ചെങ്കണ്ണൻ മരത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെങ്കണ്ണൻ മരത്തവള
Agalychnis callidryas (2).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. calidryas
ശാസ്ത്രീയ നാമം
Agalychnis callidryas
(Cope, 1862)

മധ്യഅമേരിക്കയിലെ മഴക്കാടുകളിൽ കാണാപ്പെടുന്ന ഒരിനം തവളയാണ്‌ ചെങ്കണ്ണൻ മരത്തവള (ഇംഗ്ലീഷ്:Red Eyed Tree Frog). അഗലിക്നിസ് കാലിഡ്രിയാസ് (Agalychnis callidryas) എന്നാണ്‌ ശാസ്ത്രീയ നാമം. ഹാലിഡെ കുടുംബത്തിലെ അഗലിക്നിസ് ജനുസ്സിലാണിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശരീര ഘടന[തിരുത്തുക]

പേരു സൂചിപ്പിക്കും പോലെ തന്നെ ഇവയുടെ രണ്ട് കണ്ണുകളും ചുവന്ന നിറത്തോടുകൂടിയതാണ്. മൂക്ക് വീതികുറഞ്ഞതാണ്‌. ഹരിത വർണ്ണമുള്ള ശരീരത്തിൽ മഞ്ഞയും നീലയുമുള്ള വരകൾ കാണാൻ സാധിക്കും. കാൽ വിരലുകൾക്ക് ഓറഞ്ച് നിറമാണുള്ളത്. ആൺ തവളകൾ 5.08 സെ.മി മുതൽ 6.35 സെ.മി വരെ വലിപ്പത്തിലും പെൺ തവളകൾ 6.35 സെ.മി മുതൽ 7.62 സെ.മി വരെ വലിപ്പത്തിലും കാണപ്പെടുന്നു.[1] ചെറുപ്രായത്തിൽ തവളകൾക്ക് തവിട്ടുനിറമായിരിക്കും പ്രായപൂർത്തിയാകുന്നതോടെ പച്ച നിറം കൈവരും. പ്രായപൂർത്തിയായ തവളകൾക്ക് ചുറ്റുപാടുകളനുസരിച്ച് നിറം മാറുവാനുള്ള കഴിവുണ്ട്.[2] ഇവയുടെ വയറിലെ ത്വക്ക് മാർദ്ദവമുള്ളതും മിനുസവുമാണ്‌ എന്നാൽ പുറത്തെ ത്വക്ക് കട്ടിയുള്ളതും പരു പരുത്തതുമാണ്‌.

അഹാരരീതി[തിരുത്തുക]

ഈയാംപാറ്റകൾ, വിട്ടിലുകൾ, ഈച്ചകൾ മറ്റു ഷഡ്‌പദങ്ങൾ ചെറു തവളകൾ എന്നിവയാണ്‌ മുഖ്യ ആഹാരം. ചിലപ്പോൾ ചെറു പഴങ്ങളും ഭക്ഷണമാക്കാറുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Robertson, J. M. & Robertson, A. D. 2008. Spatial and temporal patterns of phenotypic variation in a Neotropical frog. pp. 830–843
  2. "Agalychnis callidryas". Animal Diversity Web. University of Michigan Museum of Zoology.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെങ്കണ്ണൻ_മരത്തവള&oldid=3304864" എന്ന താളിൽനിന്ന് ശേഖരിച്ചത്