ചെറിയ മീവൽക്കാട
Small pratincole | |
---|---|
Small pratincole at Jayanti River,Jalpaiguri, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. lactea
|
Binomial name | |
Glareola lactea (Temminck, 1820)
|
ചെറിയ മീവൽക്കാടയ്ക്ക് ആംഗലത്തിൽ small pratincole, little pratincole, small Indian pratincole എന്നൊക്കെ പേരുകളുണ്ട്. ശാസ്ത്രീയ നാമം Glareola lacteaഎന്നാണ്.
ചെറിയ മീവൽക്കാട ഇന്ത്യ, പാകിസ്താൻ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥിരവാസിയാണ്.
പ്രജനനം
[തിരുത്തുക]പുഴക്കരയിലെ മണലിൽ ഡിസംബർ മുതൽ മാർച്ച് വരെ 2-4 മുട്ടകളിടും.വടക്കൻ കർണ്ണാടക യിലെ ഹേമാവതി നദിക്കരയിലും പ്രജനനം നടത്താറുണ്ട്. [2])
രൂപ വിവരണം
[തിരുത്തുക]ഈ പക്ഷിയുടെ നീളം 16.5-18.5 സെ.മീ ആണ്. ചെറുതായതുകൊണ്ട് പറകുമ്പോൾ മറ്റു ചെറു പക്ഷികളുമായി തെറ്റാറുണ്ട്. ചെറിയ കാലുകൾ, നീണ്ടുകൂർത്ത ചിറകുകൾ, ചെറിയ വാൽ, ഉച്ചി തവിട്ടു നിറം, ഇളം ചാര നിറം ,ചെറിയ കൊക്ക് ഇവയാണ് പ്രത്യേകതകൾ.ചിറകുകളുടെ മുകൾ ഭാഗം ചാര നിറം.പ്രാഥമിക ചിറകുകൾ( en: primaries).കറുപ്പു നിറം. ഉൾ പറക്കൽ ചിറകുകളുടെ അറ്റം വെളുത്ത അടയാളം ഉണ്ട്. വാലിനു വെളുപ്പു നിറം. വയറിനു വെളുപ്പു നിറം.
ഭക്ഷണം
[തിരുത്തുക]പ്രാണികളാണ് പ്രധാന ഭക്ഷണം. പറക്കുന്ന ചെറു പക്ഷികളേയും ഭക്ഷിക്കും. നിലത്തും ഇര തേടും. വെളിമ്പ്രദേശങ്ങളിലാണ് കാണുന്നത്. എന്നാൽ സന്ധ്യക്ക് വെള്ളത്തിനരികിൽ പ്രാണികളെ തേടാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
കൂട്
-
പൂർബസ്ഥലി, പ. ബംഗാൾ
-
ബുക്സ ടൈഗർ റിസർവിൽ
അവലംബം
[തിരുത്തുക]- ↑ "Glareola lactea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ Worth,C Brooke (1953). "Ecological notes on a colony of Small Swallow-Plovers in Mysore State". J. Bombay Nat. Hist. Soc. 51 (3): 608–622.