ജമുനാകിനാരേ പ്യാരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതിതിരുനാൾ

സ്വാതിതിരുനാൾ ധന്യാസിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജമുനാകിനാരേ. ഹിന്ദിഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ചൗതാളം താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

1.
ജമുനാകിനാരേ പ്യാരേ കദംബ് തര് മോഹന്
ബാസുരി ബജാവേ സഖി കുജഭവന് മേ
(ജമുനാകിനാരേ)
2.
മോരെപിഞ്ഛ്ഗളേമാലാ മകരാകൃത കുണ്ഡല്
മകുടാദിക ഭൂഷണ ശുഭാദേത് തന്മേ
(ജമുനാകിനാരേ) 3.
പദ്മനാഭ ദീനബന്ധു മേരോ താപ് ഹാരോ
പ്രഭുഗോപിനാഥ് ഗിരിധര് രാജോ മേരെ മനമേ
(ജമുനാകിനാരേ)

സാരാംശം[തിരുത്തുക]

സഖീ, യമുനാതീരത്തെ വള്ളിക്കുടിലിലിരുന്ന്, അതിമനോഹരനായ നമ്മുടെ പ്രിയപ്പെട്ടവൻ ഓടക്കുഴലൂതുന്നു. മയിൽപ്പീലി ചൂടി, മകരകുണ്ഡലമണിഞ്ഞ്, കഴുത്തിൽ മാലകളും മേനിയിൽ മറ്റാഭൂഷണങ്ങളും ധരിച്ച്, അവൻ ശോഭിക്കുന്നു. ദീനബന്ധുവായ പദ്മനാഭന്റെ താപങ്ങളെല്ലാം ഇല്ലാതാക്കണേ! ഗോപീനാഥനായ ഗിരിധാരിപ്രഭുവൻ മനസ്സിൽ വിരാജിക്കണേ !!

അവലംബം[തിരുത്തുക]

  1. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "www.swathithirunal.org". Retrieved 2021-07-18.
  5. "Compositions of Svati Tirunal Maharaja". Retrieved 2021-11-13.
  6. "Jamuna kinare". Retrieved 2021-11-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജമുനാകിനാരേ_പ്യാരേ&oldid=3687952" എന്ന താളിൽനിന്ന് ശേഖരിച്ചത്