ഗ്രഹാം സ്റ്റെയ്ൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയ്ൻസ്
മരണംജനുവരി 22 1999 (1999-01-23)
ഒറീസ്സയിലെ ക്വഞ്ചാർ ജില്ല
ദേശീയതഓസ്ട്രേലിയൻ
തൊഴിൽമതപ്രചാരകൻ

ഓസ്ട്രേലിയക്കാരനായ ഒരു മതപ്രചാരകനായിരുന്നു ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്. ഇന്ത്യയിൽ മതപ്രചരണം നടത്തുന്ന കാലത്ത്, തന്റെ രണ്ട് മക്കളോടൊപ്പം കൊല്ലപ്പെട്ടു. 1999 ജനുവരിയി 22-ന്‌ ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺ‌മക്കളോടൊപ്പം, ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണമായ ഈ കൊലപാതകങ്ങൾ അരങ്ങേറിയത്.[1]

ഈ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വതീവ്രവാദിയും[2] ബജ്റംഗ് ദൾ പ്രവർത്തകനുമായ[3] ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെടുകയുണ്ടായി. അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ പ്രധാന നേതാവ്.[1][4]

1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ട പട്ടിക വർഗ്ഗക്കാരുടെ ഇടയിൽ പ്രത്യേകിച്ചും കുഷ്ഠരോഗികളായ ആളുകളുടെ ശുശ്രൂഷയും പരിചരണവുമായി കഴിയുകയായിരുന്നു അദ്ദേഹം. കടുത്ത മതപ്രചരണം നടത്തുന്നതായി സംഘ് പരിവാർ അദ്ദേഹത്തെ കുറിച്ച് ആരോപിച്ചിരുന്നു[5]. നിരവധി ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവർത്തനം നടത്തി എന്ന ധാരണ നിലനിൽക്കേ, എതിരാളികൾ ആരോപിക്കുന്ന, ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യയിലുള്ള വർദ്ധന വളരെ ചെറിയതായിരുന്നു[6].

കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "പ്രതാപ് ചന്ദ്ര സാരംഗി: വാഴ്ത്തപ്പെടുന്ന ജീവിതവും ഓർക്കപ്പെടാത്ത ഭൂതകാലവും". Asianet News Network Pvt Ltd. ശേഖരിച്ചത് 2019-05-31.
  2. "Dara Singh spouts Hindutva agenda". റെഡിഫ് ന്യൂസ്. 2 ജനുവരി 2001. ശേഖരിച്ചത് 22 ജനുവരി 2013.
  3. "An outrage in Orissa". ഫ്രണ്ട്ലൈൻ. 30 ജനുവരി 1999. ശേഖരിച്ചത് 22 ജനുവരി 2013.
  4. "സോഷ്യൽ മീഡിയയിൽ താരമായി മോദിയുടെ പുതിയ മന്ത്രി! ചോരക്കറയുടെ ചരിത്രമുളള സൈക്കിൾ മന്ത്രി". Oneindia Malayalam.
  5. Graham Stewart Staines: His Background Hindu Vivek Kendra website
  6. The Staines case verdict V. Venkatesan, Frontline Magazine, The Hindu. Oct 11-23, 2003.



"https://ml.wikipedia.org/w/index.php?title=ഗ്രഹാം_സ്റ്റെയ്ൻസ്&oldid=3135059" എന്ന താളിൽനിന്ന് ശേഖരിച്ചത്