ചുന്നകം പോലീസ് സ്റ്റേഷൻ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചുന്നകം പോലീസ് സ്റ്റേഷൻ കൂട്ടക്കൊല
LocationSriLanka.png
കൂട്ടക്കൊല നടന്ന പ്രദേശം
സ്ഥലംചുന്നകം, ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യ, ശ്രീലങ്ക
തീയതി8 ജനുവരി 1984 (+8 GMT)
ആക്രമണലക്ഷ്യംശ്രീലങ്കയിലെ തമിഴ് വംശജർ
മരിച്ചവർ19
മുറിവേറ്റവർ
അറിയില്ല
ആക്രമണം നടത്തിയത്ശ്രീലങ്കൻ പോലീസ്

1984 ൽ ശ്രീലങ്കയിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട്, ശ്രീലങ്കൻ പോലീസ് 19 തമിഴ് വംശജരെ കൊലപ്പെടുത്തിയ സംഭവമാണ് ചുന്നകം പോലീസ് സ്റ്റേഷൻ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1]

കൂട്ടക്കൊല[തിരുത്തുക]

ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലാണ് ചുന്നകം എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ജാഫ്ന നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ അകലെയാണ് ചുന്നകം കവല. ഈ കവലയിൽ നിന്നും വളരെ അടുത്താണ് ചുന്നകം പോലീസ് സ്റ്റേഷൻ.

പോട്ട നിയമപ്രകാരം ധാരാളം തമിഴ് യുവാക്കളെ അറസ്റ്റു ചെയ്ത് ഈ സ്റ്റേഷനിൽ തടവിലാക്കിയിരുന്നു. വ്യക്തമായ തെളിവുകളൊന്നുമില്ലാതെയായിരുന്നു ഇവരെ അന്യായമായി തടവിൽ വെച്ചിരുന്നത്.

1984 ജനുവരി എട്ടാം തീയതി, അറസ്റ്റു ചെയ്തവരെ താമസിപ്പിച്ചിരുന്ന സ്റ്റേഷനിൽ പോലീസിന്റെ അറിവോടെ, ടൈംബോബ് സ്ഥാപിച്ചു. ഇതിന്റെ സ്ഫോടനസമയത്ത് തടവുകാരിൽപ്പെട്ട 19 യുവാക്കൾ വെന്തു മരിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Massacres of Tamil" (PDF). Tamil net. ശേഖരിച്ചത് 2016-10-09.
  2. Massacres of Tamils, 1956-2008. Manitham publishers. 2009.