Jump to content

ജാവേദ് ജാഫ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാവേദ് ജാഫ്രി

ബോളിവുഡ് ചലച്ചിത്രമേഖലയിലെ ഒരു നടനാണ് ജാവേദ് ജാഫ്രി. 1990 കളിൽ മാഗി തക്കാളി കെച്ചപ്പിന്റെ പരസ്യത്തിലാണ് ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ജാവേദിന്റെ മുഖം പരിചയമാകുന്നത്. ഇതു കൂടാതെ സോണി ടെലിവിഷൻ ചാനലിൽ യുവ നർത്തകരെ പ്രോത്സാ‍ഹിപ്പിക്കുന്ന പരിപാടിയായ ബൂഗി വൂഗി എന്ന പരിപാടിയിൽ വിധി കർത്താവായും ഇദ്ദേഹം സജീവമാണ്. 1996 മുതൽ വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഈ റിയാലിറ്റി പരിപാടിയുടെ ആദ്യം മുതലുള്ള വിധികർത്താക്കളിൽ ഒരാളാണ് ഇദ്ദേഹം.

സ്വകാര്യജീവിതം

[തിരുത്തുക]

1963 ൽ മുംബൈയിൽ ജനനം. പിതാവ് സയ്യദ് ജവഹർ ജാഫ്രി ഒരു നടനായിരുന്നു.

അഭിനയജീവിതം

[തിരുത്തുക]

1985 ൽ പുറത്തിറങ്ങിയ മേരി ജംഗ് എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഇതിൽ ഒരു വില്ലന്റെ വേഷമായിരുന്നു. 1990 കളിൽ സംഗീത ചാനലായ എം.ടി.വിയിലും മറ്റും ഹാസ്യ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

സലാം നമസ്തേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള ഐഫ പുരസ്കാരം ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജാവേദ്_ജാഫ്രി&oldid=3607112" എന്ന താളിൽനിന്ന് ശേഖരിച്ചത്