Jump to content

ചിന്തയ മാകന്ദ മൂലകന്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചിന്തയ മാകന്ദ മൂലകന്ദം. ഭൈരവിരാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4] ശിവനെ പ്രകീർത്തിച്ച് ദീക്ഷിതർ രചിച്ച പഞ്ചഭൂതസ്ഥലലിംഗകൃതികളിൽ ഒന്നാണിത്.

വരികളും അർത്ഥവും

[തിരുത്തുക]
  വരികൾ അർത്ഥം
പല്ലവി ചിന്തയ മാകന്ദമൂലകന്ദം
ചേത: ശ്രീ സോമാസ്കന്ദം
ഓ മനസേ! മാവിന്റെ വേരിൽ സ്ഥിതിചെയ്യുന്ന
സോമസ്കന്ദനായ ശിവനെ ഭജിക്കൂ
അനുപല്ലവി സന്തതം അഖണ്ഡ സച്ചിദാനന്ദം
സാമ്രാജ്യപ്രദ ചരണാരവിന്ദം
ഭക്തരുടെ ആഗ്രഹങ്ങൾ എല്ലാം എന്നും നിറവേറ്റുന്ന
അഖണ്ഡ സച്ചിദാനന്ദമാണ് ആ പാദാരവിന്ദങ്ങൾ
ചരണം മംഗളകര മന്ദഹാസ വദനം
മാണിക്യമയ കാഞ്ചീസദനം
അംഗ സൗന്ദര്യ വിജിത മദനം
അന്തക സൂദനം കുന്ദ രദനം
ഉത്തുംഗ കമനീയ വൃഷതുരംഗം ഭൈരവീ പ്രസംഗം
ഗുരുഗുഹാന്തരംഗം പൃഥ്വിലിംഗം
ഐശ്വര്യപ്രദമായ പുഞ്ചിരിക്കുന്ന മുഖമുള്ളവനും
കാഞ്ചീപുരത്ത് വസിക്കുന്ന മാണിക്യത്താൽ അലംകൃതനായ
അംഗലാവണ്യത്താൽ മന്മഥനെ തോൽപ്പിക്കുന്നവനും
യമനെ വധിച്ചവനും മുല്ലമൊട്ടുപോലെ ദന്തങ്ങൾ ഉള്ളവനും
പാർവതീ(ഭൈരവി)ദേവിയുമായി ചേർന്നിരിക്കുന്നവനും
ഗുരുഗുഹന്റെ ഹൃദയത്തിൽ വസിക്കുന്ന സുന്ദരനായ

ഐതിഹ്യം

[തിരുത്തുക]

കാഞ്ചീപുരത്തെ ഏകാംബ്രേശക്ഷേത്രത്തിലെ ദേവനാണ് ശിവൻ. ഒരിക്കൽ പാർവ്വതി ക്ഷേത്രത്തിലെ പ്രായമുള്ള മാവിന്റെയടിയിൽ തപസ്സ് ചെയ്യുകയായിരുന്നു. പാർവതിയുടെ ഭക്തി പരീക്ഷിക്കാൻ വേണ്ടി ശിവൻ അവളുടെ മേൽ തീ വർഷിച്ചു. പാർവ്വതി ദേവി തന്റെ സഹോദരനായ വിഷ്ണുവിനോട് സഹായം അഭ്യർത്ഥിച്ചു. അവളെ രക്ഷിക്കുന്നതിനായി, വിഷ്ണു ശിവന്റെ തലയിൽ നിന്നും ചന്ദ്രനെയെടുത്ത് ചന്ദ്രകിരണങ്ങൾ പാർവതിക്കുനേരെ കാണിക്കുകയും ചെയ്തു, അത് മരത്തെയും പാർവ്വതിയെയും തണുപ്പിച്ചു. പാർവ്വതിയുടെ തപസ്സ് തകർക്കാൻ ശിവൻ വീണ്ടും ഗംഗാനദിയെ അയച്ചു. പാർവതി ഗംഗയോട് പ്രാർത്ഥിച്ചു, അവർ രണ്ടുപേരും സഹോദരിമാരാണെന്നും അതിനാൽ അവളെ ഉപദ്രവിക്കരുതെന്നും അവളെ ബോധ്യപ്പെടുത്തി. തുടർന്ന്, ഗംഗ തന്റെ തപസ്സിന് ഭംഗം വരുത്തിയില്ല, ശിവനുമായി ഐക്യപ്പെടാൻ പാർവതി മണലിൽ ഒരു ശിവലിംഗം ഉണ്ടാക്കി. ഇവിടെയുള്ള ദൈവം ഏകാംബരേശ്വരൻ അഥവാ "മാവിന്റെ ഭഗവാൻ" എന്നറിയപ്പെടുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. "Carnatic Songs - cintaya mA kanda mUlakandam". Retrieved 2021-07-31.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Chintaya Maa". Retrieved 2021-07-31.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിന്തയ_മാകന്ദ_മൂലകന്ദം&oldid=3613078" എന്ന താളിൽനിന്ന് ശേഖരിച്ചത്