ഗർഭാശയാർബ്ബുദം
ദൃശ്യരൂപം
ഗർഭാശയാർബ്ബുദം | |
---|---|
സ്പെഷ്യാലിറ്റി | അർബുദ ചികിൽസ |
ലക്ഷണങ്ങൾ | Endometrial cancer: vaginal bleeding, pelvic pain[1] Uterine sarcoma: vaginal bleeding, mass in the vagina[2][1] |
തരങ്ങൾ | Endometrial cancer, uterine sarcoma[3][3] In the United States they represent 3.6% of new cancer cases.[4] They most commonly occur in women between the ages of 55 and 74.[4] |
അപകടസാധ്യത ഘടകങ്ങൾ | Endometrial cancer: obesity, metabolic syndrome, type 2 diabetes, family history of the condition[1] Uterine sarcoma: radiation therapy to the pelvis[2] |
Treatment | ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി[1][2] |
രോഗനിദാനം | 81% 5 year survival (US)[4] |
ആവൃത്തി | 3.8 million (2015)[5][5] |
മരണം | 90,000 (2015)[6][5],[6] |
ഗർഭാശയത്തിൽ ഉണ്ടാവുന്ന അർബുദമാണ് ഗർഭാശയാർബുദം.[3],[2]. ഗർഭാശയ ഭിത്തിയേയോ കലകളേയോ രോഗം ബാധിക്കുന്നു. അസ്വാഭാവികമായ രക്തസ്രാവവും കഠിനമായ വേദനയും ഇതിന്റെ ലക്ഷണങ്ങളാണ്. ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണിത്[7]
രോഗകാരണം
[തിരുത്തുക]പൊണ്ണത്തടി, ടൈപ്പ് 2 ഡയബറ്റിസ്, കുടുംബചരിത്രം[1] എന്നിങ്ങനെ വിവിധ ഘടകങ്ങൾ പരിഗണിക്കുന്നുവെങ്കിലും ഈസ്ട്രജൻ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ പ്രവർത്തനവും കാരണമായി സംശയിക്കുന്നു[8].
വർഗ്ഗീകരണം
[തിരുത്തുക]ഗർഭാശയാർബ്ബുദം എന്നതു ഗർഭാശയത്തിൽ കാണുന്ന പലവിധത്തിലുള്ള അർബ്ബുദത്തെ സൂചിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടത് താഴെ പറയുന്നവയാണ്
- എൻഡോമെട്രിയൽ അർബ്ബുദം ഗർഭാശയ ഭിത്തിയിലെ കോശമായ എൻഡോമെട്രിയത്തിൽ കാണപ്പെടുന്നു. സാധരണ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന എൻഡോമെട്രിയോയ്ഡ് അഡിനോകാർസിനോമയും ആക്രമണ സ്വഭാവമുള്ള യൂട്ടറൈൻ പാപില്ലറി സീറസ് കാർസിനോമയും യൂട്ടറൈൻ ക്ലിയർ സെൽ കാർസിനോമയും ഇതിൽ പെടുന്നു.[9]
- മലിഗ്നന്റ് മിക്സഡ് മുള്ളേറിയൻ ട്യൂമർസ്[9]
- ലെയോമയോസാർകോമകൾ ഗർഭപാത്രത്തിന്റെ പേശീകോശങ്ങളിൽ നിന്നുത്ഭവിക്കുന്നു. ഇവർ യൂട്ടറൈൻ ഫൈബ്രോയ്‌ഡുകളേക്കാൾ വ്യത്യസ്തമാണ്.[10]
- എൻഡോമെട്രിയൽ സ്റ്റ്രോമൽ സാർകോമകൾ. ഇവ ഗർഭപാത്രത്തിലെ എൻഡോമെട്രിയത്തിലെ കണക്റ്റീവ് കോശങ്ങളിൽ നിന്നുണ്ടാവുന്നു. വളരെ വിരളമായി കാണപ്പെടുന്ന ഒന്നാണിത്. [10]
ചികിത്സ
[തിരുത്തുക]ഗർഭാശയാർബ്ബുദം ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു[1][2].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Endometrial Cancer Treatment". National Cancer Institute (in ഇംഗ്ലീഷ്). 26 April 2018. Retrieved 3 February 2019.
- ↑ 2.0 2.1 2.2 2.3 2.4 "Uterine Sarcoma Treatment". National Cancer Institute (in ഇംഗ്ലീഷ്). 3 October 2018. Retrieved 3 February 2019.
- ↑ 3.0 3.1 3.2 "Uterine Cancer". National Cancer Institute (in ഇംഗ്ലീഷ്). 1 January 1980. Retrieved 3 February 2019.
- ↑ 4.0 4.1 4.2 "Uterine Cancer - Cancer Stat Facts". SEER (in ഇംഗ്ലീഷ്). Retrieved 3 February 2019.
- ↑ 5.0 5.1 5.2 GBD 2015 Disease and Injury Incidence and Prevalence, Collaborators. (8 October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
{{cite journal}}
:|first1=
has generic name (help)CS1 maint: numeric names: authors list (link) - ↑ 6.0 6.1 GBD 2015 Mortality and Causes of Death, Collaborators. (8 October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–1544. doi:10.1016/S0140-6736(16)31012-1. PMC 5388903. PMID 27733281.
{{cite journal}}
:|first1=
has generic name (help)CS1 maint: numeric names: authors list (link) - ↑ "WHO Disease and injury country estimates". World Health Organization. 2009. Retrieved Nov 11, 2009.
- ↑ Causes, Risk Factors, and Prevention TOPICS Archived 2016-12-10 at the Wayback Machine. - Do we know what causes endometrial cancer? - cancer.org - American Cancer Society - Retrieved 5 January 2015.
- ↑ 9.0 9.1 "What Is Endometrial Cancer?". www.cancer.org (in ഇംഗ്ലീഷ്). Retrieved 2021-09-14.
- ↑ 10.0 10.1 "What Is Uterine Sarcoma?". www.cancer.org (in ഇംഗ്ലീഷ്). Retrieved 2021-09-14.