ഗർഭകാല രക്തസമ്മർദ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pregnancy-induced hypertension
Micrograph showing hypertrophic decidual vasculopathy, the histomorphologic correlate of gestational hypertension. H&E stain.

മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യമോ പ്രീ-എക്ലാംസിയയുടെ മറ്റ് ലക്ഷണങ്ങളോ ഇല്ലാതെ ഗർഭിണിയായ സ്ത്രീയിൽ 20 ആഴ്‌ചയ്‌ക്ക് ശേഷം പുതിയ ഹൈപ്പർടെൻഷന്റെ ഉണ്ടാകുന്നതിനെയാണ് ഗർഭകാല രക്തസമ്മർദ്ദം അഥവാ ഗസ്റ്റേഷണൽ ഹൈപ്പർടെൻഷൻ അല്ലെങ്കിൽ പ്രെഗ്നൻസി-ഇൻഡ്യൂസ്ഡ് ഹൈപ്പർടെൻഷൻ ( PIH ). [1] എന്ന് വിളിക്കുന്നത്. ഇത് ഗർഭിണികളിലെ രക്തസമ്മർദ്ദം എന്ന പ്രതിഭാസത്തിൽ നിന്ന് വ്യത്യസ്തമാണ്.

കുറഞ്ഞത് 6 മണിക്കൂർ ഇടവിട്ട് രണ്ട് അവസരങ്ങളിൽ 140/90 ൽ കൂടുതലുള്ള രക്തസമ്മർദ്ദത്തെ ഗർഭകാല രക്തസമ്മർദ്ദം എന്ന് വിളിക്കുന്നു. [1]

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

ഗർഭാവസ്ഥയിലെ ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കാൻ നിലവിൽ ഒരു പരിശോധനകളും ടെസ്റ്റുകളും നിലവിലില്ല. ഗർഭാവസ്ഥയിലെ ഹൈപ്പർടെൻഷൻ നിർണ്ണയിക്കുന്നതിനുള്ള പ്രധാന ലക്ഷണമാണ് ഉയർന്ന രക്തസമ്മർദ്ദം. ഗർഭകാലത്തെ ഹൈപ്പർടെൻഷനുള്ള ചില സ്ത്രീകൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകാം, എന്നാൽ പല ലക്ഷണങ്ങളും ഈ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. [1]

രോഗലക്ഷണങ്ങൾ[തിരുത്തുക]

  • എഡീമ അഥവാ നീരു വന്നു വീർക്ക്കൽ
  • പെട്ടെന്ൻ ശരീരഭാരം കൂടുക
  • മങ്ങിയ കാഴ്ച അല്ലെങ്കിൽ പ്രകാശത്തോടുള്ള സംവേദനക്ഷമത
  • ഓക്കാനം, ഛർദ്ദി
  • സ്ഥിരമായ തലവേദന
  • വർദ്ധിച്ച രക്തസമ്മർദ്ദം

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 "40". Williams obstetrics (24th ed.). McGraw-Hill Professional. 2014. ISBN 9780071798938.
"https://ml.wikipedia.org/w/index.php?title=ഗർഭകാല_രക്തസമ്മർദ്ദം&oldid=3839447" എന്ന താളിൽനിന്ന് ശേഖരിച്ചത്