Jump to content

ചാൾസ് ബ്രാഡ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് ബ്രാഡ്‌ല
Member of Parliament
for Northampton
ഓഫീസിൽ
1880–1891
മുൻഗാമിCharles George Merewether
പിൻഗാമിSir Moses Philip Manfield
വ്യക്തിഗത വിവരങ്ങൾ
ജനനം(1833-09-26)26 സെപ്റ്റംബർ 1833
Hoxton
മരണം30 ജനുവരി 1891(1891-01-30) (പ്രായം 57)
London
ദേശീയതBritish
രാഷ്ട്രീയ കക്ഷിLiberal

ചാൾസ് ബ്രാഡ്‌ല (/ˈbrædlɔː/;(26 September 1833 – 30 January 1891) ഇംഗ്ലിഷുകാരനായ രാഷ്ട്രീയപ്രവർത്തകനും ബ്രിട്ടിഷ് റിപ്പബ്ലിക്കനും യുക്തിവാദിയും ആയിരുന്നു. 1866ൽ അവിടുത്തെ നാഷണൽ സെക്കുലർ സൊസൈറ്റി അദ്ദേഹമാണ് സ്ഥാപിച്ചത്. [1]


ബ്രിട്ടണിലെ നോർത്താമ്പ്ടണിലെ ലിബറൽ എം. പി ആയി 1880ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കടുത്ത യുക്തിവാദിയായതിനാൽ അദ്ദേഹം താൻ എം പി ആയപ്പോൾ രാജസ്ഥാനത്തോട് കൂറും വിധേയത്വവും കാണിക്കാനും ക്രിസ്ത്യൻ ആണെന്നു സമ്മതിക്കാനും വിസമ്മതിച്ചതിനാൽ താത്കാലികമായിട്ടാണെങ്കിലും അദ്ദേഹത്തിനു തടവിൽക്കിടക്കേണ്ടതായിവന്നിട്ടുണ്ട്. കോമൺസിലേയ്ക്കു നടന്ന വോട്ടിങ്ങിൽ നിയമപരമായി അദ്ദേഹത്തിനു അതിൽ പങ്കെറ്റുക്കാൻ വിലക്കുണ്ടായിരുന്നെങ്കിൽക്കൂടി അദ്ദേഹം നിയമത്തിനെതിരായി വോട്ടുചെയ്യുകയും അതിനുള്ള ശിക്ഷയായ ഫൈൻ അടയ്ക്കുകയും ചെയ്തു. പിന്നീടുവന്ന ഉപതിരഞ്ഞേടുപ്പുകളിൽ ബ്രാഡ്‌ലാ ഒരിക്കൽപ്പോലും തോൽക്കാതെ വിജയിക്കുകയാണുണ്ടായത്. 1886ൽ ആണ് അവസാനം സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹത്തിനു അനുമതി ലഭിച്ചത്. 1888ൽ അദ്ദേഹം അവതരിപ്പിച്ച ബില്ലിൽ ഒരാൾക്ക് ദൃഡപ്രതിജ്ഞയെടുക്കാനുള്ള അനുമതി ലഭിച്ചു. ഈ അനുമതി, പാർലിമെന്റിൽ മാത്രമല്ല സിവിലും ക്രിമിനലുമായ കോടതികളിലും സത്യപ്രതിജ്ഞ ദൃഡപ്രതിജ്ഞയാക്കാനുള്ള അനുമതി നൽകി.

മുൻകാലജീവിതം

[തിരുത്തുക]

