Jump to content

ജയദേവൻ (നോവലിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ജയദേവൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പാമടത്ത് ജനാർദ്ദനമേനോൻ

ജീവിതരേഖ

[തിരുത്തുക]

1964 ആഗസ്തിൽ കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള നിയമമന്ത്രാലയത്തിൽ ചേർന്നു. അവിടെ അഡീഷണൽ ലെജിസ്ലേറ്റീവ് കൗൺസൽ ആയിരിക്കുമ്പോൾ ഇൻകംടാക്‌സ് അപ്പലറ്റ് ട്രിബ്യൂണൽ ജുഡീഷ്യൽ മെമ്പറായി. കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിയമിച്ച ലീഗൽ എക്‌സ്​പർട്ട് എന്ന നിലയിൽ ഗയാന ഗവൺമെന്റിന്റെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. ഗയാനയിലെ കാൽനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ എല്ലാ ചലനങ്ങൾക്കും സാക്ഷിയായിരുന്നു മേനോൻ. വെറുമൊരു നിയമോപദേഷ്ടാവിനപ്പുറമുള്ള ഒരടുപ്പം അദ്ദേഹത്തിന് അവിടത്തെ ഭരണാധികാരികളുമായുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചനം നേടാനുള്ള ഗയാനക്കാരുടെ നീണ്ട സമരത്തിന്റെ മുമ്പിലുണ്ടായിരുന്ന ഛെദ്ദിജഗനുമായും പത്‌നി ജാനറ്റ് ജഗാനുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു.[1] 2012 ജൂലൈ മാസം അഞ്ചാം തീയതി 82ആം വയസ്സിൽ അന്തരിച്ചു. [2]

ഭാര്യ: ചന്ദ്രിക മേനോൻ. മക്കൾ: അമ്മു മേനോൻ, കൃഷ്ണമേനോൻ, ദേവ്കുമാർ മേനോൻ

പ്രധാന കൃതികൾ

[തിരുത്തുക]
  • ഗോപുരദ്വാരത്തിൽ
  • അഹംഭാവങ്ങൾ
  • വൃശ്ചികക്കാറ്റിൽ
  • ജയദേവന്റെ കഥകൾ ഹിന്ദി, ഗുജറാത്തി, പഞ്ചാബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/article.php?id=1696345[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-06.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജയദേവൻ_(നോവലിസ്റ്റ്)&oldid=3631748" എന്ന താളിൽനിന്ന് ശേഖരിച്ചത്