Jump to content

ഛെദ്ദി ജഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഛെദ്ദി ജഗൻ
ഛെദ്ദി ജഗൻ


പദവിയിൽ
9 ഒക്ടോബർ 1992 – 6 മാർച്ച് 1997
പ്രധാനമന്ത്രി സാം ഹിൻഡ്സ്
മുൻഗാമി ഡസ്മോണ്ട് ഹോയ്റ്റ്
പിൻഗാമി സാം ഹിൻഡ്സ്

ജനനം (1918-03-22)22 മാർച്ച് 1918
Georgetown, ഗയാന
മരണം 6 മാർച്ച് 1997(1997-03-06) (പ്രായം 78)
Washington, D.C., United States
രാഷ്ട്രീയകക്ഷി People's Progressive Party
ജീവിതപങ്കാളി Janet Jagan
മതം Hinduism
ഒപ്പ്

ഗയാനയിലെ മുൻ പ്രസിഡന്റായിരുന്നു ഛെദ്ദി ജഗൻ(22 മാർച്ച് 1918 – 6 മാർച്ച് 1997). ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചനം നേടാനുള്ള ഗയാനക്കാരുടെ നീണ്ട സമരത്തിന്റെ മുമ്പിലുണ്ടായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഇന്ത്യൻ വംശജനായ തോട്ടതൊഴിലാളികളുടെ മകനായി ജനിച്ചു. ജോർജ്ജ് ടൗണിലെ ക്വീൻസ് കോളേജിലും വാഷിംഗ്ടണിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയി ഡെന്റൽ സ്കൂളിലും ചിക്കാഗോ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലും പഠിച്ചു. 1940 ൽ സ്വദേശത്തേക്കു മടങ്ങി. കൊളോണിയൽലെജിസ്ളേറ്റീവ് കൗൺസിലിലേക്ക് 1947 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. 1950 ൽ ജഗൻ നേതൃത്ത്വത്തിൽ പീപ്പിൾസ് പ്രോഗ്രസ്സീവ് പാർട്ടി (പി.പി.പി) സ്ഥാപിക്കപ്പെട്ടു. ഫോബ്സ് ബേൺഹാം ചെയർമാനും ജഗന്റെ ഭാര്യ ജനറ്റ് സെക്രട്ടറിയുമായിരുന്നു. 1953 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ബ്രിട്ടൻ, സൈനിക സഹായത്തോടെ ജഗനെ അധികാരത്തിൽ നിന്ന് നിഷ്കാസനം ചെയ്തു. കമ്മ്യൂണിസ്റ്റ് അനുകൂലിയായ ജഗൻ സോവിയറ്റ് യൂണിയന് ലാററിൻ അമേരിക്കയിൽ താവളമൊരുക്കുമെന്ന് ചർച്ചിൽ ഭയന്നു. അമേരിക്കയുടെയും സി.ഐ.എയുടെയും പൂർണ്ണ പിന്തുണ ഇതിനുണ്ടായിരുന്നെന്ന് കരുതപ്പെടുന്നു. അധികാരമേറ്റ് 133 ദിവസങ്ങൾക്കു ശേഷം ജഗൻ രാജി വച്ചു. ബ്രിട്ടൻ ഭരണഘടന റദ്ദാക്കുകയും ഇടക്കാല ഗവൺമെന്റിനെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 1954 മുതൽ 57 വരെ ജഗൻ ഏതാണ്ട് വീട്ടു തടങ്ങലിലായിരുന്നു. ജോർജ്ജ് ടൗണിന് പുറത്തു പോകാൻ അദ്ദേഹത്തിനു അനുമതിയുണ്ടായിരുന്നില്ല. 1961 ലെ തെരഞ്ഞെടുപ്പിൽ പി.പി.പി യുടെ വിജയത്തെത്തുടർന്ന് രണ്ടാം തവണ ജഗൻ മുഖ്യമന്ത്രിയായി. ആ സ്ഥാനത്ത് മൂന്നു വർഷം തുടർന്നു. 1964 ലെ തെരഞ്ഞെടുപ്പിൽ ബേൺഹാമിന്റെ നേതൃത്ത്വത്തിലുള്ള പീപ്പിൾസ് നാഷണൽ കോൺഗ്രസ്സ് പാർട്ടിയും യുണൈറ്റഡ് ഫോഴ്സും സംയുക്തമായി അധികാരത്തിൽ വന്നു. ബേൺഹാമുമായി തെറ്റി പിരിഞ്ഞ ജഗൻ തൊഴിലാളി പ്രവർത്തകനും പ്രതിപക്ഷ നേതാവുമായി തുടർന്നു. 28 വർഷങ്ങൾക്കു ശേഷം ജഗനും പി.പി.പിയും 1992 ലെ തെരഞ്ഞെടുപ്പിൽ 54% വോട്ടുകളുമായി അധികാരത്തിൽ വരുകയും ജഗൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1997 ൽ ഹൃദയാഘാതത്താൽ മരണമടഞ്ഞു.

പത്‌നി ജനറ്റ് ജഗൻ

കൃതികൾ

[തിരുത്തുക]
  • ദ സ്റ്റോറി ഓഫ് ബ്രിട്ടീഷ് ഗയാന,1954, 1955,1994, 1998(Hansib)"
  • "ദ വെസ്റ്റ് ഓൺ ട്രയൽ : മൈ ഫൈറ്റ് ഫോർ ഗയാനാസ് ഫ്രീഡം"
  • "ദ കരീബിയൻ റവല്യീഷൻ"
  • "ദ കരീബിയൻ ഹൂസ് ബാക്ക്‌യാർഡ് 1984"
  • "ഛെദ്ദി ജഗൻ, തെരഞ്ഞെടുത്ത പ്രഭാഷണങ്ങൾ 1992-1994, 1995(Hansib)"
  • "ദ യു.എസ്.എ ഇൻ സൗത്ത് അമേരിക്ക,1998"
  • "എ ന്യൂ ഗ്ലോബൽ ഹ്യൂമൺ ഓർഡർ, 1999, 2001(Harpy)"
  • "ഛെദ്ദി ജഗൻ തെരഞ്ഞെടുത്ത കത്തുകൾ 1953-1965, 2004(Dido Press).

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഛെദ്ദി_ജഗൻ&oldid=3927845" എന്ന താളിൽനിന്ന് ശേഖരിച്ചത്