ലണ്ടന്റെ കിഴക്കേ അറ്റത്തുള്ള ഹോക്സ്റ്റണിൽ ആണ് അദ്ദേഹം ജനിച്ചത്. ഒരു സർക്കാർ സോളിസിറ്റർ ക്ലാർക്കിന്റെ മകനായാണ് ജനിച്ചത്. 11 വയസ്സിൽ അദ്ദേഹം സ്കൂൾ ഉപേക്ഷിക്കുകയും ഒഫ്ഫിസ് എറാന്റ് ബോയ് ആയി തൊഴിലിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ഒരു കൽക്കരി വ്യാപാരിയുടെ ക്ലർക്ക് ആയി ജോലിചെയ്തു. കുറച്ചുകാലം സണ്ടേസ്കൂൾ അദ്ധ്യാപകനായി. എന്നാൽ, ചർച്ചുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ആ ജോലി ഉപേക്ഷിക്കുകയുണ്ടായി. [2] ബ്രാഡ്‌ലായുടെ യുക്തിവാദ കാഴ്ച്ചപ്പാടിനോട് യോജിക്കാത്ത വീട്ടുകാർ അദ്ദേഹത്തെ വീട്ടിൽനിന്നും പുറത്താക്കി. റിച്ചാഡ് കാർലൈലിന്റെ വിധവയായിരുന്ന എലിസ ഷാർപിൾസ് കാർലൈൽ അദ്ദേഹത്തിനു അഭയം നൽകി. തോമസ് പെയ്നിന്റെ "ഏജ് ഓഫ് റീസൺ (യുക്തിയുഗം) അച്ചടിച്ചിറക്കിയതിനു എലിസ ഷാർപിൾസ് കാർലൈൽ ജയിലിൽ ആയി. ഈ സമയം ജ്യോർജ്ജ് ഹോളിയോക്കുമായി പരിചയപ്പെട്ടു. ഹോളിയോക്കു് ബ്രാഡ്‌ലായെ തന്റെ ആദ്യ പ്രസംഗം ചെയ്യാൻ വേണ്ട സജ്ജീകരണം ചെയ്തുകൊടുത്തു.

17 വയസ്സിൽത്തന്നെ ബ്രാഡ്‌ല അദ്ദേഹത്തിന്റെ ആദ്യ ലഘുലേഖ അടിച്ചിറക്കി. "എ ഫ്യൂ വേഡ്സ് ഓൻ ത ക്രിസ്ത്യൻ ക്രീഡ് " എന്നായിരുന്നു അതിന്റെ പേര്. എന്നിരുന്നാലും പിന്നീട് അദ്ദേഹം ആർമിയിൽ ഒരു പട്ടാളക്കാരനായിത്തീർന്നു. ഇന്ത്യയിൽ ജോലിചെയ്യാമെന്ന് അദ്ദേഹം അന്നു കരുതി. പകരം അദ്ദേഹത്തെ ഇന്ത്യയ്ക്കു പകരം ഡബ്ലിനിലേയ്ക്കാണ് അയച്ചത്. ആ സമയത്ത് ഒരു അമ്മായി അദ്ദേഹത്തിനു ചില സ്വത്തുക്കൾ നൽകി. ഇതുപയോഗിച്ച് പട്ടാളത്തിൽനിന്നും വിടുതൽ കിട്ടാൻ ആണ് അദ്ദേഹം ശ്രമിച്ചത്.

പത്രപ്രവർത്തനവും ആക്റ്റിവിസവും

[തിരുത്തുക]

ബ്രാഡ്‌ലാ 1853ൽ ബ്രിട്ടണിൽ തിരികെയെത്തി. തന്റെ പഴയ ജോലിയായ ക്ലർക്കുപണി ഏറ്റെടുത്തു. ഈ സമയം ആയപ്പോഴെയ്ക്കും അദ്ദേഹം ഒരു സ്വതന്ത്രചിന്തകനായിത്തീർന്നിരുന്നു. അദ്ദേഹം തന്റെ ഒഴിവുസമയങ്ങളിൽ അനേകം ലഘുലേഖകൾ അടിച്ചിറക്കി. [3]ആ സമയത്ത് അദ്ദേഹം തന്റെ ആശയങ്ങളോട് യോജിക്കുന്ന റിഫോം ലീഗ് പോലുള്ള രാഷ്ട്രീയപാർട്ടികളുമായും സൊസൈറ്റികളുമായും ബന്ധപ്പെട്ടു. മതേതരവാദികളുമായും അദ്ദേഹം അടുത്തബന്ധം പുലർത്തി.

