ചാണകം
കന്നുകാലികളുടെ വിസർജ്യത്തെ ചാണകം എന്ന് പറയുന്നു. സാധാരണയായി പശു, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യം ആണ് ഇത്.
ചാണകത്തിൽ ധാരാളം രോഗാണുക്കൾ കാണപ്പെടുന്നു. ഇവയിൽ ഇ കോളി, സാൽമൊണല്ല, ക്ലോസ്ട്രിഡിയം ടെറ്റനി, മറ്റ് പാരസൈറ്റുകൾ തുടങ്ങിയവ കാണപ്പെടുന്നു. ശരീരത്തിൽ എത്തിയാൽ ഇവ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് അപകടകരമാണ്. മുറിവുകളിലൂടെയും മറ്റും ക്ലോസ്ട്രിഡിയം ടെറ്റനി ശരീരത്തിൽ എത്തിയാൽ അത് (പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആളുകളിൽ) ടെറ്റനസ് പോലെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ ചാണകവുമായി സമ്പർക്കം പുലർത്തുന്നവർ അത് സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ചാണകം കൈകാര്യം ചെയ്യുന്നവർ ഗ്ലൗസ് പോലെയുള്ളവ ഉപയോഗിക്കുന്നത് ഗുണകരമാണ്. അതുപോലെ തന്നെ ചാണകം ശുദ്ധ ജലവുമായി കലരാതെ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്.
ഉപയോഗങ്ങൾ
[തിരുത്തുക]വളം
[തിരുത്തുക]ജൈവ വളങ്ങളുടെ ഒരു പ്രധാന ഘടകമാണ് ചാണകം. ചാണകവും എല്ലുപൊടിയും ചേർന്ന മിശ്രിതം സാധാരണയായി ഉപയോഗിച്ചുപോരുന്ന ജൈവവളമാണ്.
ഇന്ധനം
[തിരുത്തുക]
ചാണകം ഉണക്കി അവ വിറകിനു പകരമായി ഉപയോഗിക്കുന്നു. ബയോഗ്യാസിന്റെ നിർമ്മാണത്തിൽ അടിസ്ഥാന ഘടകമാണിത്. പശുത്തൊഴുത്തിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ചാണകവും മൂത്രവും പ്രത്യേക അടച്ച അറയിൽ സൂക്ഷിച്ച് അവയിൽ നിന്നും പാചകവാതകം നിർമ്മിക്കുവാൻ സാധിക്കും. കേരളത്തിൽ ഇപ്പോൾ ഇത് ഉപയോഗിച്ചു പോരുന്നു. ഇവയിലടങ്ങിയിരിക്കുന്ന മീഥൈന്റെ അംശമാണ് ഇതിനു സഹായിക്കുന്നത്.
മറ്റുപയോഗങ്ങൾ
[തിരുത്തുക]
തറ മെഴുകുന്നതിനും മറ്റുമായി പല ആവശ്യങ്ങൾക്കും ചാണകം ഉപയോഗിക്കുന്നു. ചിത ഒരുക്കുന്നതിനും മറ്റും ഉത്തരേന്ത്യയിൽ ചാണകം ഉപയോഗിച്ചുവരുന്നു. ആയുർവേദത്തിൽ പശുവിന്റെ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധമൂല്യത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. തണുപ്പുള്ള സ്ഥലങ്ങളിൽ ഭിത്തിയിൽ മെഴുകി താപകുചാലകങ്ങളായി ഉപയോഗിക്കുന്നു.
പരിതഃസ്ഥിതിക സ്വധീനം
[തിരുത്തുക]ചാണകം പല ജീവികൽക്കും പൂപ്പലുകൾക്കും ആഹാരമാണ്, ഈ സൂക്ഷ്മജീവികൾ ഇവയെ വിഘടിപ്പിച്ച് ആഹാരശൃംഖലയിലെ പുനരുപയോഗത്തിന് മണ്ണിൽ ലയിക്കുവാൻ സഹായിക്കുന്നു.