Jump to content

ജാനറ്റ് ഗ്രെയ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാനറ്റ് ഗ്രെയ്ഗ്
ജാനറ്റ് ഗ്രെയ്ഗിന്റെ ഫോട്ടോ, ഏകദേശം 1900 ൽ എടുത്തത്.
Janet Greig, circa 1900
ജനനം
Janet Lindsay Greig

(1874-08-08)8 ഓഗസ്റ്റ് 1874
മരണം18 ഒക്ടോബർ 1950(1950-10-18) (പ്രായം 76)
ദേശീയതഓസ്ട്രേലിയൻ, സ്കോട്ടിഷ്
വിദ്യാഭ്യാസംബ്രൺസ്വിക്ക് ലേഡീസ് കോളേജ്
മെൽബൺ സർവകലാശാല
തൊഴിൽഅനസ്‌തെറ്റിസ്റ്റ്
സജീവ കാലം1897-1937
Medical career
Fieldഅനസ്തേഷ്യ

ജാനറ്റ് ലിൻഡ്സെ ഗ്രെയ്ഗ് (ജീവിതകാലം: 8 ഓഗസ്റ്റ് 1874 - 18 ഒക്ടോബർ 1950) ഒരു സ്കോട്ടിഷ്-ഓസ്ട്രേലിയൻ അനസ്തെറ്റിസ്റ്റായിരുന്നു. 2007-ൽ, വിക്ടോറിയൻ ഹോണർ റോൾ ഓഫ് വുമണിൽ അവരെ ഉൾപ്പെടുത്തി.

ആദ്യകാല ജീവിതം

[തിരുത്തുക]

1874-ൽ സ്‌കോട്ട്‌ലൻഡിലെ ബ്രൗട്ടി ഫെറിയിൽ ജെയ്‌ൻ (മുമ്പ്, സ്റ്റോക്ക്‌സ്) റോബർട്ട് ഗ്രെയ്‌ഗ് ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ കുട്ടിയായി ജാനറ്റ് ലിൻഡ്സെ ഗ്രെയ്ഗ് ജനിച്ചു. 1889-ൽ കുടുംബം ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കുടിയേറുന്നത് വരെയുള്ള കാലത്ത് ഡൻഡിയിലെ ഹൈസ്കൂളിൽ അദ്ധ്യയനം നടത്തിയ അവർ പിന്നീട് ബ്രൺസ്‌വിക്ക് ലേഡീസ് കോളേജിൽ തുടർ വിദ്യാഭ്യാസത്തിന് ചേർന്നു. അവളുടെ പിതാവ് തന്റെ കുട്ടികളെ തൃതീയ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിച്ചതോടെ 1891-ൽ അവളും സഹോദരി ജെയ്നും മെൽബൺ സർവകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. 1895-ൽ സർവ്വകലാശാലയിൽ നിന്ന് ബാച്ച്ലർ ഓഫ് മെഡിസിനും ഓണേർസോടെ, ബാച്ച്ലർ ഓഫ് സർജറി ബിരുദവും നേടി.[1]

അടുത്ത വർഷം, മെൽബൺ ഹോസ്പിറ്റലിൽ റസിഡന്റ് മെഡിക്കൽ ഓഫീസറായി നിയമിതരായ അവരും ആൽഫ്രഡ ഗാംബിളും ഹോസ്പിറ്റൽ സ്റ്റാഫിൽ നിന്നുള്ള ഗണ്യമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട് ആശുപത്രിയിൽ ഇത്തരമൊരു പങ്ക് വഹിക്കുന്ന ആദ്യത്തെ രണ്ട് വനിതകളായി അറിയപ്പെട്ടു.[2] 1900-1917 കാലത്ത് റോയൽ വിമൻസ് ഹോസ്പിറ്റലിൽ ഓണററി അനസ്‌തറ്റിസ്റ്റായി സേവനമനുഷ്ഠിച്ച അവർ പിന്നീട് വിക്ടോറിയ സംസ്ഥാനത്തെ ആദ്യത്തെ വനിതാ അനസ്‌തറ്റിസ്റ്റായി.[3] ഒന്നാം ലോകമഹായുദ്ധസമയത്ത്, മെൽബണിലെ ഒരു സൈനിക ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യാൻ ഗ്രെഗ് സന്നദ്ധനായെങ്കിലും "സൈനിക ആശുപത്രികളിൽ വനിതാ ഡോക്ടർമാരുടെ സേവനം ആവശ്യമില്ല" എന്ന് പറഞ്ഞുകൊണ്ട് പകരം, സൈനിക സേവനത്തിനായി എത്തുന്ന നഴ്സുമാരെ പരിശോധിക്കാനുള്ള ജോലിയിലേയ്ക്ക് അവൾ റിക്രൂട്ട് ചെയ്യപ്പെട്ടു.[4]