അദ്ദേഹം 1858മുതൽ ലണ്ടൻ സെക്കുലർ സൊസൈറ്റിയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 1860ൽ മതേതര പത്രമായ "നാഷണൽ റിഫോമർ" ന്റെ ഏഡിറ്റർ ആയി. 1866ൽ അദ്ദേഹം മറ്റുള്ളവരുമായിച്ചേർന്ന് ദേശീയ സെക്കുലർ സൊസൈറ്റി സ്ഥാപിച്ചു. ദേശീയ സെക്കുലർ സൊസൈറ്റിയിൽ ആനി ബസന്റ് ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത അനുയായി. 1868ൽ അദ്ദേഹത്തിന്റെ പത്രമായ റിഫോമർ ബ്രിട്ടിഷ് സർക്കാർ കണ്ടുകെട്ടി. ബ്രാഡ്‌ലായേയും കുറ്റക്കാരനായി പിടിച്ചു. പക്ഷെ, കോടതിയിലും മാധ്യമങ്ങളിലും വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

രാഷ്ട്രീയം

[തിരുത്തുക]

പാർലിമെന്റ്

[തിരുത്തുക]

ആദ്യ തിരഞ്ഞെടുപ്പു കമ്മിറ്റി

[തിരുത്തുക]

സത്യപ്രതിജ്ഞയ്ക്കുള്ള ശ്രമം

[തിരുത്തുക]

രണ്ടാമത്തെ തിരഞ്ഞെടുപ്പു കമ്മിറ്റി

[തിരുത്തുക]

വ്യക്തിജീവിതം

[തിരുത്തുക]

ഓർമ്മിക്കൽ

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

ഗ്രന്ഥസൂചി

[തിരുത്തുക]

Works by Charles Bradlaugh: 132 works online.[4]

  • Political Essays: A Compilation (1833–1891)[5]
  • Half-Hours with the Freethinkers 1857[6]
  • The Credibility and Morality of the Four Gospels, 1860[7]
  • Who Was Jesus Christ, and What Did He Teach? 1860
  • A Few Words About the Devil (includes an autobiographical sketch) 1864[8]
  • A Plea for Atheism (included in Theological Essays) 1864[9]
  • The Bible: What It Is! 1870[10]
  • The Impeachment of the House of Brunswick 1875[11]
  • The Freethinker's Text-Book, Vol 1 1876
  • Is The Bible Divine? (Debate with Roberts) 1876[12]
  • Ancient and Modern Celebrated Freethinkers (rpt Half-Hours with the Freethinkers) 1877[13]
  • When Were Our Gospels Written? 1881[14]
  • Some Objections to Socialism 1884[15]
  • The Atheistic Platform: 12 Lectures by Charles Bradlaugh, Annie Besant [and others] 1884[16]
  • Is There a God? 1887[17]
  • Humanity's Gain from Unbelief 1889
  • Labor and Law 1891
  • The True Story of My Parliamentary Struggle 1882[18]
  • Heresy: Its Utility And Morality. A Plea And A Justification 1882[19]
  • Theological Essays ( includes 20 essays) 1895[20]
  • Man, Whence and How? and Religion, What and Why? (rpt of The Freethinker's Text-Book, Vol 1) 1906[21]

