ജനസംഖ്യാജനിതകശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ജൈവ സമൂഹത്തിൽ ഉള്ള അല്ലീലുകളുടെ വിതരണത്തെയും അതിന്റെ ആവർത്തനത്തെയും പറ്റിയുള്ള പഠനം ആണ് ജനസംഖ്യാജനിതകശാസ്ത്രം(Population genetics). ഇത് ജീവപരിണാമവുമായി ബന്ധപ്പെട്ടതാണ്. പരിണാമത്തിന്റെ പ്രധാന കാരണങ്ങൾ പ്രകൃതി നിർദ്ധാരണം, ജനറ്റിക് ഡ്രിഫ്റ്റ്, ജീൻ ഒഴുക്ക് (gene flow), ഉൽപ്പരിവർത്തനം (mutation) എന്നിവയാണ്[1]. ജനസംഖ്യാജനിതകത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ഇവയുടെ പിൻബലത്തോടുകൂടിയുള്ളവയാണ്. ഈ ജീവശാസ്ത്ര മേഖലയിൽ അനുകൂലനം (adaptation), സ്പീഷീസ് വേർപിരിയൽ, പോപ്പുലേഷൻ ഉപവർഗ്ഗങ്ങൾ, പോപ്പുലേഷൻ ഘടന എന്നിവയെപ്പറ്റിയുള്ള അന്വീക്ഷണങ്ങൾ നടക്കൂന്നു.

Sewall Wright, ജെ. ബി. എസ്. ഹാൽഡേൻ, റൊണാൾഡ് ഫിഷർ എന്നിവരാണ് പോപ്പുലേഷൻ ജനറ്റിക്സിന്റെ പ്രഥമ സ്ഥാപകർ. പരിമാണ ജനിതകശാസ്ത്രത്തിനും (quantitative genetics) ഇവർ അടിത്തറപാകി. 

പരമ്പരാഗതമായി ഇത് ഒരു ഗണിതശാസ്ത്ര വൈജ്ഞാനിക രംഗം ആണ്. സൈദ്ധാന്തികവും ലാബ് - ഫീൽഡ് ആയുള്ളതുമായ പ്രവർത്തനങ്ങൾ, കമ്പ്യൂട്ടേഷണൽ സമീപനങ്ങൾ, എന്നിവയെ ഉൾക്കൊള്ളുന്നതാണ് ആധുനിക ജനസംഖ്യാജനിതകം. 1980 മുതൽ ഡി.എൻ.എ ഫിംഗർപ്രിന്റിങ് സാങ്കേതികതയും ഇതിൽ പ്രധാനമായ പങ്കു വഹിക്കുന്നു [2].

ചരിത്രം[തിരുത്തുക]

പ്രമാണം:R. A. Fischer.jpg
റൊണാൾഡ് ഫിഷർ
ജെ. ബി. എസ്. ഹാൽഡേൻ

മെൻഡേലിയൻ പാരമ്പര്യ സിദ്ധാന്തത്തോടും ബയോസ്റ്റാറ്റിസ്റ്റിക്സുമായും ചേർന്ന് നിലനിന്നിരുന്ന ഒന്നായിരുന്നു ജനസംഖ്യാജനിതക ശാസ്ത്രം. [3][4]

See also[തിരുത്തുക]

Notes and references[തിരുത്തുക]

  1. Scott-Phillips, T. C., Laland, K. N., Shuker, D. M., Dickins, T. E. and West, S. A. (2014).
  2. Chambers, Geoffrey K; Curtis, Caitlin; Millar, Craig D; Huynen, Leon; Lambert, David M (2014). "DNA Fingerprinting in Zoology: Past, Present, Future". Investigative Genetics. 5 (3). doi:10.1186/2041-2223-5-3. PMC 3909909. PMID 24490906.
  3. Bowler 2003, pp. 325–339
  4. Larson 2004, pp. 221–243
"https://ml.wikipedia.org/w/index.php?title=ജനസംഖ്യാജനിതകശാസ്ത്രം&oldid=2374548" എന്ന താളിൽനിന്ന് ശേഖരിച്ചത്