ചാരു നിവേദിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാരു നിവേദിത
Charu Nivedita.jpg

തമിഴ് സാഹിത്യത്തിലെ ഉത്തരാധുനികരായ കഥാകൃത്തുകളിൽ പ്രമുഖനാണ് ചാരുനിവേദിത (തമിഴ്: சாரு நிவேதிதா). കെ. അറിവഴകൻ എന്നാണ് യഥാർ‌ത്ഥ നാമം.ആവിഷ്കാര രീതിയിലെയും പ്രമേയങ്ങളിലേയും വ്യത്യസ്തതയാൽ ചാരുനിവേദിതയുടെ എഴുത്ത് വേറിട്ട് നിൽക്കുന്നു.

അദ്ദേഹം ‘ എക്സിസ്റ്റൻഷ്യലിസവും ഫാൻസി ബനിയനും’ എന്ന തന്റെ ആദ്യനോവലിലൂടെ തമിഴ് സാഹിത്യത്തിൽ ചലനങ്ങൾ ഉണ്ടാക്കി. അന്ന് വരെ പരിചിതമല്ലാത്ത ശൈലിയും ചിന്ത, ശരീരം തുടങ്ങിയവയെപ്പറ്റിയുള്ള മൂർച്ചയുള്ള കാഴ്ചപ്പാടുകളുമായി അദ്ദേഹം കോളിളക്കം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ 'സീറോ ഡിഗ്രി' തമിഴ് സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ആദ്യത്തെ തമിഴ് ഇ-നൊവൽ ആയി അത് അറിയപ്പെടുന്നു. അടുത്ത നോവൽ ‘ കാമരൂപ കഥൈകൾ’ മുഴുവനായും ഒരു ഇ-നോവൽ ആയാണ് എഴുതപ്പെട്ടത്.[1]ഒരു കഥാകൃത്ത് എന്നതിലുപരി അറിയപ്പെടുന്ന ഒരു സാംസ്കാരിക വിമർ‌ശകൻ കൂടിയാണ് അദ്ദേഹം.രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെക്കുറിച്ചും അദ്ദേഹം ലേഖനങ്ങൾ എഴുതുന്നു.

ചില കൃതികൾ[തിരുത്തുക]

  • കൊനാൽ പക്കങ്ങൾ
  • സീറോ ഡിഗ്രി
  • തപ്പുതാളങ്ങൾ
  • നാനൊ

അവലംബം[തിരുത്തുക]

  1. http://archives.chennaionline.com/chennaicitizen/2003/12charuniveditha.asp

ഇതര കണ്ണികൾ[തിരുത്തുക]

  1. ചാരുനിവേദിതയുടെ വെബ്‌സൈറ്റ്.
  2. Malayala Manorama interview
"https://ml.wikipedia.org/w/index.php?title=ചാരു_നിവേദിത&oldid=2291873" എന്ന താളിൽനിന്നു ശേഖരിച്ചത്