ചക്രവർത്തി പെൻ‌ഗ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചക്രവർത്തി പെൻ‌ഗ്വിൻ
അന്റാർട്ടിക്കയിലെ സ്നോഹിൽ ദ്വീപിലുള്ള പ്രായപൂർത്തിയായ പെൻഗിനുകളും കുട്ടിയും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. forsteri
Binomial name
Aptenodytes forsteri
Gray, 1844
ചക്രവർത്തി പെൻ‌ഗ്വിന്റെ ആവാസമേഖല,
(പെറ്റുപെരുകുന്ന മേഖല പച്ചനിറത്തിൽ)

ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ വച്ചേറ്റവും വലിപ്പമുള്ളതും പൊക്കം കൂടിയതുമായ പെൻ‌ഗ്വിനാണ് ചക്രവർത്തി പെൻ‌ഗ്വിൻ (ഇംഗ്ലീഷ്:Emperor Penguin). അന്റാർട്ടിക്കയിലാണ് ഈ പെഗ്വിനുകളേ കാണപ്പെടുന്നത്. ആൺപെൺ പെൻ‌ഗ്വിനുകളുടെ തൊങ്ങലിന് ഒരേവലിപ്പമാണ്. ഇവയ്ക്ക് ഏകദേശം 122 സെ.മി. പൊക്കവും 22 മുതൽ 45 കിലോഗ്രാം വരെ തൂക്കവും വയ്കാറുണ്ട്. ഇവയുടെ പിൻഭാഗത്തിനും തലയ്ക്കും കറുപ്പ് നിറവും വയർ വെള്ള നിറത്തിലും കഴുത്തിനു താഴെ മങ്ങിയ നിറവുമാണ്. മറ്റു പെൻ‌ഗ്വിനുകളേപ്പോലെ ഇവയ്ക്കും പറക്കാനുള്ള കഴിവില്ല.

പ്രധാന ഭക്ഷണം മത്സ്യങ്ങളാണെങ്കിൽ കൂടിയും ക്രില്ലുപൊലെയുള്ള കൊഞ്ച് വർഗ്ഗത്തിലെപ്പെട്ട ജീവികളേയും ഇവ ആഹാരമാക്കാറുണ്ട്. ജലോപരിതലത്തിൽ നിന്നും 535 മീറ്റർ വരെ താഴ്ചയിൽ പോയി ഭക്ഷണം ശേഖരിക്കുന്ന ഇവയ്ക്ക് 18 മിനിട്ട് വരെ വെള്ളത്തിനടിയിൽ കഴിച്ചുകൂട്ടാനും കഴിയും. രക്തത്തിലെ ഹീമോഗ്ലൊബിന്റെ പ്രത്യേക പ്രവർത്തനം മൂലം, ഓക്സിജന്റെ ആവശ്യകത നിയന്ത്രിക്കുന്നു. കട്ടികൂടിയ എല്ലുകൾ വെള്ളത്തിനടിയിലെ ഉയർന്ന സമ്മർദ്ദം താങ്ങാൻ കഴിവുള്ളവയാണ്, വെള്ളത്തിനടിയിലായിരിക്കുമ്പോൾ ചയാപചയ പ്രവർത്തങ്ങൾ കുറച്ചും അത്യാവശ്യമില്ലാത്ത ഇന്ദിയപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വഴി ഓക്സിജന്റെ ഉപയോഗം കുറയ്ക്കുന്നു.

അന്റാർട്ടിക് ശൈത്യകാലത്ത് ഇണചേരാറൂള്ള ഏക പെൻഗ്വിനുകൾ ചക്രവർത്തി പെൻഗ്വിനുകളാണ്. ഇണചേരാൻ വേണ്ടിയുള്ള ഇവയുടെ ദേശാടാനം വളരെ പ്രശസ്തമാണ്. ശൈത്യകാലത്ത് 50-120 കിലോമീറ്ററുകളോളം ദേശാടനം നടത്തുന്ന ഇവയുടെ കോളനികളിൽ ആയിരത്തിൽ പരം പക്ഷികളുണ്ടാകും. പെൺ പക്ഷികൾ ഒരു മുട്ട മാത്രമേ ഇടാറുള്ളു, മുട്ടകൾ അടവച്ച് വിരിയിച്ചെടുക്കുന്നത് ആൺ കിളികളാണ്. ഐസിൽ മുട്ടയിടാൻ സാധിക്കുന്ന ഏക പക്ഷിയിനം ചക്രവർത്തി പെൻ‌ഗ്വിനുകളാ‍ണ്.[2] കോളനിയിൽ കുട്ടികളുടെ സരക്ഷണകാര്യത്തിൽ ആൺപെൺകിളികൾ ഒരുപോലെ ശ്രദ്ധാലുക്കളാണ്. സ്വതന്ത്രമായി ജീവിക്കുന്ന പെൻഗ്വിനുകളുടെ ശരാശരി ആയുസ്സ് 20 വർഷമാണ്, എന്നാൽ 50 വയസ്സുവരെ ജീവിച്ചിരുന്നവയെപ്പറ്റിയുള്ള നിരീക്ഷണങ്ങളും ലഭ്യമാണ്.

വർഗ്ഗീകരണം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.iucnredlist.org/details/22697752/0
  2. Discovering Wildlife - The Ultimate Fact File (in ഇംഗ്ലീഷ്). International Masters Publishers BV MMV. 2002. p. 5.

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്രവർത്തി_പെൻ‌ഗ്വിൻ&oldid=3779359" എന്ന താളിൽനിന്ന് ശേഖരിച്ചത്