ചോ. ധർമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് എഴുത്തുകാരനാണ് ചോ. ധർമ്മൻ(ജനനം : 8 ആഗസ്റ്റ് 1952). തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കോവിൽപ്പെട്ടി ഗ്രാമത്തിൽ ജനിച്ചു. ചോ. ധർമ്മരാജ് എന്നാണ് യഥാർത്ഥ പേര്. തുണിമിൽ ജീവനക്കാരനായി തൊഴിലെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്കകൃതികളും അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളും ദുരിതങ്ങളും പ്രമേയമാക്കുന്നവയാണ് ആകെ ഒൻപതു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] ഇതിൽ ചെറുകഥകളും നോവലുകളും ഉൾപ്പെടും.വസന്ത സൂരിയ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്ത കൂഗൈ (The owl) എന്ന കൃതി ഓക്സ്ഫോർഡ് പ്രസിദ്ധീകരിച്ചു.[2] പടക്കങ്ങൾ എന്ന ചെറുകഥയും ജനശ്രദ്ധപിടിച്ചുപറ്റി.[3]

കൃതികൾ[തിരുത്തുക]

  • ശൂൽ (Sool /சூல்)
  • ചോ.ധർമ്മൻ കതൈകൾ. (Cho. Dharman Kadhaigal)[4]
  • ഈരം
  • സോകവനം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചോ._ധർമ്മൻ&oldid=2754502" എന്ന താളിൽനിന്ന് ശേഖരിച്ചത്