ചാൾസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് നദി
Longfellow pru.jpg
ചാൾസ് നദിയും, കുറുകെയുള്ള ലോങ്ഫെല്ലോ പാലവും
Country United States
State Massachusetts
Cities Hopkinton, Cambridge, Boston
Source Echo Lake
 - location Hopkinton, Massachusetts, United States
 - elevation 350 അടി (107 മീ)
 - coordinates 42°11′34″N 71°30′43″W / 42.19278°N 71.51194°W / 42.19278; -71.51194
Mouth Boston Harbor
 - location Boston, Massachusetts, United States
 - elevation 0 അടി (0 മീ)
 - coordinates 42°22′14″N 71°3′13″W / 42.37056°N 71.05361°W / 42.37056; -71.05361Coordinates: 42°22′14″N 71°3′13″W / 42.37056°N 71.05361°W / 42.37056; -71.05361
Length 80 മൈ (129 കി.മീ)
Basin 308 ച മൈ (798 കി.m2)
Discharge
 - average 302 cu ft/s (9 m3/s)
 - max 4,150 cu ft/s (118 m3/s)
 - min 0.1 cu ft/s (0 m3/s)
Charlesrivermap.png
Charles, Mystic, and Neponset river watersheds

അമേരിക്കൻ ഐക്യനാടുകളിലെ മസാച്ചുസെറ്റസിലൂടെ ഒഴുകുന്ന നദിയാണ് ചാൾസ് നദി. ഹോപ്കിങ്ടണിൽ നിന്നും ഉദ്ഭവിച്ച്, 23 അമേരിക്കൻ നഗരങ്ങൾ കടന്ന് അറ്റ്ലാന്റിക്ക് മഹാസമുദ്രത്തിലാണ് ചാൾസ് നദി അവസാനിക്കുന്നത്. മുപ്പത്തിമൂന്ന് തടാകങ്ങൾ ചാൾസ് നദിയുടെ ഡ്രൈനേജ് ബേസിനിൽ ഉള്ളവയാണ്. ആദ്യകാലങ്ങളിൽ റെഡ് ഇന്ത്യൻ വംശജർ ഈ നദിയിലൂടെ പ്രയാണവും, ചരക്കുനീക്കവും നടത്തിയിരുന്നതായി രേഖകളുണ്ട്. ഈ നദിയുടെ ഭൂപടം ആദ്യമായി വരച്ചതും, ചാൾസ് നദി എന്ന് പേരിട്ടതും ക്യാപ്റ്റൻ ജോൺ സ്മിത്താണ്. ചാൾസ് നദിയുടെ ആഴമേറിയ ഭാഗങ്ങളിൽ ബോട്ടിങും, റോവിങും നടക്കാറുണ്ട്. ചാൾസ് റിവർ സ്പീഡ്വേ വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ചിരുന്നു.

1950-കളിൽ ചുറ്റുമുള്ള ഫാക്ടറികളിൽ നിന്നുമുള്ള മലിനജലം ഒഴുകിയിറങ്ങുന്നതുകൊണ്ട് ചാൾസ് നദി മലിനമായിരുന്നു. എന്നാൽ 1960-കളിൽ ചാൾസ് നദി സംരക്ഷണ സമിതി രൂപം കൊള്ളുകയും, മലിനജലം നദിയിലേക്ക് ഒഴുക്കുന്നതിനെതിരെ നിയമനിർമ്മാണം ഉണ്ടാകുകയും ചെയ്തു. ചാൾസ് നദിക്കു കുറുകെ ഒരു ഡാം നിർമ്മിക്കുകയും, ഇപ്രകാരം ഉപ്പുവെള്ളം നദീജലത്തിൽ ചേരുന്നത് തടയുകയും ചെയ്തു. 2005 മുതൽ നദി നീന്തലിനു യോഗ്യമായതായി പ്രഖ്യാപിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ചാൾസ്_നദി&oldid=2287098" എന്ന താളിൽനിന്നു ശേഖരിച്ചത്