ഗ്രിഗൊറി പെറെൽമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗൊറി യാകോവ്‌ലെവിച്ച് പെറെൽമാൻ
ജനനം (1966-06-13) ജൂൺ 13, 1966 (വയസ്സ് 51)
ലെനിൻഗ്രാഡ്, റഷ്യ, സോവിയറ്റ് യൂണിയൻ
മേഖലകൾ ഗണിതശാസ്ത്രജ്ഞൻ
ബിരുദം ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി
അറിയപ്പെടുന്നത് റീമാനിയൻ ജ്യാമിതി, ജ്യാമിതീയ ടൊപോളജി
പ്രധാന പുരസ്കാരങ്ങൾ ഫീൽഡ്സ് മെഡൽ (2006), നിരസിച്ചു

റീമാനിയൻ ജ്യാമിതി, ജ്യാമിതീയ ടൊപോളജി എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾക്ക് പ്രശസ്തനായ റഷ്യൻ ഗണിതശാസ്ത്രജ്ഞനാണ്‌ ഗ്രിഷ പെറെൽമാൻ എന്നറിയപ്പെടുന്ന ഗ്രിഗറി യാകോവ്‌ലെവിച്ച് പെറെൽമാൻ (ജനനം ജൂൺ 13, 1966). തേഴ്സ്റ്റൺ ജ്യാമിതീകരണപരികല്പന തെളിയിച്ചത് അദ്ദേഹമാണ്‌. ഇതുവഴി, 1904 മുതൽ നിലവിലുണ്ടായിരുന്നതും ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രയാസമേറിയതുമായ പ്രശ്നങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നതുമായ പോങ്കാരേ പരികല്പന ശരിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി.

2006 ഓഗസ്റ്റിൽ ജ്യാമിതിക്ക് നൽകിയ സംഭാവനകളെയും റിച്ചി ഒഴുക്കുകളുടെ സൈദ്ധാന്തികവും ജ്യാമിതീയവുമായ ഘടനയെക്കുറിച്ചുള്ള വിപ്ലവകരമായ ഉൾക്കാഴ്ചകളെയും മാനിച്ചുകൊണ്ട് അദ്ദേഹത്തിന്‌ ഫീൽഡ്സ് മെഡൽ സമ്മാനിച്ചു.[1] എങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു. ഗണിതശാസ്ത്രജ്ഞന്മാരുടെ അന്താരാഷ്ട്ര കോൺഫറൻസിൽ അദ്ദേഹം പങ്കെടുത്തുമില്ല.

2006 ഡിസംബർ 26 ന്‌ സയൻസ് വാരിക പോങ്കാരേ പരികല്പനയുടെ തെളിവ് ആ വർഷത്തെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമായി അംഗീകരിച്ചു.[2] ആദ്യമായാണ്‌ ഗണിതശാസ്ത്രത്തിലെ ഒരു കണ്ടുപിടിത്തത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Fields Medals 2006". International Mathematical Union (IMU) - Prizes. ശേഖരിച്ചത് 2006-04-30. 
  2. Dana Mackenzie (2006). "BREAKTHROUGH OF THE YEAR. The Poincaré Conjecture—Proved". Science 314 (5807): 1848–1849. ഡി.ഒ.ഐ.:10.1126/science.314.5807.1848. 


"https://ml.wikipedia.org/w/index.php?title=ഗ്രിഗൊറി_പെറെൽമാൻ&oldid=2785475" എന്ന താളിൽനിന്നു ശേഖരിച്ചത്