അവലംബം

[തിരുത്തുക]
  • Arnstein, Walter L. (1962) "Gladstone and the Bradlaugh Case," Victorian Studies, (1962) 5#4 pp 303–330
  • Arnstein, Walter L. (1965) The Bradlaugh Case: a study in late Victorian opinion and politics. Oxford University Press. (2nd ed. with new postscript chapter published as The Bradlaugh Case: Atheism, Sex and Politics Among the Late Victorians, University of Missouri Press, 1983. ISBN 0-8262-0425-2)
  • Besant, Annie. Autobiographical Sketches (1885) in which Bradlaugh plays a major role.[22]
  • Besant, Annie. An Autobiography (1893) in which Chap VI is devoted to Charles Bradlaugh.[23]
  • Bonner, Hypatia Bradlaugh (1895). Charles Bradlaugh: A Record of His Life and Work, Vol 1. London, T. Fisher Unwin.[24]
  • Bonner, Hypatia Bradlaugh (1891), Catalogue of the Library of the Late Charles Bradlaugh. London: Mrs. H. Bradlaugh Bonner[25]
  • Champion of Liberty: Charles Bradlaugh (Centenary Volume) (1933). London, Watts & Co and Pioneer Press.
  • Diamond, M. (2003) Victorian Sensation, London, Anthem Press. ISBN 1-84331-150-X, pp. 101–110.
  • Headingly, Adolphe S. (1888). The biography of Charles Bradlaugh. London: Freethought Publishing Company.
  • Manvell, Roger (1976). Trial of Annie Besant and Charles Bradlaugh. London: Elek/Pemberton.
  • Niblett, Bryan (2011). Dare to Stand Alone: The Story of Charles Bradlaugh. Oxford: kramedart press. ISBN 978-0-9564743-0-8
  • Robertson, J.M. (1920). Charles Bradlaugh. London, Watts & Co.
  • Tribe, David (1971) President Charles Bradlaugh MP. London, Elek. ISBN 0-236-17726-5
  1. "Charles Bradlaugh (1833–1891): Founder". National Secular Society. Archived from the original on 2008-04-16. Retrieved 22 March 2008.
  2. See Bradlaugh-Bonner (1908, p.8); Headlingly (1888, pp. 5–6); Tribe (1971, p.18)
  3. "Charles Bradlaugh". Oxforddnb.com. Retrieved 15 July 2016.
  4. "Internet Archive Search: Charles Bradlaugh". Archive.org. Retrieved 15 July 2016.
  5. "Political essays : Bradlaugh, Charles, 1833–1891 : Free Download & Streaming". Retrieved 15 July 2016.
  6. A. Collins. J. Watts (ed.). "Half-hours with the freethinkers". p. 1. Retrieved 15 July 2016.
  7. "The credibility and morality of the four Gospels, report of the discussion between T.D. Matthias". Archive.org. Retrieved 15 July 2016.
  8. Charles Bradlaugh. "A Few Words about the Devil: And Other Biographical Sketches and Essays". Retrieved 15 July 2016.
  9. "A Plea for Atheism : Bradlaugh, Charles, 1833–1891 : Free Download & Streaming". Retrieved 15 July 2016.
  10. "Archived copy". Archived from the original on 4 March 2016. Retrieved 2015-03-26.{{cite web}}: CS1 maint: archived copy as title (link)
  11. "The impeachment of the House of Brunswick : Bradlaugh, Charles, 1833–1891 : Free Download & Streaming". Retrieved 15 July 2016.
  12. Charles Bradlaugh. "Is the Bible Divine?: A Six Nights' Discussion Between Mr. Charles Bradlaugh ..." p. 90. Retrieved 15 July 2016.
  13. "Archived copy". Archived from the original on 31 March 2015. Retrieved 2015-03-26.{{cite web}}: CS1 maint: archived copy as title (link)
  14. "Archived copy". Archived from the original on 30 March 2015. Retrieved 2015-03-26.{{cite web}}: CS1 maint: archived copy as title (link)
  15. "The atheistic platform, 12 lectures by C. Bradlaugh [and others]". p. 99. Retrieved 15 July 2016.
  16. "The atheistic platform, 12 lectures by C. Bradlaugh [and others]". Retrieved 15 July 2016.
  17. "Is There a God? : Bradlaugh, Charles, 1833–1891 : Free Download & Streaming". Retrieved 15 July 2016.
  18. "The True Story of My Parliamentary Struggle : Charles Bradlaugh : Free Download & Streaming". Retrieved 15 July 2016.
  19. "Heresy: Its Utility and Morality : Bradlaugh, Charles, 1833–1891 : Free Download & Streaming". Retrieved 15 July 2016.
  20. "Theological Essays : Bradlaugh, Charles, 1833–1891 : Free Download & Streaming". Retrieved 15 July 2016.
  21. Charles Bradlaugh. "Man: Whence and How?: Religion: what and Why?". Retrieved 15 July 2016.
  22. Annie Besant. "Autobiographical Sketches". Retrieved 15 July 2016.
  23. Annie Besant. "Annie Besant: An Autobiography". Retrieved 15 July 2016.
  24. Hypatia Bradlaugh Bonner. "Charles Bradlaugh: A Record of His Life and Work". Retrieved 15 July 2016.
  25. Hypatia Bradlaugh Bonner (13 July 2015). "Catalogue of the Library of the Late Charles Bradlaugh". Retrieved 15 July 2016.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ബ്രാഡ്‌ല&oldid=3908398" എന്ന താളിൽനിന്ന് ശേഖരിച്ചത്