ജമ്മു കശ്മീർ പുനഃസംഘടന ബിൽ, 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Parliament of India
നിയമം നിർമിച്ചത്Rajya Sabha
തീയതി5 August 2019
Enacted byLok Sabha
Date enacted6 August 2019
Legislative history
Bill published on5 August 2019
Introduced byAmit Shah
Status: Unknown

ജമ്മു-കശ്മീരിനെ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഉൾപ്പെടുന്നതാണ് ജമ്മു കശ്മീർ പുനഃസംഘടന ബിൽ 2019. ആഭ്യന്തരമന്ത്രിയായ അമിത് ഷാ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയയായ രാജ്യസഭയിൽ 2019 ഓഗസ്റ്റ് 5 ന് ബിൽ അവതരിപ്പിച്ച് പാസാക്കി. [1] രാജ്യസഭാംഗങ്ങളിൽ 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. [2] ഇതോടോപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളയുന്ന പ്രമേയവും രാജ്യസഭ പാസായി. ബിൽ 2019 ഓഗസ്റ്റ് 6 ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. [3] ബില്ലിന് അനുകൂലമായി ലഭിച്ചത് 367 വോട്ടാണ്. 67 പേർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. അതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം ലോക്സഭയിൽ പാസായി. ഒരംഗം വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.

വ്യവസ്ഥകൾ[തിരുത്തുക]

ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാനാണ് ബില്ലിലെ തീരുമാനം. [4] [5] കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവിൽ രാഷ്ട്രപതി ഓഗസ്റ്റ് 6 ന് ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിന് ബാധകമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. [6]

ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:- [7]

  • ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങൾ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രത്യേക പദവിയില്ല.
  • ജമ്മു-കശ്മീർ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരിൽ നിയമസഭ ഉണ്ടായിരിക്കും.
  • ലഡാക്ക് ഇനി കശ്മീരിൻറെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കിൽ നിയമസഭ ഉണ്ടായിരിക്കില്ല.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]