വർഷങ്ങളോളം, ഗ്രെഗ് വിക്ടോറിയയിലെ ഫിറ്റ്‌സ്‌റോയിൽ ഒരു സ്വകാര്യ പ്രാക്ടീസ് നടത്തുകയും മെൽബണിലെ കോളിൻസ് സ്ട്രീറ്റിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയും ചെയ്തു.[5] സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ക്വീൻ വിക്ടോറിയ ഹോസ്പിറ്റലിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അവർ 54 വർഷം അവിടെ ഒരു ഓണററി മെഡിക്കൽ സ്റ്റാഫ് അംഗമായിരുന്നു.[6] 1937-ൽ ഹോസ്പിറ്റലിൽ ഒരു പുതിയ പാത്തോളജി വിഭാഗം നിർമ്മിച്ചപ്പോൾ, അതിന് ഗ്രെയ്ഗിന്റെ പേര് ലഭിച്ചു.[7] 1940-ൽ റോയൽ ഓസ്‌ട്രലേഷ്യൻ കോളേജ് ഓഫ് ഫിസിഷ്യൻസിൽ ചേരുകയും വിക്ടോറിയൻ മെഡിക്കൽ വിമൻസ് സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[8][9]

ഗ്രെഗ് 1947-ൽ വിരമിക്കുകയും മൈഗ്രെയിനുകളെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 1950-ൽ ഒരു ഗവേഷണ യാത്രയ്‌ക്കായി ലണ്ടൻ സന്ദർശിക്കുന്നതിനിടെ അവർ അന്തരിച്ചു.[10]

അവലംബം

[തിരുത്തുക]
  1. Campbell, Ruth; Hack, J. Barton (1983). "Greig, Janet Lindsay (Jenny) (1874–1950)". Australian Dictionary of Biography. Retrieved 1 ജൂൺ 2014.
  2. "Janet Greig". Royal Melbourne Hospital. Archived from the original on 29 ഒക്ടോബർ 2014. Retrieved 1 ജൂൺ 2014.
  3. Campbell, Ruth; Hack, J. Barton (1983). "Greig, Janet Lindsay (Jenny) (1874–1950)". Australian Dictionary of Biography. Retrieved 1 ജൂൺ 2014.
  4. A McQ Wright. "College Roll: Greig, Janet Lindsay". Royal Australasian College of Physicians. Archived from the original on 5 ജൂൺ 2014. Retrieved 1 ജൂൺ 2014.
  5. Campbell, Ruth; Hack, J. Barton (1983). "Greig, Janet Lindsay (Jenny) (1874–1950)". Australian Dictionary of Biography. Retrieved 1 ജൂൺ 2014.
  6. "Janet Greig". Royal Melbourne Hospital. Archived from the original on 29 ഒക്ടോബർ 2014. Retrieved 1 ജൂൺ 2014.
  7. Campbell, Ruth; Hack, J. Barton (1983). "Greig, Janet Lindsay (Jenny) (1874–1950)". Australian Dictionary of Biography. Retrieved 1 ജൂൺ 2014.
  8. Campbell, Ruth; Hack, J. Barton (1983). "Greig, Janet Lindsay (Jenny) (1874–1950)". Australian Dictionary of Biography. Retrieved 1 ജൂൺ 2014.
  9. "Janet Greig". Royal Melbourne Hospital. Archived from the original on 29 ഒക്ടോബർ 2014. Retrieved 1 ജൂൺ 2014.
  10. A McQ Wright. "College Roll: Greig, Janet Lindsay". Royal Australasian College of Physicians. Archived from the original on 5 ജൂൺ 2014. Retrieved 1 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=ജാനറ്റ്_ഗ്രെയ്ഗ്&oldid=3840570" എന്ന താളിൽനിന്ന് ശേഖരിച്ചത്