Jump to content

ഓസ്ട്രേലിയൻ ചെങ്കണ്ണൻ മരത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓസ്ട്രേലിയൻ ചെങ്കണ്ണൻ മരത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. chloris
Binomial name
Litoria chloris
Boulenger, 1892
Distribution of the Red-eyed Tree Frog
Synonyms

Dryomantis chloris
Wells and Wellington, 1985

കിഴക്കൻ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരിനം മരത്തവളയാണ്‌ ഓസ്ട്രേലിയൻ ചെങ്കണ്ണൻ മരത്തവള(ഇംഗ്ലീഷ്:Litoria Chloris അഥവാ Australian Red Eyed Tree Frog). ലിറ്റോറിയ ക്ലോറിസ്(Litoria Chloris) എന്നാണ്‌ ശാസ്ത്രീയ നാമം. ഹാലിഡെ കുടുംബത്തിലെ ലിറ്റോറിയ ജനുസ്സിലാണിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശരീര ഘടന

[തിരുത്തുക]
വ്യത്യസ്ത ചുറ്റുപാടുകളിൽ പല നിറത്തിൽ കാണപ്പെടുന്ന ഓസ്ട്രേലിയൻ ചെങ്കണ്ണൻ മരത്തവള.

ചെങ്കണ്ണൻ മരത്തവളകളുടെ ശരീരത്തിന്‌ മുകൾ ഭാഗം പച്ച നിറത്തിലായിരിക്കും, ചില സന്ദർഭങ്ങളിൽ മഞ്ഞപ്പൊട്ടുകൾ കാണപ്പെടാറുണ്ട്. കാലുകളുടേയും കൈയുടേയും മുൻ‌വശത്തിന്‌ പച്ച നിറമാണ്‌, എന്നാൽ പിൻഭാഗം ഇളം മഞ്ഞ നിറത്തിലോ വെള്ള നിറത്തിലോ ആണ്‌. മുതിർന്ന തവളകളുടെ തുടഭാഗം നീല, പർപ്പിൾ, കറുപ്പ് വർണ്ണങ്ങളോട് കൂടിയാണ്‌. കണ്ണുകളുടെ മധ്യഭാഗത്തിന്‌ സ്വർണ്ണ നിറമാണ്‌ വശങ്ങളിലേക്ക് പോകും തോറും ഇത് കടും ചുവപ്പായിത്തീരുന്നു. ഇ ചുവപ്പ് നിറത്തിന്റെ തീവ്രത പല തവളകളിലും വ്യത്യാസപ്പെട്ടിരിക്കും. കർണ്ണപടഹം ദൃശ്യമാണ്‌, പ്രായപൂർത്തിയായ തവളകൾ 6.5 സെ.മി. വലിപ്പം വയ്ക്കും.

വാൽമാക്രികൾ സാധാരണയായി ചാരനിറാത്തിലോ ബ്രൗൺ നിറത്തിലോ ആണ്‌, വശങ്ങളിൽ സ്വർണ്ണപ്പൊട്ടുകൾ കാണാം.

സ്വഭാവം

[തിരുത്തുക]

മഴക്കാടുകളിലാണ്‌ ഇത്തരം തവളകളെ പൊതുവെ കാണപ്പെടുന്നത്. ഇവയുടെ കുറുകൽ വളരെ ദൂരെ വരെ കേൾക്കാൻ കഴിയും. മഴയെ തുടർന്നുണ്ടാവുന്ന ചെറിയ താൽക്കാലിക കുളങ്ങളിലാണ്‌ ഇവ ഇന ചേരാറ്. ഒഴുക്കില്ലാത്ത കുളങ്ങൾ, അണക്കെട്ടുകൾ, ഓടകൾ, മുതലായ സ്ഥലങ്ങളിലാണ്‌ ഇവയുടെ വാസം.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]