ചങ്ങലവട്ട
ദൃശ്യരൂപം
അമ്പലങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഒരു തരം ഓട്ടു വിളക്കാണ് ചങ്ങലവട്ട. നീണ്ട കൈപിടിക്കാനുള്ള കമ്പിയും അതിൽ നിന്ന് തൂങ്ങിക്കിടക്കുന്ന തിരിത്തട്ടും കൂടിയതാണ് ഈ വിളക്ക്. ചിലപ്പോൾ എണ്ണ പകരുന്നതിനുള്ള ഒരു തവി ചങ്ങലകൊണ്ട് ഇതിനോട് പിടിപ്പിക്കാറുമുണ്ട്. പ്രാചീനകേരളത്തിൽ എഴുന്നള്ളത്ത്, താലപ്പൊലി, ക്ഷേത്രത്തിലെ ചടങ്ങുകൾ, വിവാഹാദികർമങ്ങൾ [1] മുതലായ അവസരങ്ങളിൽ ചങ്ങലവട്ട ഉപയോഗിച്ചിരുന്നു.
ചിത്രശാല
[തിരുത്തുക]-
അരിമ്പ്രയിലെ കോട്ടത്ത് കണ്ട ചങ്ങലവട്ട
-
ചങ്ങലവട്ട