ജയ് ഗോസ്വാമി
ദൃശ്യരൂപം
ജയ് ഗോസ്വാമി | |
---|---|
![]() ജയ് ഗോസ്വാമി | |
ജനനം | 1954 റാനാഘാട്ട്, കൊൽക്കൊത്ത |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | കവി, കഥാകാരൻ |
അറിയപ്പെടുന്നത് | കവിതാ സാഹിത്യം |
സമകാലീന ബംഗാളിസാഹിത്യ ലോകത്തെ ശ്രദ്ധേയനായ കവിയാണ് ജയ് ഗോസ്വാമി(Bengali: জয় গোস্বামী) . അപൂർവ്വമായി കഥകളും എഴുതാറുണ്ട്.
ജീവിതരേഖ
[തിരുത്തുക]1954 നവംബർ 10-ന് കൊൽക്കൊത്തയിൽ ജനിച്ചു. ശൈശവവും കൊമാരവും റാനാഘാട്ടിലായിരുന്നു. സ്കൂ വിദ്യാഭ്യാസം അവിടെയാണ് പൂർത്തിയാക്കിയത്. ഇപ്പോൾ കൊൽക്കൊത്തയിൽ താമസം. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു.[1] 1976 മുതൽ പ്രമുഖ ബംഗാളി മാസികയായ ദേശിൽ എഴുതിത്തുടങ്ങി. അടുത്ത കാലം വരെ ദേശിൻറെ സബ് എഡിറ്ററുമായിരുന്നു. ഇപ്പോൾ സംവാദ് പ്രതിദി എന്ന പത്രികയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു തവണ ആനന്ദ പുരസ്കാറിന് അർഹനായിട്ടുണ്ട്. ചില കവിതകളുടെ ഇംഗ്ളീഷു പരിഭാഷ ലഭ്യമാണ്.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- 1990- ആനന്ദപുരസ്കാർ : ഘൂമിയേഛോ,ഝാവുപാതാ?(ദേവദാരു ഇലകളെ, ഉറങ്ങിയോ?)
- 1997-ബംഗ്ളാ അകാദമി പുരസ്കാർ : വജ്രബിദ്യുതേ ഭർതി ഖാതാ (മിന്നലേറ്റ താളുകൾ)
- 1997- വീരേന്ദ്ര ചട്ടോപാധ്യായ് സ്മൃതി പുരസ്കാർ : പാതാർ പോഷാക് (ഇലകൊണ്ടുളള വസ്ത്രം)
- 1998-ആനന്ദപുരസ്കാർ : ജാരാ ബൃഷ്ടിതേ ഭിജേഛിലോ( മഴ നനഞ്ഞവർ, കാവ്യോപന്യാസം )
- 2000-സാഹിത്യ അകാദമി അവാർഡ് : പഗ്ലീ തൊമാർ സംഗേ ( ഭ്രാന്തിപ്പെണ്ണേ നിൻറെ കൂടെ)[3]
- മൂർത്തീദേവി പുരസ്കാരം-2017[4]
കൃതികൾ
[തിരുത്തുക]- കൃസ്മസ് ഓ ഷീത്തർ സോണത്ഗുചൊ (1976)
- പ്രോട്ണോജീബ് (1978)
- അലെയാ ഹ്രോദ് (1981)
- ഉന്മാദർ പാതകൃമോ (1986)
അവലംബം
[തിരുത്തുക]- ↑ ജയ് ഗോസ്വാമി
- ↑ Jay Goswami: English Translation
- ↑ സാഹിത്യ അകാദമി അവാർഡ്
- ↑ "Bengali poet Joy Goswami to get 31st Moortidevi Award". Indiatoday daily. 2017-12-16. Retrieved 2017-12-16.