ഗ്ലാഡിസ് ലിലിയൻ ബോയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലാഡിസ് ബോയ്ഡ്
ബോയ്ഡ് 1918 ൽ
ജനനംഡിസംബർ 26, 1893
മരണംഒക്ടോബർ 24, 1970(1970-10-24) (പ്രായം 76)
ടൊറന്റോ, കാനഡ
വിദ്യാഭ്യാസംടൊറന്റോ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ഫാക്കൽറ്റി
തൊഴിൽശിശുരോഗവിദഗ്ദ്ധനും ഗവേഷകയും
തൊഴിലുടമഹോസ്പിറ്റൽ ഫോർ സിക് ചിൽഡ്രൺ, ടോറൊണ്ടോ
അറിയപ്പെടുന്നത്Early demonstration of insulin working
കുട്ടികൾ1

ഗ്ലാഡിസ് ലിലിയൻ ബോയ്ഡ് (ഡിസംബർ 26, 1893[1] - ഒക്‌ടോബർ 24, 1970) ടൊറോണ്ടോ ആസ്ഥാനമായുള്ള കുട്ടികൾക്കുള്ള ആശുപത്രിയിലെ ഒരു കനേഡിയൻ ശിശുരോഗ വിദഗ്ധയായിരുന്നു. ജുവനൈൽ ഡയബറ്റിസ് ചികിത്സയിൽ അവർ ഒരു പയനിയറായിരുന്നു. സർ ഫ്രെഡറിക് ബാന്റിംഗിന്റെ സഹകാരിയായിരുന്ന അവർ പ്രമേഹമുള്ള കുട്ടികളെ ഇൻസുലിൻ ഉപയോഗിച്ച് ചികിത്സിച്ച ആദ്യത്തെ വൈദ്യന്മാരിൽ ഒരാളായിരുന്നു.[2][3]

കരിയർ[തിരുത്തുക]

ഇൻസുലിൻ ഉപയോഗിച്ചതിലൂടെ ഡയബറ്റിക് കോമയിൽ നിന്ന് തിരിച്ചെത്തിയ ആദ്യത്തെ കുട്ടിയായ എൽസി നീദാം.[4]

1918-ൽ ടൊറോണ്ടോ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് വൈദ്യനായി ബിരുദം നേടിയ ബോയ്ഡ്, അവിടെ അണ്ടർഗ്രാജുവേറ്റ് മെഡിക്കൽ വനിതാ കൗൺസിലിന്റെ ഡയറക്ടറായിരുന്നു. 1920-ൽ ടൊറോണ്ടോയിലെ ഹോസ്പിറ്റൽ ഫോർ സിക് ചിൽഡ്രൺ എന്ന ആശുപത്രിയിൽ ഒരു ഫെലോഷിപ്പ് ആരംഭിച്ച അവർ 1921-ൽ അന്തസ്രാവി ഗ്രന്ഥി വിഭാഗത്തിൻറെ ഡയറക്ടറായി നിയമിതയായി.[5] ആ ജോലിയിലിരുന്നകൊണ്ട് , കുട്ടികളിലെ പ്രമേഹം, നെഫ്രൈറ്റിസ്, ക്ഷയരോഗം എന്നിവയുടെ ചികിത്സയിൽ അവർ ഗവേഷണം നടത്തി.[6] 1922-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിൽ പീഡിയാട്രിക്സ് മേധാവിയായി നിയമിക്കപ്പെട്ട[7] ബോയ്ഡ് ആശുപത്രിയിലെ ഏക ശിശുരോഗ വിദഗ്ദ്ധയായിരുന്നു.[8]

ഇൻസുലിൻ ആദ്യമായി വേർതിരിച്ചെടുത്ത ഗവേഷണ സംഘത്തിൻറെ[9] ഭാഗമായ സർ ഫ്രെഡറിക് ബാന്റിംഗുമായി ചേർന്ന് പ്രവർത്തിച്ച ബോയ്ഡ്, പ്രമേഹമുള്ള കുട്ടികളെ ഇൻസുലിൻ ഉപയോഗിച്ച് ചികിത്സിച്ച ആദ്യത്തെ ഡോക്ടർമാരിൽ ഒരാളായിരുന്നു.[10] 1922 ഒക്ടോബറിൽ പുതിയ ഇൻസുലിൻ എക്സ്ട്രാക്റ്റിൽനിന്ന് ഒരു കുപ്പി ലഭിക്കാൻ ബോയ്ഡ് ബാന്റിംഗുമായി ബന്ധപ്പെടുകയും പ്രമേഹ കോമയിലായിരുന്ന 11 വയസ്സുള്ള എൽസി നീദാമിനെ ചികിത്സിച്ചതോടെ അവൾ വേഗത്തിലും ശ്രദ്ധേയമായും സുഖം പ്രാപിക്കുകയും ചെയ്തു.[11]

സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡിസീസസ് ഓഫ് ചിൽഡ്രൺ എന്ന സംഘടനയുടെ (ഇപ്പോൾ കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി) ഉദ്ഘാടന വൈജ്ഞാനിക സമ്മേളനത്തിൽ തന്റെ ഗവേഷണം അവതരിപ്പിച്ച ബോയ്ഡ് ഇൻസുലിൻ ഉപയോഗിച്ച് ചികിത്സിക്കുന്ന പ്രമേഹമുള്ള 20 കുട്ടികളുടെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും, "ഇൻസുലിൻ ഒരുപക്ഷെ സുഖപ്പെടുത്തില്ല, പക്ഷേ രോഗത്തിന്റെ വളർച്ചയെ തടയും" എന്ന് അഭിപ്രായപ്പെടുകയു ചെയ്തു.[12]

1924-ൽ അവർക്ക് ഒരു ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം ലഭിച്ചു. 1925-ൽ ബാന്റിംഗിന്റെ ആമുഖത്തോടെ പ്രമേഹരോഗികൾക്കുള്ള മാനുവൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1932-ൽ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ്, അമേരിക്കൻ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് എന്നിവയുടെ ഫെലോ ആയി നിയമിക്കപ്പെട്ട അവർ[13] അതേ വർഷം തന്നെ ഫെഡറേഷൻ ഓഫ് മെഡിക്കൽ വുമൺ ഓഫ് കാനഡയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[14] 1950 വരെ അവർ രോഗികളായ കുട്ടികൾക്കായുള്ള ആശുപത്രിയിൽ എൻഡോക്രൈൻ സേവനങ്ങളുടെ മേധാവിയായി തുടർന്നു.[15]

സ്വകാര്യ ജീവിതം[തിരുത്തുക]

കാനഡയിലെ ടൊറോണ്ടോയിലെ യോർക്കിൽ എഡ്വേർഡ് ജോൺ ബോയിഡ്, ലിലിയൻ അഡയർ ദമ്പതികളുടെ മകളായി ബോയ്ഡ് ജനിച്ചു.[16] ഒരിക്കലും വിവാഹം കഴിച്ചില്ലാത്ത അവർ, 1932-ൽ ഒരു നവജാത ശിശുവിനെ ദത്തെടുത്തു. നല്ലൊരു കരിയർ ഉണ്ടായിരുന്നിട്ടും, ഒരിക്കലും അവരുടെ സാമ്പത്തിക നില മെച്ചപ്പെട്ടിരുന്നില്ല, കൂടാതെ അവിവാഹിതയായ അമ്മയായതിനാൽ ഒരു വീട് സ്വന്തമാക്കാനും കഴിഞ്ഞില്ല. 1970 ഒക്ടോബർ 24-ന് ടൊറോണ്ടോയിൽ വച്ച് അവർ അന്തരിച്ചു.[17]

അവലംബം[തിരുത്തുക]

  1. "Gladys Lillian Boyd in the Ontario, Canada Births, 1832–1916". Retrieved 19 July 2022 – via Ancestry.com.
  2. "Dr. Gladys Boyd – Use Your Voice". Digital Museums Canada. Retrieved July 9, 2022.
  3. "Gladys Boyd: Medicine". science.ca. May 23, 2011. Retrieved July 9, 2022.
  4. "Photograph of Elsie Needham | The Discovery and Early Development of Insulin". insulin.library.utoronto.ca. Retrieved 2022-07-09.
  5. "The Daily Fight for Survival in the Children's Ward: Dr. Gladys Boyd". Defining Moments Canada. Retrieved July 9, 2022.
  6. "Gladys Boyd: Medicine". science.ca. May 23, 2011. Retrieved July 9, 2022.
  7. "Dr. Gladys Boyd – Use Your Voice". Digital Museums Canada. Retrieved July 9, 2022.
  8. "Great Women Who've Made a Mark on Diabetes History". Healthline. February 28, 2022. Retrieved July 9, 2022.
  9. "The Daily Fight for Survival in the Children's Ward: Dr. Gladys Boyd". Defining Moments Canada. Retrieved July 9, 2022.
  10. "Dr. Gladys Boyd – Use Your Voice". Digital Museums Canada. Retrieved July 9, 2022.
  11. "The Daily Fight for Survival in the Children's Ward: Dr. Gladys Boyd". Defining Moments Canada. Retrieved July 9, 2022.
  12. "The Daily Fight for Survival in the Children's Ward: Dr. Gladys Boyd". Defining Moments Canada. Retrieved July 9, 2022.
  13. "The Daily Fight for Survival in the Children's Ward: Dr. Gladys Boyd". Defining Moments Canada. Retrieved July 9, 2022.
  14. "Gladys Boyd: Medicine". science.ca. May 23, 2011. Retrieved July 9, 2022.
  15. "Gladys Boyd: Medicine". science.ca. May 23, 2011. Retrieved July 9, 2022.
  16. "Gladys Lillian Boyd in the Ontario, Canada Births, 1832–1916". Retrieved 19 July 2022 – via Ancestry.com.
  17. "The Daily Fight for Survival in the Children's Ward: Dr. Gladys Boyd". Defining Moments Canada. Retrieved July 9, 2022.
"https://ml.wikipedia.org/w/index.php?title=ഗ്ലാഡിസ്_ലിലിയൻ_ബോയ്ഡ്&oldid=3842059" എന്ന താളിൽനിന്ന് ശേഖരിച്ചത്