ചിത്രലേഖ ഫിലിം സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയാണ്‌ ചിത്രലേഖ ഫിലിം സൊസൈറ്റി.[1] തിരുവനന്തപുരം കേന്ദ്രീകരിച്ച് 1965-ൽ[2] ആരംഭിച്ച ഈ ഫിലിം സൊസൈറ്റിയിലൂടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച നിരവധി പേരും, പ്രശസ്തമായ ചലച്ചിത്രങ്ങളും രംഗത്തെത്തി. സഹകരണ സ്റ്റുഡിയോ എന്ന സ്ഥാപനത്തെയും ഈ സൊസൈറ്റി കാഴ്ചവച്ചു. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അതികായനായ അടൂർ ഗോപാലകൃഷ്ണനാണ് ഈ സൊസൈറ്റിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത്. ഭരത് ഗോപി, കരമന ജനാർദ്ദനൻ നായർ തുടങ്ങിയ പ്രമുഖനടന്മാർ ചിത്രലേഖയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായിരുന്ന ഈ ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്രനിർമ്മാണരംഗത്ത് മുദ്ര പതിപ്പിച്ചു. ദേശീയ-അന്തർദേശീയതലത്തിൽ അംഗീകാരങ്ങൾ ലഭിച്ച സ്വയംവരം, കൊടിയേറ്റം എന്നീ കഥാചിത്രങ്ങളും അനേകം ഹ്രസ്വചിത്രങ്ങളും നിർമിച്ചു. ആക്കുളത്ത് ഒരു ഫിലിം സ്റ്റുഡിയോയും 1974-ൽ ആരംഭിച്ചു. സഹകരണ മേഖലയിലെ ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമായിരുന്നു ഇത്.

അവലംബം[തിരുത്തുക]

  1. സുനിൽ നാളിയത്ത് (2008-03-20). "Film societies raring to go" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത് 2011 ഓഗസ്റ്റ് 21. The film society movement germinated in Kerala during the mid 60s with the formation of the Chitralekha Film Society in Thiruvananthapuram {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "interview: adoor gopalakrishnan". cinemaofmalayalam.net. മൂലതാളിൽ നിന്നും 2012-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 ഓഗസ്റ്റ് 22. {{cite web}}: Check date values in: |accessdate= (help)