ചിത്രവാവ്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Painted bat
Kerivoula picta - Museo Civico di Storia Naturale Giacomo Doria - Genoa, Italy - DSC02554.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
K. picta
Binomial name
Kerivoula picta
(Pallas, 1767)
Painted bat (Kerivoula picta) range map.png
Species distribution (in southeast Asia) based on data from the IUCN.

തെളിച്ചമുള്ള ഓറഞ്ചും കറുപ്പും നിറമുള്ള ചിറകുകളുള്ള വാവലാണിത്. പുറം തിളക്കമുള്ള ഓറഞ്ചു നിറത്തിലുള്ള രോമങ്ങൾകൊണ്ടും ശരീരത്തിന്റെ അടിവശം നീളമുള്ളതും നിബിഡമായ രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. രോമാവൃതമായ മുഖത്ത് മാറ്റ് അലങ്കാരങ്ങളോ നാസികയിതളുകളോ ഇല്ല. സുതാര്യമായ ഉൾചെവിയോടു കൂടിയ വലിയ ചെവികളാണുള്ളത്. സ്പ്രർടിലിനോയ്ഡെ കുടുംബത്തിൽപ്പെടുന്ന ഒരു വെസ്പർ വവ്വാൽ ആണ് 'ചിത്രവാവ്വൽ [1]

ശാസ്ത്രനാമം : Kerivoula picta

പെരുമാറ്റം[തിരുത്തുക]

ശലഭങ്ങളെപ്പോലെ മുകളിലേക്കും താഴേക്കും ചിറകടിച്ചുകൊണ്ട് പറക്കുന്നു.

വലിപ്പം[തിരുത്തുക]

കൈകളുടേതടക്കം തോളിന്റെ നീളം 3.1- 3.7 സെ.മീ.[2] ശരീരത്തിന്റെ മൊത്തം നീളം 4.5-4.8 സെ.മീ.ശരീരവും വാലും ഒരേ നീളമാണ്. ഈ കുഞ്ഞൻ വവ്വ്വാലിന്റെ തൂക്കം ഏതാണ്ട് 5 ഗ്രാമേയുള്ളൂ.

ആവാസം, കാണപ്പെടുന്നത്[തിരുത്തുക]

ബ്രൂണെ, കംബോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്, ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്നു. വരണ്ട മരത്തോപ്പുകളാണ് ആവസവ്യവസ്ഥ. വാഴത്തോപ്പുകളിലെ ഉണങ്ങിയ ഇലകൾക്കിടയിൽ ഇവയെ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. പുറം. 251.
"https://ml.wikipedia.org/w/index.php?title=ചിത്രവാവ്വൽ&oldid=3446062" എന്ന താളിൽനിന്ന് ശേഖരിച്ചത്