ജര
ദൃശ്യരൂപം
ശരീരത്തിൽ ത്വക്കിലുള്ള സ്വേദഗ്രന്ഥികളുടെയും സെബേഷ്യസ് ഗ്രന്ഥികളുടെയും സ്രവം കാരണം ത്വക്ക് എപ്പോഴും എണ്ണമയമുള്ളതായിരിക്കും. ത്വക്ക് എണ്ണമയമില്ലാതെവരുന്ന അവസ്ഥയാണ് ജര. മത്സ്യത്തിന്റെ ചെതുമ്പലുകൾ പോലെയുള്ള ത്വക്കാണ് ഇതിന്റെ പ്രത്യേകത. കൈകളിലേയും കാലുകളിലെയും ത്വക്കിനെയാണ് ഇതു കൂടുതൽ ബാധിക്കുക. ത്വക്കിലെ ഗ്രന്ഥികളുടെ എണ്ണയുടെ കുറവാണിതിനു കാരണം. ചിലർക്ക് ഇത് ജന്മനാ കാണും. ഇതിന് ചികിത്സാവിധിയില്ല, എണ്ണ പുരട്ടി ത്വക്കിന് മയം വരുത്താവുന്നതാണ്.