ജമൈക്കൻ പടോയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jamaican Patois
Patwa, Jumiekan, Jamiekan [1][self-published source?]
ഉത്ഭവിച്ച ദേശംJamaica, Panama, Costa Rica
മാതൃഭാഷയായി സംസാരിക്കുന്നവർ
3.2 million (2000–2001)[2]
English creole
  • Atlantic
    • Western
      • Jamaican Patois
ഭാഷാഭേദങ്ങൾ
ഔദ്യോഗിക സ്ഥിതി
Regulated bynot regulated
ഭാഷാ കോഡുകൾ
ISO 639-3jam
ഗ്ലോട്ടോലോഗ്jama1262[3]
Linguasphere52-ABB-am
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
(audio) A native speaker of Jamaican Patois speaking two sentences

ജമൈക്കൻ പടോയിസ് Jamaican Patois പട്ടോയിസ് (പാട്വ, പാട്‌വാഹ്) എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഭാഷ ഭാഷാശാസ്ത്രജ്ഞന്മാർ ജമിക്കൻ ക്രിയോൾ എന്ന് ഈ ഭാഷയെ വിളിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ സ്വാധീനത്തിലുള്ള ഇംഗ്ലിഷ് അടിസ്ഥാനത്തിലുള്ള ഒരു ക്രിയോൾ ഭാഷയാണ്. ജമൈക്ക, ജമൈക്കക്കാരുള്ള മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ ഭാഷയ്ക്കു പ്രചാരമുള്ളത്. [4]പതിനേഴാം നൂടാണ്ടിൽ ആഫ്രിക്കൻ അടിമകൾ അമേരിക്കയിലെ ജമൈക്കയിലെത്തിയപ്പോൾ അവരുടെ ഉടമകളായ ബ്രിട്ടിഷുകാരുടെയും സ്കോട്ടുകാരുടെയും ഹൈബർനോ ഇംഗ്ലിഷ് സംസാരിക്കുന്നവരുടെയും ഭാഷകേട്ട് അതും തങ്ങളുടെ ആഫ്രിക്കൻ ഭാഷകളും കലർത്തി ആശയവിനിമയം നടത്തിയപ്പോൾ ഉത്ഭവിച്ച പുതിയ ഭാഷയാണിത്. സാമാന്യ ഇംഗ്ലിഷുമായി അഭേദ്യമായ ബന്ധം ഇതിനുണ്ട്.

ചില ജമൈക്കക്കാർ തങ്ങളുടെ ഭാഷ പട്ടോയിസ് ആയി കണക്കാക്കിവരുന്നു. പട്ടോയിസ് എന്ന വാക്ക് പഴയ ഫ്രഞ്ചിൽ നിന്നുമാണ് വന്നത്. [5]പരുപരുത്ത അല്ലെങ്കിൽ ഗ്രാമ്യമായ എന്നൊക്കെയാണ് ഈ പദത്തിനർത്ഥം.[6] ഭാഷയുടെ സംസാര വൈകൃതവുമായി ബന്ധപ്പെട്ടാണ് ഈ പേരു വന്നതെന്നു കരുതാം.

ജമൈക്കൻ ഉച്ചാരണവും പദസഞ്ചയവും ഇംഗ്ലിഷിനേക്കാൾ വളരെയധികം വ്യത്യസ്തമാണ്. പടിഞ്ഞാറൻ ആഫ്രിക്കയിലെ പൊതുഭാഷകളുറ്റെ പോലുള്ള സ്വഭാവം ഈ ഭാഷയ്ക്കുണ്ട്.

ജമൈക്കയിൽ മാത്രമല്ല ജമൈക്കയ്ക്കു പുറത്തുള്ള മറ്റു സ്ഥലങ്ങളായ മിയാമി, ന്യൂയോർക്ക്, ടൊറോണ്ടോ, ഹാർട്ട്ഫോഡ്, വാഷിങ്ടൺ ഡീ സി, നിക്കരാഗ്വ, കോസ്റ്റാറീക്ക, പാനമ (കരീബിയൻ തീരത്തുള്ള), ലണ്ടൻ, ബിർമിങ്‌ഹാം, മാഞ്ചെസ്റ്റർ, നോട്ടിങ്ഹാം എന്നിവിടങ്ങളിലെ ജമൈക്കൻ പ്രവാസികൾ ഈ ഭാഷ ചെറ്യ മാറ്റങ്ങളോടെ പരസ്പരം മനസ്സിലാകുന്ന ഭേദങ്ങളോടെ ഉപയോഗിച്ചുവരുന്നു.

ജമൈക്കൻ പടോയിസ് കൂടുതലും സംസാരഭാഷയായാണ് ഉപയോഗിച്ചുവരുന്നത്. സാമാന്യ ബ്രിട്ടിഷ് ഇംഗ്ലിഷ് എഴുത്തിനുപയോഗിച്ചുവരുന്നു. എങ്കിലും ഈ ഭാഷ നൂറു വർഷത്തോളമായി സാഹിത്യപ്രവർത്തനത്തിനുപയോഗിച്ചുവരുന്നു. ക്ലോഡ് മക്‌കേ 1912ൽ തന്റെ സോങ്സ് ഓഫ് ജമൈക്ക എന്ന കവിതാഗ്രന്ഥം ഈ ഭാഷയിലാണു പുറത്തിറക്കിയത്. ഇന്റെർനെറ്റ് എഴുത്തിനും ഈ ഭാഷ ഇംഗ്ലിഷിനൊപ്പം ജമൈക്കയിൽ ഉപയോഗിച്ചുവരുന്നുണ്ട്.[7]

അവലംബം[തിരുത്തുക]

  1. Chang, Laurence. "Jumieka Langwij: Aatagrafi/Jamaican Language: Orthography".
  2. Jamaican Patois at Ethnologue (18th ed., 2015)
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Jamaican". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. Cassidy FG: Multiple etymologies in Jamaican Creole. Am Speech 1966, 41:211-215
  5. "patois", Oxford English Dictionary (3rd പതിപ്പ്.), Oxford University Press, September 2005 {{citation}}: Invalid |mode=CS1 (help) (Subscription or UK public library membership required.)
  6. "patois". Oxford Dictionaries. Oxford University Press. മൂലതാളിൽ നിന്നും 2021-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 May 2013.
  7. Lars Hinrichs (2006), Codeswitching on the Web: English and Jamaican Creole in E-Mail Communication. Amsterdam/Philadelphia: Benjamins.
"https://ml.wikipedia.org/w/index.php?title=ജമൈക്കൻ_പടോയിസ്&oldid=3775929" എന്ന താളിൽനിന്ന് ശേഖരിച്ചത്