ജയ്‌ഗഡ് കോട്ട
ജയ്ഗഡ് കോട്ട | |
---|---|
जयगड किल्ला | |
Part of മറാഠാ സാമ്രാജ്യം | |
ജയ്ഗഡ്, രത്നഗിരി ജില്ല, മഹാരാഷ്ട്ര | |
Coordinates | 17°18′03″N 73°13′17″E / 17.3007°N 73.2215°E |
Site information | |
Controlled by | ബിജാപ്പൂർ സുൽത്താനത്ത് കൊങ്കൺ കടൽകൊള്ളക്കാർ മറാഠാ സാമ്രാജ്യം (1713-1818) യുണൈറ്റഡ് കിങ്ഡം
|
Open to the public |
അതെ |
Condition | സംരക്ഷിത സ്മാരകം |
Site history | |
നിർമ്മിച്ചത് | ബിജാപ്പൂർ സുൽത്താൻ, കാനോജി ആംഗ്രെ |
മഹാരാഷ്ട്രയിൽ രത്നഗിരി ജില്ലയിലെ ഗൺപതിഫുലെ പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ അകലെ ഒരു മുനമ്പിലായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ജയ്ഗഡ് കോട്ട (മറാഠി: जयगड किल्ला). പഴയ ബ്രിട്ടീഷ് രേഖകളിൽ സൈഘുർ (Zyghur)എന്ന പേരിൽ ഈ കോട്ട പരാമർശിക്കപ്പെട്ടിരിക്കുന്നു [2]. ഒരു കുന്നിൻ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനു സമീപത്താണ് ശാസ്ത്രി നദി അറബിക്കടലിൽ ചേരുന്നത് [3]. ഒരു വിളക്കുമാടം ഈ കോട്ടയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു. കോട്ടയുടെ ചുറ്റുമതിൽ ഭൂരിഭാഗവും ഇപ്പോഴും കാര്യമായ കേടുപാടുകൾ കൂടാതെ നിലകൊള്ളുന്നു. കോട്ടയുടെ ചുറ്റുമുള്ള ആഴത്തിലുള്ള ഒരു കിടങ്ങുണ്ട്. 13 ഏക്കർ വിസ്തീർണ്ണമുള്ള ഈ കോട്ടയുടെ മധ്യഭാഗത്ത് കാനോജി ആംഗ്രെയുടെ കൊട്ടാരം, ഒരു ഗണപതി ക്ഷേത്രം, ജലസംഭരണികളായ കിണറുകൾ എന്നിവ സ്ഥിതി ചെയ്യുന്നു. ഇതൊരു സംരക്ഷിത സ്മാരകം ആണ് [4].
ചരിത്രം
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിൽ ബിജാപ്പൂർ സുൽത്താന്മാരാണ് ജയ്ഗഡ് കോട്ട പണിതതെന്ന് പറയപ്പെടുന്നു. പിന്നീട് ഇത് സംഗമേശ്വറിലെ നായിക്കിൻറെ അധികാരത്തിൻ കീഴിലായി. അദ്ദേഹത്തിനു കീഴിൽ 7-8 ഗ്രാമങ്ങളും 600 സൈനികരും ഉണ്ടായിരുന്നു. 1583 ലും 1585 ലും ബിജാപ്പൂർ-പോർച്ചുഗീസ് സഖ്യത്തെ അദ്ദേഹം തോൽപ്പിച്ചു. 1713 ൽ പേഷ്വ ആയിരുന്ന ബാലാജി വിശ്വനാഥ്, കാനോജി ആംഗ്രെയ്ക്ക് കൈമാറിയ പത്ത് കോട്ടകളിലൊന്നായിരുന്നു ജയ്ഗഡ്. 1818 ജൂണിൽ ഈ കോട്ട ബ്രിട്ടീഷുകാർ ഒരു യുദ്ധവും കൂടാതെ പിടിച്ചെടുത്തു[5]..
അവലംബം
[തിരുത്തുക]- ↑ Naravane, M. S. (1998). The Maritime and Coastal Forts of India. Pg. 71: APH Publishing. pp. 196 pages. ISBN 8170249104.
{{cite book}}
: CS1 maint: location (link) - ↑ Naravane, M. S. (1998). The Maritime and Coastal Forts of India. Pg. 70: APH Publishing. pp. 196 pages. ISBN 8170249104.
{{cite book}}
: CS1 maint: location (link) - ↑ "India travelogue entry about Ganepatipule and Jaigad Fort". Retrieved 2007-01-15.
- ↑ "List of the protected monuments of Mumbai Circle district-wise" (PDF). Archived from the original (PDF) on 2016-09-10. Retrieved 2019-01-15.
- ↑ https://cultural.maharashtra.gov.in/english/gazetteer/RATNAGIRI/places_Jaygad.html