ചാരക്കാട
ചാരക്കാട Common Quail | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. coturnix
|
Binomial name | |
Coturnix coturnix (Linnaeus, 1758)
|
കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂർവമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.
വളർത്തു പക്ഷിയായ ജപ്പാനീസ് കാട (Coturnix Japonica)യുമായി തെറ്റാൻ സാദ്ധ്യതയുള്ളതാണ്.
രൂപവിവരണം
[തിരുത്തുക]17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളിൽ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്.
സ്വഭാവം
[തിരുത്തുക]തറയിൽ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാൻ മടിയുള്ള, എപ്പോഴും ചെടികളിൽ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാൻ പ്രയാസമാണ്. പറക്കുകയ്യാണെങ്കിൽ തന്നെ, ഉടനെ തന്നെ ചെടികൾക്കുള്ളിൽ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാൻ ആണിന്റെ ശബ്ദം മാത്രമാണ് പ്രധാന ആശ്രയം. കാലത്തും വൈകീട്ടും അപൂർവമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
പ്രജനനം
[തിരുത്തുക]ആറു മുതൽ എട്ടുമാസം പ്രായമാകുമ്പോൾ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളിൽ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിയുന്നു.
ചിത്രശാല
[തിരുത്തുക]-
പെൺപപക്ഷി
-
ID composite
-
മുട്ട
-
പക്ഷിയുടെ തല
-
Head of Coturnix coturnix africana
അവലംബം
[തിരുത്തുക]- ↑ BirdLife International (2004). Coturnix coturnix. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 6 May 2006. Database entry includes justification for why this species is of least concern
- Birds of Kerala - ഡീ.സി. ബുക്സ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Common Quail - Species text in The Atlas of Southern African Birds
- Oiseaux Photos
- Identification guide (PDF; 3.4 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2011-07-23 at the Wayback Machine.