ഗ്ലാഡിസ് സ്റ്റെയിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒറീസയിൽ കൊല ചെയ്യപ്പെട്ട ആസ്ത്രേലിയൻ മിഷിനറി ഗ്രഹാം സ്റ്റെയിൻസിന്റെ വിധവയാണ് ഗ്ലാഡിസ് സ്റ്റെയിൻസ് (ജനനം 1951). 1965-മുതൽ ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. 22 ജനുവരി 1999 ന് ഗ്രഹാമും പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിയും തീ വച്ചു കൊല്ലപ്പെട്ടു.[1]

പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദൾ പ്രവർത്തകൻ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞത് ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.'' [2] ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്നു. [3]

2005 ൽ പത്മശ്രീ ലഭിച്ചു.[4] ഈ തുകയാൽ അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠ രോഗാലയം ഒരാശുപത്രിയാക്കി മാറ്റി.[5] നവംബർ 2015 ൽ സ്റ്റെയിൻസിന് സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു.[6][7]

അവലംബം[തിരുത്തുക]

  1. "പ്രതാപ് ചന്ദ്ര സാരംഗി: വാഴ്ത്തപ്പെടുന്ന ജീവിതവും ഓർക്കപ്പെടാത്ത ഭൂതകാലവും". Asianet News Network Pvt Ltd. ശേഖരിച്ചത്: 2019-05-31.
  2. "I have forgiven them": Gladys Staines
  3. Lee, Morgan (15 December 2015). "Forgiver of Missionary Martyrdoms Wins India's Mother Teresa Award" (ഭാഷ: ഇംഗ്ലീഷ്). Christianity Today. ശേഖരിച്ചത്: 16 December 2015.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: July 21, 2015.
  5. Carvalho, Nirmala (25 November 2015). "INDIA "Mother Teresa" award to the widow of Pastor Graham Staines" (ഭാഷ: ഇംഗ്ലീഷ്). AsiaNews. ശേഖരിച്ചത്: 16 December 2015. Thanks to the contributions received for the Padma Shri award, obtained in 2004, the widow managed to transform the house for lepers in a real hospital, where patients can receive all the care they need. Gladys continues: "I thank God for His Grace and the support of the people which enabled the continue to serve with compassion the people. Through my award, I would like to honor the people, who through God’s help continue the work. The hospital is serving the people afflicted with leprosy. Additionally, after my husband was killed, a hostel for children has been built which gives the children an opportunity for education. The Lord Jesus Christ has given me peace in my heart. I greatest wish for Orissa would be the people would become self-reliant and empowered, and live together in harmony and they may have peace in their hearts ."
  6. Lee, Morgan (15 December 2015). "Forgiver of Missionary Martyrdoms Wins India's Mother Teresa Award" (ഭാഷ: ഇംഗ്ലീഷ്). Christianity Today. ശേഖരിച്ചത്: 16 December 2015. Last month, Gladys was named the 2015 recipient of the prestigious Mother Teresa Memorial Award for Social Justice by the Harmony Foundation, a Mumbai-based charity that grants the only award endorsed by the famous nun's Missionaries of Charity. “I thank God for his help in enabling me to carry out the work in caring for people with leprosy, even after my husband was killed,” Staines told AsiaNews after being named this year’s winner.
  7. Carvalho, Nirmala (25 November 2015). "INDIA "Mother Teresa" award to the widow of Pastor Graham Staines" (ഭാഷ: ഇംഗ്ലീഷ്). AsiaNews. ശേഖരിച്ചത്: 16 December 2015.
"https://ml.wikipedia.org/w/index.php?title=ഗ്ലാഡിസ്_സ്റ്റെയിൻസ്&oldid=3135060" എന്ന താളിൽനിന്ന് ശേഖരിച്ചത്