking-news-live-updates-september-28/liveblog/86582852.cms

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിഗ്നേഷ്_മേവാനി&oldid=3673192" എന്ന താളിൽനിന്ന് ശേഖരിച്ചത്