ചൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിലെ ഒരു മലമ്പ്രദേശമാണ് ചൈൽ.

പൊതുവിവരങ്ങൾ[തിരുത്തുക]

മറ്റുവിവരങ്ങൾ[തിരുത്തുക]

പട്ട്യാലയുടെ ആദ്യകാലത്തെ വേനൽക്കാല തലസ്ഥാനമായിരുന്നു ചൈൽ. ഇവിടുത്തെ ക്രിക്കറ്റ്, പോളോ ഗ്രൌണ്ടുകൾ വളരെ പ്രസിദ്ധമാണ്. ഈ ഗ്രൌണ്ടുകൾ സമുദ്രനിരപ്പിൽ നിന്നും 2444 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് ഗ്രൌണ്ട് ഇതാണ്.

ചൈലിന്റെ ചുറ്റും പൈൻ, അഗരി മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന നിബിഡ വനങ്ങളാണ്. ശിം‌ല, കസോളി എന്നീ സ്ഥലങ്ങൾ ഇവിടെ നിന്ന് നോക്കിയാൽ കാണാവുന്നതാണ്. സത്‌ലജ് നദി ചൈലിന്റെ അരികിലൂടെ ഒഴുക്കുന്നു.

ആകർഷണങ്ങൾ[തിരുത്തുക]

  • ചൈൽ വന്യമൃഗസംരക്ഷണകേന്ദ്രം- 21 മാർച്ച, 1976 ൽ ശ്രദ്ധിക്കപ്പെട്ട ഈ സ്ഥലം 0,854.36 ഹെക്ടർ പരന്നു കിടക്കുന്നു.
  • ക്രിക്കറ്റ് മൈദാനം- അഗരി മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഈ മൈദാനം ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള ക്രിക്കറ്റ് മൈദാനമാണ്. ഇത് 1893 ൽ പണി തീർന്നതാണ്. 2,144 മീ. ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പോളോ മൈദാനമായിട്ടും ഇത് ഉപയോഗിക്കുന്നു. [1]
  • ചൈൽ സൈനികസ്കൂൾ - പട്ട്യാല മഹരാജാവിന്റെ കാലഘട്ടത്തിൽ പണിത ഈ സ്കൂൾ ഇവിടെയുള്ള മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ്.
  • ചൈൽ കൊട്ടാരം - 1891 ൽ പണിതീർന്ന, പട്ട്യാല മഹാരാജാവിന്റെ കൊട്ടാരം ഏകദേശം 75 ഏക്കറോളം പരന്നു കിടക്കുന്നു.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് മാർഗ്ഗം[തിരുത്തുക]

വിമാനമാർഗ്ഗം[തിരുത്തുക]

ഏറ്റവും അടുത്ത വിമാനത്താവളം

റെയിൽ‌വേ[തിരുത്തുക]

ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ

കാൽക്ക-ശിം‌ല റെയിൽ‌വേ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൈൽ&oldid=1688763" എന്ന താളിൽനിന്ന് ശേഖരിച്ചത്