ജയ്പാൽ സിങ് മുണ്ഡ
ദൃശ്യരൂപം
Olympic medal record | ||
Men's field hockey | ||
---|---|---|
1928 Amsterdam | Team competition |
മുണ്ഡ ആദിവാസി സമൂഹത്തിന്റെ നേതാവും ഹോക്കി താരവുമായിരുന്നു ജയ്പാൽ സിങ് മുണ്ഡ.1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനാണ്.1938-ൽ ആദിവാസി മഹാസഭ എന്ന സംഘടന രൂപീകരിച്ച് ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ഭരണഘടനാ നിർമ്മാണസഭയിലെ അംഗമായിരുന്ന അദ്ദേഹം അധഃകൃത വിഭാഗങ്ങളുടെ അവകാശത്തിനായി ശബ്ദമുയർത്തി.
ആദിവാസി മഹാസഭ
[തിരുത്തുക]1938-ലാണ് അദ്ദേഹം സ്വയം അദ്ധ്യക്ഷനായി ആദിവാസി മഹാസഭ രൂപീകരിച്ചത്.സ്വാതന്ത്രാനന്തരം ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് അത് ഝാർഖണ്ഡ് പാർട്ടി എന്ന് മാറ്റി.അനുഗൃഹീതനായ ഒരു വാഗ്മി കൂടെയായിരുന്ന അദ്ദേഹം ഭരണഘടനാ നിർമ്മാണസഭയിൽ നടത്തിയ പ്രസംഗം പ്രശസ്തമാണ്. ഭരണഘടനാ പ്രമേയത്തെ സ്വാഗതം ചെയ്തു കൊണ്ട്,ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസക്തഭാഗം :
ഒരു ആദിവാസിയായ എനിക്ക് ഇവിടെ അവതരിപ്പിച്ച പ്രമേയത്തിലെ സങ്കീർണതകൾ അറിയില്ല. സർ, ഇന്ത്യയിൽ എന്റെ ജനങ്ങളെപ്പോലെ ഇത്രയേറെ അപമാനിക്കപ്പെട്ടിട്ടുള്ളവർ വേറെ ആരുമില്ല. ആറായിരം വർഷമായി ചവിട്ടി അരയ്ക്കുകയാണ്, അവഗണിക്കുകയാണ് എന്റെ ജനങ്ങളെ. പുതുതായി കടന്നുവന്നവർ സിന്ധുനദീതട തീരത്തുനിന്ന് ഞങ്ങളെ കാട്ടിലേക്ക് ആട്ടിയോടിച്ചു. എന്റെ ജനങ്ങളുടെ ചരിത്രം നിരന്തരമായ ചൂഷണത്തിന്റെയും പലായനത്തിന്റേതുമാണ്.എങ്കിലും ഞാൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കുന്നു. നിങ്ങൾ എല്ലാവരും പറയുന്നത് തന്നെ ഞാനും ഏറ്റെടുക്കുകയാണ്, നമ്മൾ ഒരു പുതിയ അദ്ധ്യായത്തിലേക്ക് കടക്കുകയാണ്,തുല്യ നീതിയും, തുല്യ അവസരങ്ങളുമുള്ള ആരും അവഗണിക്കപ്പെടാത്ത സ്വതന്ത്ര ഇന്ത്യയെന്ന പുതിയ അദ്ധ്യായം. [1].