ജയ് ഗോസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joy Goswami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയ് ഗോസ്വാമി
Joy Goswami
ജയ് ഗോസ്വാമി
ജനനം1954
റാനാഘാട്ട്, കൊൽക്കൊത്ത
ദേശീയതഇന്ത്യൻ
തൊഴിൽകവി, കഥാകാരൻ
അറിയപ്പെടുന്നത്കവിതാ സാഹിത്യം

സമകാലീന ബംഗാളിസാഹിത്യ ലോകത്തെ ശ്രദ്ധേയനായ കവിയാണ് ജയ് ഗോസ്വാമി(Bengali: জয় গোস্বামী) . അപൂർവ്വമായി കഥകളും എഴുതാറുണ്ട്.

ജീവിതരേഖ[തിരുത്തുക]

1954 നവംബർ 10-ന് കൊൽക്കൊത്തയിൽ ജനിച്ചു. ശൈശവവും കൊമാരവും റാനാഘാട്ടിലായിരുന്നു. സ്കൂ വിദ്യാഭ്യാസം അവിടെയാണ് പൂർത്തിയാക്കിയത്. ഇപ്പോൾ കൊൽക്കൊത്തയിൽ താമസം. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു.[1] 1976 മുതൽ പ്രമുഖ ബംഗാളി മാസികയായ ദേശിൽ എഴുതിത്തുടങ്ങി. അടുത്ത കാലം വരെ ദേശിൻറെ സബ് എഡിറ്ററുമായിരുന്നു. ഇപ്പോൾ സംവാദ് പ്രതിദി എന്ന പത്രികയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു തവണ ആനന്ദ പുരസ്കാറിന് അർഹനായിട്ടുണ്ട്. ചില കവിതകളുടെ ഇംഗ്ളീഷു പരിഭാഷ ലഭ്യമാണ്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1990- ആനന്ദപുരസ്കാർ : ഘൂമിയേഛോ,ഝാവുപാതാ?(ദേവദാരു ഇലകളെ, ഉറങ്ങിയോ?)
  • 1997-ബംഗ്ളാ അകാദമി പുരസ്കാർ : വജ്രബിദ്യുതേ ഭർതി ഖാതാ (മിന്നലേറ്റ താളുകൾ)
  • 1997- വീരേന്ദ്ര ചട്ടോപാധ്യായ് സ്മൃതി പുരസ്കാർ : പാതാർ പോഷാക് (ഇലകൊണ്ടുളള വസ്ത്രം)
  • 1998-ആനന്ദപുരസ്കാർ : ജാരാ ബൃഷ്ടിതേ ഭിജേഛിലോ( മഴ നനഞ്ഞവർ, കാവ്യോപന്യാസം )
  • 2000-സാഹിത്യ അകാദമി അവാർഡ് : പഗ്ലീ തൊമാർ സംഗേ ( ഭ്രാന്തിപ്പെണ്ണേ നിൻറെ കൂടെ)[3]
  • മൂർത്തീദേവി പുരസ്കാരം-2017[4]

കൃതികൾ[തിരുത്തുക]

  • കൃസ്മസ് ഓ ഷീത്തർ സോണത്ഗുചൊ (1976)
  • പ്രോട്ണോജീബ് (1978)
  • അലെയാ ഹ്രോദ് (1981)
  • ഉന്മാദർ പാതകൃമോ (1986)

അവലംബം[തിരുത്തുക]

  1. ജയ് ഗോസ്വാമി
  2. Jay Goswami: English Translation
  3. സാഹിത്യ അകാദമി അവാർഡ്
  4. "Bengali poet Joy Goswami to get 31st Moortidevi Award". Indiatoday daily. 2017-12-16. Retrieved 2017-12-16.
"https://ml.wikipedia.org/w/index.php?title=ജയ്_ഗോസ്വാമി&oldid=2781324" എന്ന താളിൽനിന്ന് ശേഖരിച്ചത്