ചപ്രമരി വന്യജീവിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചപ്രമരി വന്യജീവിസങ്കേതം
View from Chapramari Watch tower.
LocationJalpaiguri district, West Bengal, India
Nearest cityMalbazar, Mainaguri, Jalpaiguri
Established1998
Governing bodyGovernment of India, Government of West Bengal

ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് ചപ്രമരി വന്യജീവിസങ്കേതം. ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി 960 എക്കറാണ്[1]. ഇത് ഗൊരുമര ദേശീയോദ്യാനത്തിന്റെ അടുത്തായി സ്ഥിതിചെയ്യുന്നു[2]. വടക്കേ പശ്ചിമബംഗാളിൽ ചൽസയിൽനിന്നും ലടഗുരിയിൽനിന്നും 30 കിലോമീറ്റർ അകലെയാണ് ഈ വന്യജീവിസങ്കേതം.


സ്ഥാനം[തിരുത്തുക]

മൽബസാർ തീവണ്ടിനിലയമാണ് എറ്റവും അടുത്ത തീവണ്ടി നിലയം. സിലിഗുരിയിൽ നിന്ന് രണ്ടുമണിക്കൂർ റോഡ്മാർഗ്ഗം യാത്രചെയ്താൽ ചപ്രമരിയിലെത്താം. ജല്പാഗുരിയിലേക്കുള്ള റോഡ് ബടബരിയിലെ കാടിനുള്ളിലൂടെയാണ് കടന്ന് പോകുന്നത്.

മൺസൂൺ കാലത്തെ കുഴപ്പങ്ങൾ മൂലം ജൂലൈ മദ്ധ്യം മുതൽ സെപ്തംബർ മദ്ധ്യം വരെ ഈ വന്യജീവിസങ്കേതം അടച്ചിടാറാണ് പതിവ്.[1]

വെസ്റ്റ് ബംഗാൾ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ വന്യജീവിസങ്കേതം പരിപാലിക്കുന്നത്..[3]


ചിത്രശാല[തിരുത്തുക]

References[തിരുത്തുക]

  1. 1.0 1.1 Sengupta, Somen (2012-11-11). "Call of the Wild" (PDF). The Statesman. p. 5. Retrieved 2013-11-20.
  2. "Tourism". Jalpaiguri Municipality. Archived from the original on 2012-11-10. Retrieved 2013-11-20.
  3. "Chapramari Wildlife Sanctuary". Wild Trail in Bengal: Travel Guide. Mitra, Swati. Goodearth Publications. 2011. pp. 62–63. ISBN 978-9380262161.{{cite book}}: CS1 maint: others (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]