ചായമുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചായമുണ്ടി
Ardea purpurea -Lake Baringo, Great Rift Valley, Kenya -adult and chicks-8.jpg
Adult and chicks on a nest in Kenya
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Ciconiiformes
കുടുംബം: Ardeidae
ജനുസ്സ്: Ardea
വർഗ്ഗം: A. purpurea
ശാസ്ത്രീയ നാമം
Ardea purpurea
(Linnaeus, 1766)

കൊക്കുകളുടെ കുടുംബത്തിലെ മുണ്ടിവർഗ്ഗത്തിൽപ്പെട്ട ഒരിനം നീർപ്പക്ഷിയാണ് ചായമുണ്ടി (ശാസ്ത്രീയനാമം: Ardea purpurea). ഇംഗ്ലീഷിൽ Purple Heron എന്നറിയപ്പെടുന്ന ചായമുണ്ടിയ്ക്ക്മെലിഞ്ഞു നീണ്ടുവളഞ്ഞ കഴുത്തും, തലയിലും കഴുത്തിലും ചെമ്പിച്ച തവിട്ട് നിറവും, പുറവും ചിറകുകളും ഇരുണ്ടതും ഊതച്ഛായയുള്ളതുമായ കടുത്ത ചാരനിറവും, കഴുത്തിനിരുവശത്തും കറുത്ത വരകളും, ദേഹത്തിനടിവശം കറുപ്പും, കണ്ണിനു ചുറ്റുമുള്ള ഭാഗം ഇളം പച്ചയും, കണ്ണ് മഞ്ഞ നിറവും, കാലുകൾ മഞ്ഞ കലർന്ന തവിട്ട് നിറവുമൊക്കെ കാണുന്നു. കേരളത്തിൽ ഇവ കൂടുകൂട്ടുന്നതായി അറിവില്ല. പാടഭാഗങ്ങളിൽ ഇര തേടുന്നത് കാണാം.മരങ്ങൾ തിങ്ങിനിറഞ്ഞ തണ്ണീർ തടങ്ങളിൽ കണ്ടൂവരുന്നു. തുടരെ തുടരെ ശബ്ദിച്ച് പറക്കുന്ന സ്വഭാവം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചായമുണ്ടി&oldid=2582384" എന്ന താളിൽനിന്നു ശേഖരിച്ചത്