ജാഫ ലഹളകൾ

Coordinates: 32°3′7″N 34°45′15″E / 32.05194°N 34.75417°E / 32.05194; 34.75417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1921 ജാഫ ലഹളകൾ
the intercommunal conflict in Mandatory Palestine-യുടെ ഭാഗം
ടെൽ അവീവ് ട്രംപൽഡോർ സെമിത്തേരിയിലെ 1921 കലാപത്തിന്റെ ഇരകളായ ജൂതന്മാരുടെ കൂട്ടക്കുഴിമാടങ്ങൾ.
തിയതി1–7 May 1921
സ്ഥലം
32°3′7″N 34°45′15″E / 32.05194°N 34.75417°E / 32.05194; 34.75417
കാരണങ്ങൾഅറബികൾക്കെതിരായ ആക്രമണമായി തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ട ജൂത ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം.
Parties to the civil conflict
Jewish civilians
Arab civilians
Casualties
47 മരണം, 146 പരിക്കേറ്റവർ.
48 മരണം, 73 പരിക്കേറ്റവർ.
അറബ് വംശജരുടെ മരണങ്ങളിൽ ഭൂരിഭാഗവും ബ്രിട്ടീഷ് സേനാ പ്രവർത്തന ഫലമായിരുന്നു.

ജാഫ ലഹളകൾ (സാധാരണയായി ഹീബ്രു ഭാഷയിൽ അറിയപ്പെടുന്നത്: ഹീബ്രു: מאורעות תרפ"א‎, romanized: Me'oraot Tarpa)[1] 1921 മെയ് 1-7 തീയതികളിൽ മാൻഡേറ്ററി ഫലസ്തീനിൽ രണ്ട് ജൂത വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ആരംഭിച്ച്, ജൂതന്മാർക്ക് നേരെ അറബികൾ നടത്തിയ ആക്രമണമായി പരിണമിച്ച അക്രമാസക്തമായ കലാപങ്ങളുടെ ഒരു പരമ്പരയായിരുന്നു.[2] ജാഫയിൽ ആരംഭിച്ച കലാപം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. കലാപത്തിൽ 47 ജൂതന്മാരും 48 അറബികളും കൊല്ലപ്പെടുകയും 146 ജൂതന്മാർക്കും 73 അറബികൾക്കും പരിക്കേൽക്കുകയും നൂറുകണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.[3]

സംഭവങ്ങൾ[തിരുത്തുക]

1921 മെയ് 1 ന് രാത്രി, ജൂത കമ്മ്യൂണിസ്റ്റ് പാർട്ടി (പാലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമി) ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാനും "സോവിയറ്റ് പലസ്തീൻ" സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്ന അറബിക്, യീദിഷ് ലഘുലേഖകൾ വിതരണം ചെയ്തു.മെയ് ദിനത്തെ അനുസ്മരിക്കാൻ ജാഫയിൽ നിന്ന് അയൽ നഗരമായ ടെൽ അവീവിലേക്ക് പരേഡ് നടത്താൻ പാർട്ടി ഉദ്ദേശിക്കുന്നതായും പ്രഖ്യാപിക്കപ്പെട്ടു. പരേഡിന്റെയന്ന് രാവിലെ, പാർട്ടി ആസ്ഥാനം സന്ദർശിച്ച ജാഫയിലെ ഏറ്റവും മുതിർന്ന പോലീസ് ഓഫീസർമാരിലൊരാളായിരുന്ന തൗഫീഖ് ബേ അൽ-സെയ്ദ് സന്നിഹിതരായ 60 അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ജാഫയിൽ നിന്ന് ഒരു ജൂത-അറബ് സമ്മിശ്ര അതിർത്തിയിലെ അയൽപക്കമായ മൻഷിയ്യ വഴി ടെൽ അവീവിലേക്ക് നീങ്ങി.[4] മറ്റൊരു വലിയ മെയ് ദിന പരേഡും ടെൽ അവീവിൽ എതിരാളികളായ സോഷ്യലിസ്റ്റ് അഹ്ദത്ത് ഹാവോദ ഗ്രൂപ്പ് ഔദ്യോഗിക അനുമതിയോടെ സംഘടിപ്പിച്ചിരുന്നു. രണ്ട് ജാഥകളിലേയും ആളുകൾ പരസ്പം ഏറ്റുമുട്ടി.[5] അമ്പതോളം വരുന്ന കമ്മ്യൂണിസ്റ്റ് സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു. ഒരു വ്യാപകമായ അസ്വസ്ഥത ഉടനടി നഗരത്തിന്റെ തെക്ക് ഭാഗത്തേക്ക് വ്യാപിച്ചു.[6]

അവലംബം[തിരുത്തുക]

  1. The word Tarpa being the transliteration of the Hebrew תרפ"א and which is no more than the Hebrew date 5681 Anno Mundi, corresponding to the year 1921 in the Gregorian calendar.
  2. Kessler, Oren. "1921 Jaffa riots 100 years on: Mandatory Palestine's 1st 'mass casualty' attack". The Times of Israel. Retrieved 2022-04-24.
  3. LeVine, Mark; Mossberg, Mathias (2 May 2021). "Why the events in Jaffa of May 1, 1921 are important today". Al Jazeera. Retrieved 2022-04-24.
  4. Segev, Tom (1999). One Palestine, Complete. Metropolitan Books. pp. 173–190. ISBN 0-8050-4848-0.
  5. Segev, Tom (1999). One Palestine, Complete. Metropolitan Books. pp. 173–190. ISBN 0-8050-4848-0.
  6. Huneidi, Sahar (2001). A broken trust: Herbert Samuel, Zionism and the Palestinians 1920-1925 (illustrated ed.). I. B. Tauris. p. 127. ISBN 9781860641725.
"https://ml.wikipedia.org/w/index.php?title=ജാഫ_ലഹളകൾ&oldid=3989135" എന്ന താളിൽനിന്ന് ശേഖരിച്ചത്