ചെറുകാട് സ്മാരക ട്രസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാർത്ഥം 1978-ൽ തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിച്ച ട്രസ്റ്റാണ് ചെറുകാട് സ്മാരക ട്രസ്റ്റ്. 1984-ൽ തിരുവനന്തപുരത്തു നിന്നും ആസ്ഥാനം പെരിന്തൽമണ്ണയിലേയ്ക്കു് മാറ്റി സ്ഥാപിച്ചു. 1978 മുതൽ ഈ ട്രസ്റ്റ് ശക്തി അവാർഡ് എന്ന പേരിൽ ഓരോ വർഷവും വിഭിന്ന ശാഖകളിൽപ്പെട്ട കൃതികൾക്ക് പുരസ്കാരം നൽകിത്തുടങ്ങിയിരുന്നു. പിന്നീട് ഈ പുരസ്കാരം ചെറുകാട് പുരസ്കാരം എന്ന പേരിൽ നൽകാൻ തുടങ്ങി. 1978 മുതൽ തുടർച്ചയായി ആറു വർഷം മെയ്ദിന അക്കാഡമി എന്ന പേരിൽ നാടകപഠനക്കളരി സംഘടിപ്പിച്ചിരുന്നു. ചെറുകാടിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി പിഷാരസ്യാർ സ്ഥാപക ചെയർപേഴ്സണായി തുടക്കം കുറിച്ച ഈ ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം പുരസ്കാര സമർപ്പണവും പുസ്തകപ്രസാധനവുമാണ്.