ജാവേദ് ഹബീബ്
ദൃശ്യരൂപം
ബാബരി മസ്ജിദ് തകർക്കപ്പെട്ട ശേഷം സ്ഥാപിക്കപ്പെട്ട ബാബരി ആക്ഷൻ കൗൺസിൽ സ്ഥാപകാംഗവും ഉർദു വാരിക ഹുജൂമിന്റെ പത്രാധിപരും മികച്ച വാഗിമിയുമായ വ്യക്തിയായിരുന്നു ജാവേദ് ഹബീബ്. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് ജനനം. 1977-78 കാലത്ത് അലീഗഡ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്റ്ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബാബരി മസ്ജിദ് സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന ഇർഫാൻ ഹബീബ് മുൻ പ്രധാനമന്ത്രിമാരായ വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവരുമായി ബാബരി സംരക്ഷണ വിഷയവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ശേഷം കുറച്ചു കാലം പൊതുരംഗത്ത് നിന്നും മാറി നിൽകുകയുണ്ടായി. 2012 ഒക്ടോബർ 13 നു 64മത്തെ വയസ്സിൽ മരണപ്പെട്ടു.